‘ഇന്ത്യയെന്ന അടിമപ്പേര് മാറ്റൂ, ഭാരതത്തിലേക്ക് തിരിച്ചു പോകൂ’; ആവശ്യവുമായി കങ്കണ റണാവട്ട്

ബോളിവുഡിൽ സ്വജന പക്ഷപാതത്തിന്റെ പേരിൽ ചേരി തിരിഞ്ഞു ഉണ്ടായ കലഹങ്ങളിൽ ഒരു സൈഡിൽ ചുക്കാൻ പിടിച്ചു നിന്നതു കങ്കണ റാണട്ട് ആയിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ ബോളിവുഡ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് പലതവണ കങ്കണ ആരോപിച്ചിരുന്നു. ശക്തമായ പ്രതിഷേധങ്ങൾ ബോളിവുഡിന്റെ അകത്തു നിന്നും ഭരണകൂടങ്ങളിൽ നിന്നുമൊക്കെ കങ്കണക്കു നേരെ ഉണ്ടായി പിന്നീട് പൊതുവേ കങ്കണ ഒരു തീവ്ര ദേശീയ വടിയായി പരിണമിക്കുന്നതാണ് നാം കണ്ടത് ഇപ്പോൾ കങ്കണയുടെ പുതിയ പ്രസ്താവനയാണ് വൈറലാകുന്നത് ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്നാണ് കങ്കണയുടെ ആവശ്യം. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തി. തദ്ദേശീയ സാമൂഹ മാധ്യമമായ കൂവിലാണ് കങ്കണയുടെ പ്രതികരണം.

കങ്കണയുടെ വാക്കുകൾ ‘പുരാതന ആത്മീയതയിലും ജ്ഞാനത്തിലും ഉറച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഉയര്‍ത്തെണീക്കാനാകൂ. അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മിലേക്ക് നോക്കുന്നുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളെ പകര്‍ത്തിയല്ല നാം ലോകത്തിന്റെ നേതാവാകേണ്ടത്. വേദങ്ങള്‍, ഗീത, യോഗയില്‍ എന്നിവയില്‍ ആഴത്തില്‍ നാം നിലകൊള്ളണം. ഇന്ത്യയെന്ന അടിമപ്പേരു മാറ്റി ഭാരതം എന്നാക്കാമോ?’- കങ്കണ ചോദിച്ചു.

കൂവിലെ കുറിപ്പ് വൈറലായതോടെ അത് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ബ്രിട്ടീഷുകാരാണ് നമുക്ക് ഭാരം എന്ന അടിമപ്പേര് നല്‍കിയത്. എന്ത് പേരാണിത്. ഭാരതത്തിന്റെ അര്‍ത്ഥം നോക്കൂ. ഭാവ്, രാഗ്, താല്‍ എന്ന മൂന്ന് വാക്കില്‍ നിന്നാണ് അതുണ്ടായത്. നമ്മള്‍ നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം. ഭാരതം എന്ന പേരില്‍ നിന്നു തന്നെ അതു തുടങ്ങാം’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയായി തീവ്ര ദേശീയ നിലപാടുകൾ വച്ച് പുലർത്തുന്ന സംഘ്പരിവാര്‍ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കങ്കണയ്ക്ക് പരക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. നേരത്തെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ ട്വിറ്റര്‍ കങ്കണയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കൂ വില്‍ അക്കൗണ്ട് ആരംഭിച്ചത്.

Most Popular

കൊറോണയെ നേരിടാൻ നടി ആൻഡ്രിയയിൽ നിന്നുള്ള 10 ടിപ്പുകൾ

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടി ആൻഡ്രിയ കൊറോണ രോഗബാധിതനായി വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു . അവരുടെ 14 ദിവസത്തെ ഐസൊലേഷൻ ഇന്നലെ അവസാനിച്ചു. രോഗം ഭേതമായതിനെ തുടർന്ന്, കൊറോണയെ നേരിടാൻ ആൻഡ്രിയ...

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...

എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ-മറുപടിയുമായി അപര്‍ണ

അവതാരക സങ്കല്‍പം മാറ്റി മറിച്ചു കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജീവ. സീ കേരളം അവതരിപ്പിച്ച സരിഗമപയിലൂടെ അവതാരക സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച താരമാണ് ജീവ, ഇപ്പോൾ...

അശ്‌ളീല കമെന്റിനു വായടപ്പിക്കുന്ന മറുപിടിയുമായി നടി സംയുക്ത മേനോൻ – അടുത്ത് എത്തി ഇനി കുറച്ചു കൂടി ബാക്കിയുണ്ട് അതുകൂടി

മലയാളികളുടെ പ്രീയതാരം സംയുക്ത മേനോൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ ചിത്രത്തിന് താഴേ അശ്‌ളീല കമെന്റിട്ട ഒരു ഞരമ്പ് രോഗിക്ക് കൊടുത്ത കിടിലൻ മറുപിടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.അതിലും രസകരമാണ് കമെന്റിട്ടയാൾക്കു സംയുക്തയുടെ മറുപിടിക്കു...