മുംബൈ ഇപ്പോൾ പാക് അധിനിവേശ കാശ്മീരിനെ പോലെ തോന്നുന്നു :ബോളിവുഡ് നടി കങ്കണ റണൗത്

ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവുവിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി (പി‌കെ) താരതമ്യപ്പെടുത്തിയതിനെ തുടർന്ന് നടി കങ്കണ റണൗത് വിവാദത്തിലായി. അവർ മുംബൈ പോലീസിനെ ഭയപ്പെടുന്നുവെന്ന് പറഞ്ഞ് ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവു പറയുന്നു

ബോളിവുഡിൽ സജീവമായ മയക്കുമരുന്ന് കാർട്ടലിന്റെ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ ഹിമാചൽ പ്രദേശിലെ സ്വന്തം പട്ടണത്തിൽ ആണ് ഉള്ളത് . നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായിഈ ബോളിവുഡ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് ശക്തമായ ആരോപണം ആദ്യം ഉന്നയിച്ചതും കങ്കണ ആണ് . അത് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ആദ്യം സിബിഐ അന്വോഷണം വേണ്ട എന്ന ഉറച്ച നിലപാടെടുത്ത മഹാരാഷ്ട്ര ഗവണ്മെന്റ് നയം മാറ്റുകയും കേസ് സുപ്രീം കോടതിയിൽ എത്തിയതിനെ തുടർന്ന് ഇപ്പോൾ സുശാന്തിന്റെ മരണം സിബിഐ അന്വോഷിക്കുകയാണ്.

ബോളിവുഡ്-മയക്കുമരുന്ന് മാഫിയ അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിന് ശേഷം മഹാരാഷ്ട്ര സർക്കാരും മുംബൈ പോലീസും നടിക്ക് സംരക്ഷണം നൽകുന്നില്ലെന്ന് ഭാരതീയ ജനതാ പാർട്ടി എം‌എൽ‌എ രാം കടത്തിന്റെ പ്രസ്ഥാപനയ്‌ക്കു നന്ദി അറിയിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് ഇങ്ങാനെ ആണ് , “നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി സർ, ഞാൻ സിനിമാ മാഫിയ ഗുണ്ടകളേക്കാൾ ഇപ്പോൾ മുംബൈ പോലീസിനെ ഭയപ്പെടുന്നു, മുംബൈയിൽ എനിക്ക് ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്നോ കേന്ദ്രത്തിൽ നിന്നോ നേരിട്ട് സുരക്ഷ ആവശ്യമുണ്ട്, മുംബൈ പോലീസുകാരെ ദയവായി ഒഴിവാക്കണം അവരെ തനിക്കു ഗുണ്ടകളേക്കാൾ ഭയമാണെന്നുള്ള നടിയുടെ പ്രസ്താവന വൻ വിവാദത്തിനു തിരി കൊളുത്തിയിട്ടുണ്ട്. ”

ട്വീറ്റിൽ കങ്കണ പറയുന്നത് ശിവ സേനയുടെ നേതാവായ സഞ്ജയ് റൗത് തന്നോട് മുംബയിൽ കടക്കരുത് എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് എന്നും മുംബൈ ഇപ്പോൾ പാകിസ്ഥാൻ അധിനിവേശ കാശ്മീരിനെ പോലെയാണ് തനിക്കു തോന്നുന്നത് എന്നും കങ്കണ പറയുന്നു .ഈ പ്രസ്താവനയോടെ ശിവസേനയുടെയും കോൺഗ്രസിന്റെയും നേതാക്കന്മാർ കങ്കണയ്ക്കെതിരെ തുറന്നു യുദ്ധത്തിനിറങ്ങിയിരിക്കുകയാണ്.മുംബൈ പറ്റാനത്തെയും പോലീസിനെയും അപമാനിക്കുന്ന ഈ നടപടി ഒരിക്കലും അംഗീകരിക്കാം ആവില്ല എന്നും ,ഇത് ഒരു പക്ഷം ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിനായി ആദ്യം അവർ മുംബൈ കമ്മീഷണറുടേതെന്നു തോന്നിപ്പിക്കുന്ന വ്യാജ വഹട്സപ്പ് സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചു എന്നും ഇത്തരം പ്രസ്താവനയോട് നാം പ്രതികരിക്കാതെ ഇരുന്നാൽ അത് വലിയ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും അപമാനകരാമാണെന്നും കങ്കണയെ കൊണ്ട് പ്രസ്താവന പിൻവലിപ്പിച്ചു മാപ്പ് പറയണം എന്നും ശിവ സേനയുടെ രാജ്യ സഭ എം പി പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു .

