മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ തെറ്റ് കണ്ടെത്തി നടി ജോമോള്‍, ചന്തുവിന് എങ്ങനെ പൂച്ചക്കണ്ണ് വന്നു?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് എംടി വാസുദേവന്‍ നായരായിരുന്നു. മമ്മൂട്ടിയും മാധവിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചന്തു ചേകവരായാണ് മമ്മൂട്ടി വേഷമിട്ടത്. ചന്തുവിന്റെ അങ്കപ്പുറപ്പാടും ചന്തുവിനെ തോല്‍പ്പിക്കാനാവില്ലെന്നുള്ള ഡയലോഗുകളുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. അഭിനയിച്ച താരങ്ങളെല്ലാം അസാമാന്യ അഭിനയമികവായിരുന്നു പുറത്തെടുത്തത്. ചിത്രത്തിലെ ഗാനരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.യഥാർത്ഥ കഥ ഇങ്ങനെ അല്ല എന്നും യഥാർത്ഥ കഥയിൽ ചന്തു ചതിയാനാണ് എന്നും ഉള്ള വാദങ്ങളും അതല്ല ചന്തു നല്ലവനാണ് എന്ന വാദങ്ങളും ഇന്നും നിലനിൽക്കുന്നു

ചിത്രത്തിലെ നായിക കഥാപാത്രമായ ഉണ്ണിയാർച്ചയും നായകനായ ചന്തുവിനേയും അവതരിപ്പിച്ചത് മാധവിയും മമ്മൂട്ടിയുമാണ്. വിനീത് കുമാറും ജോമോളുമായിരുന്നു ചന്തുവിന്റേയും ഉണ്ണിയാര്‍ച്ചയുടേയും ബാല്യകാല വേഷം അവതരിപ്പിച്ചത്. ഈ സിനിമയെക്കുറിച്ചുള്ള രസകരമായൊരു ട്രോള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജോമോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ട്രോള്‍ കണ്ടതോടെ ആരാധകരും രസകരമായ കമെന്റുകളുമായി എത്തിയിരിക്കുകയാണ്.

കുട്ടിക്കാലത്തേയും മുതിര്‍ന്ന സമയത്തേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ട്രോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജോമോള്‍ ഈ ട്രോള്‍ ഷെയര്‍ ചെയ്തത്.കുട്ടിക്കാലത്തെ ചന്തുവിന് പൂച്ചക്കണ്ണുണ്ട്. വിനീത് കുമാറാണ് കുട്ടിക്കാല വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് കൂടിയാണ് ആ കണ്ണ്. ചന്തു വലുതായപ്പോള്‍ പൂച്ചക്കണ്ണ് കാണുന്നില്ല. മമ്മൂട്ടിയാണ് ചന്തു ചേകവരെ അനശ്വരമാക്കിയത്. കുട്ടിക്കാലത്ത് ഉണ്ണിയാര്‍ച്ചയ്ക്ക് പൂച്ചക്കണ്ണില്ല, ജോമോളാണ് ബാല്യകാല വേഷം അവതരിപ്പിച്ചത്. ഉണ്ണിയാര്‍ച്ച വലുതായപ്പോള്‍ എങ്ങനെയാണ് പൂച്ചക്കണ്ണ് വന്നതെന്നുമാണ് ട്രോളര്‍മാരുടെ ചോദ്യം.ശരിയാണല്ലോ അതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു മിക്കവരും ചോദിച്ചത്. ലെന്‍സ് എക്‌സ്‌ചേഞ്ച് ചെയ്തതാണെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇതിനകം തന്നെ രസകരമായ ട്രോള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയ വിവാഹ ശേഷം കൃസ്ത്യാനിയായിരുന്ന താരം മതം മാറി ഗൗരി എന്ന പേര് സ്വീകരിചു. ജോമോൾ വിവാഹത്തിന് ശേഷം വലിയ ഒരിടവേള സിനിമയിൽ നിന്നും എടുത്തിരുന്നു ഇപ്പോൾ താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ സംസ്ഥാന അവാര്‍ഡ് ജൂറി അംഗമായും ജോമോള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിലൊരു അവസരം ലഭിച്ചതെന്നും അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് ജേതാക്കളെ കണ്ടെത്തിയതെന്നും ജോമോള്‍ പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും മാറിനിന്ന സമയത്തും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായ് താരം ആരാധകരോട് ആശയ വിനിമയ നടത്താറുണ്ട്.

Most Popular

സര്‍, എവിടെയാണ് ഡയലോഗ് നിര്‍ത്തുന്നതെന്ന് പറയാമോ? ‘ജയനറിയാമോ അടൂര്‍ഭാസി സര്‍ പഠിപ്പിച്ച്‌ തന്ന പാഠമാണിത്.- ജയസൂര്യ

മലയാളികളുടെ പ്രീയ താരം ജയസൂര്യ ഉലകനായകൻ കമല ഹാസന്റെ പിറന്നാൾ ദിനത്തിൽ പങ്ക് വെച്ച ഒരു ഫേസ് ബുക്ക് കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്.കരിയറിന്റെ ആദ്യ സമയത്തു തന്നെ വസൂൽ രാജ...

രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര്‍ ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍

സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കപ്പെട്ട ഒരു ഗാനം തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും കോവിഡ് ബാധിതനായിരുന്ന സമയത്തു വളരെയധികം സന്തോഷം കണ്ടെത്താൻ ആ ഗാനവും ഗായികയും തന്നെ സഹായിച്ചു എന്ന് കുറച്ചു മാസങ്ങൾക്കു മുൻപ്...

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ല, തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ പ്രമുഖയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം ചൂടിയ താരം മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടിയായും മോഡലുമായുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഗായത്രി സുരേഷ്. റൊമാന്റിക്...

പബ്‌ജി ഇന്ത്യയിൽ തിരികെ എത്താം… ചില സാദ്യതകൾ -ആരാധകർക്ക് വീണ്ടും പ്രതീക്ഷിക്കാൻ വകയുണ്ട്

ജനപ്രീയ ഗെയിമിങ് ആപ്പ്ളിക്കേഷൻ ആയ പബ്‌ജി ഇനി ഒരിയ്ക്കലും ഇന്ത്യയിലേക്ക് ഏതാണ് സാധ്യത എല്ലാ എന്ന് അനുമാനങ്ങളെ തള്ളി ഇപ്പോൾ പുതിയ സാധ്യത തേടുകയാണ് റിലൈൻസും ഭാരതി എയർ റ്റെലും.പക്ഷേ...