ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ റണൗട്ട്

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കര്‍ഷക സമരവുമായ ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ ഭീഷണി. തന്റെ അക്കൗണ്ട് എപ്പോ വേണമെങ്കിലും നീക്കം ചെയ്യുമെന്ന് ചൈനയുടെ കയ്യിലെ പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതുപോലെ ട്വിറ്ററും നിരോധിക്കണമെന്നും ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തുകൊണ്ട് കങ്കണ ട്വീറ്റ് ചെയ്തു.

കര്‍ഷക സമരത്തെ അനുകൂലിച്ച്‌ പോപ് താരം റിഹാനയുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിനു പിന്നാലെ കങ്കണ ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ബോളീവുഡ് താരം തപ്സി പാന്നു എന്നിവര്‍ക്കെതിരെ ചെയ്ത രണ്ടു ട്വീറ്റുകളാണ് ട്വിറ്റര്‍ വിദ്വേഷ പോസ്റ്റുകള്‍ എന്ന നിലയില്‍ നീക്കം ചെയ്തത്. “താന്‍ നിയമത്തിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും, ഞാന്‍ ഇവിടുന്നു പോവുകയാണെങ്കില്‍ ട്വിറ്ററിനെയും കൊണ്ടായിരിക്കും പോവുക” എന്നുമാണ് താരം പറഞ്ഞത്.

Most Popular

മറ്റൊരു സ്ത്രീയുടെ ഭർത്താവുമായി പ്രണയബന്ധം വെച്ച നയന്‍താരയാണോ, ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്, നയന്താരക്കെതിരെ രൂക്ഷ വിമർശനവുമായി ;മീര മിഥുന്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം നയൻതാര.വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു ഒരുകാലത്തു നയൻതാര .തമിഴ് നടൻ ചിമ്പുവുമൊത്തുള്ള പ്രണയം മുതൽ ഗോസ്സിപ് കോളങ്ങളിൽ സ്ഥിരം തലക്കെട്ടായിരുന്നു നയൻ‌താര. ആ...

എന്റെ ശരീരം ഞാന്‍ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക് : തുറന്നു പറഞ്ഞ് കനി കുസൃതി

പ്രഗത്ഭരായ സാംസ്കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളുമായ മൈത്രേയന്റെയും ജയശ്രീയുടെയും ഏകമകളും നദിയും ദേശീയ അവാർഡ് ജേതാവുമായ കനി കുസൃതി അടുത്തിടെ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ജീവിതത്തെ കുറിച്ച് വളരെ വ്യത്യസ്തങ്ങളായ വീക്ഷണങ്ങളിലൂടെ...

ഇതൊന്നും ആരും കാണത്തതൊന്നുമല്ലല്ലോ ബിക്കിനിയിട്ടു വരാനും മടിയൊന്നുമില്ല കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണല്ലോ, പൊട്ടിത്തെറിച്ചു മോഡൽ അർച്ചന അനില

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായ ഒരു ഫോട്ടോഷൂട്ട് മൂലം സദാചാര വാദികളുടെ തെറിയഭിഷേകത്തിനു ഇരയാവുകയാണ് നടിയും മോഡലുമായ അർച്ചന അനില. പ്രീ വെഡിങ് ഫോട്ടോഷൂട്ട് തീമിലാണ് ചിത്രങ്ങൾ എടുത്തത്....

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...