രാജ്യത്തെ ജനങൾക്ക് മുഴുവനും ഭക്ഷണവും വസ്ത്രവും അഭയവും നൽകുന്ന ഒരു നഗരത്തിനെ പാകിസ്ഥാൻ അധിനിവേശ കാശ്മീരായി താരതമ്യപ്പെടുത്തുന്നത് വളരെ അധികം മ്ലേച്ഛമായ പ്രവർത്തിയാണെന്നും ,അത്തരം പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു എന്നും കോൺഗ്രസ്സ് വക്താവ് സച്ചിൻ സാവന്ത് പറയുന്നു ,കങ്കണയെ ജാൻസിയിലെ റാണിയായി താരതമ്യപ്പെടുത്തി ബിജെപി നേതാവ് രാം കടം റാണിയെ അപമാനിച്ചു എന്നും കോൺഗ്രസ്സ് വ്യക്തമാക്കുന്നു .

സുശാന്തിന്റെ അപ്രതീക്ഷിത മരണം ആദ്യം തന്നെ സംശയത്തിട്നെ നിഴലിലായിരുന്നു അത് സാധാരണ മരണമല്ല എന്ന് ആദ്യം താനാണ് തന്റേടത്തോടെ തുറന്നു പറഞ്ഞത് കങ്കണയാണ് ,ബോളിവുഡിന്റെ സ്വജന പക്ഷപാതം മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുമാണ് സുഷാന്റിന്റെ മരണത്തിനു കാരണമായത് എന്നുള്ള വാർത്തകൾ അതിനെ തുടർന്ന് ശക്തമായിരുന്നു . അന്ന് മുതലേ വലിയ ആരോപണങ്ങൾ ആണ് കങ്കണക്കെതിരായി ബോളിവുഡിന്റെ പല ഭാഗത്തു നിന്നുമുണ്ടായത് . മാധ്യമങ്ങൾ എല്ലാം താനാണ് സുശാന്തിന്റെ മരണത്തിൽ അസ്വാഭാവികത പ്രകടിപ്പിക്കുകയും ചെയ്തു സിബിഐ അന്വോഷണം ആവശ്യപ്പെട്ടു കൂടി മുംബൈ പോലീസും മഹാരാഷ്ട്ര സർക്കാരും അതിനു സമ്മതിച്ചിട്ടില്ലായിരുന്നു . അതും സർക്കാരിലെപല ഉന്നതർക്കും ബോളിവുഡ് മാഫിയയുമായുള്ള ബന്ധവും വൻ തോതിൽ വിവാദങ്ങൾക്കും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും കാരണമായി.

Most Popular

ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്ന് ഒമര്‍ ; അങ്ങനെ അല്ല എന്ന് തിരുത്തി സാബുമോന്‍

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്ന രീതി ഉള്ള ചുരുക്കം സിനിമ പ്രവർത്തകരിൽ ഒരാളാണ് ഒമർ ലുലു. രണ്ടാം പിണറായി മന്ത്രി സഭയിൽ കെ രാധാകൃഷ്ണന്‍ മന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ ദളിതനെന്ന് വിളിക്കുന്നത്...

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...

കേരളത്തോടുള്ള ബന്ധം എന്നെന്നേക്കുമായി വിട്ടു പോയതാണോ ശാലിനി? ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി

മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മ, മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശാലിനി പിന്നീട് നായികയായി വളര്‍ന്നു. മലയാളത്തിലും തമിഴിലുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനിടെയാണ് തമിഴ്‌നടന്‍...

മലയാള സിനിമയിലെ പക്ഷപാതത്തെ കുറിച്ച് ശാലിൻ സോയ; ചോദിച്ചാല്‍ പോലും ഭക്ഷണം തരാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്

സിനിമ ലോകത്തെ വേർതിരിവുകളും പക്ഷപാതങ്ങളും ഒക്കെ ഇപ്പോഴും ചർച്ചയാകാറുണ്ട് സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ചു തുറന്നുപറഞ്ഞ് യുവനടി ശാലിന്‍ സോയ. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റില്‍...