കാര്‍ത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘കൈതി’യുടെ കഥ അടിച്ചു മാറ്റിയത് : പരാതിയുമായി മലയാളി യുവാവ്

തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രമാണ് കാർത്തി നായകനായി അഭിനയിച്ച കൈതി.എന്നാൽ ഇപ്പോൾ ‘കൈതി’യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതിയുമായി കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് എത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടനുണ്ടാകുമെന്ന അണിയറക്കാരുടെ പ്രഖ്യാപനത്തെ തുടർന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിര്‍മാതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.

കൈതിയുടെ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് രാജീവ് അവകാശപ്പെടുന്നത്. രാജീവ് സംഭവത്തെ കുറിച്ച് പറയുന്നത് 2004 കാലയളവില്‍ രാജീവ് ഒരു കേസില്‍പ്പെട്ട് തമിഴ്നാട്ടിലെ പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ആ സമയത്തുണ്ടായ തന്റെ അനുഭവങ്ങള്‍ ജീവഗന്ധി എന്ന പേരില്‍ കഥയാക്കിയിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പാസായ രാജീവ് പിന്നീട് സിനിമാ താരങ്ങള്‍ സ്ഥിരമായി താമസിക്കുന്ന എറണാകുളത്തെ ഭാരത് ഹോട്ടലില്‍ മാനേജരായി ജോലി നോക്കി. അപ്പോള്‍ സിനിമാനിര്‍മ്മാതാവായിരുന്ന എ.ആര്‍. രാജനെ പരിചയപ്പെട്ടു. അദ്ദേഹം വഴി കൈദി സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്.ആര്‍. പ്രഭുവിനെ 2007ല്‍ നേരില്‍ കണ്ട് തന്റെ പക്കലുണ്ടായിരുന്ന കഥ കൈമാറി. അതിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് കൈദിയുടെ ആദ്യഭാഗം ചിത്രീകരിച്ചതെന്നാണ് രാജീവ് പറയുന്നത്. പിന്നീട് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ടിവിയില്‍ കൈതി സിനിമ കണ്ടപ്പോള്‍ മാത്രമാണ് തന്‍റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും രാജീവ് പറയുന്നു’.

എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്‍റെ കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
2019ല്‍ ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു കൈതി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്.

Most Popular

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...

‘ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്

മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ വൻ വിജയം നേടി ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും...

പലരുടെയും ധാരണ എനിക്ക് അമ്പതു വയസ്സ് മുകളിൽ പ്രായം ഉണ്ട് എന്നാണ് എന്നാൽ സത്യമതല്ല : മീര വാസുദേവ്

മോഹൻലാലിന്റെ 'തൻമാത്ര'യിൽ രമേശൻ നായരുടെ ഭാര്യ രേഖയായി അഭിനയിച്ച മീര വാസുദേവ് ഇനിയും സിനിമയിൽ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. താൻ അമ്പതു വയസ്സുള്ള ഒരു മധ്യവയസ്‌ക സ്ത്രീയാണെന്ന് പലരും...

ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന...