അവനെന്താ എന്നെ വിളിക്കാത്തത്? അഭിമുഖത്തിനിടെ ‘കാമുകന്റെ’ ഫോണ്‍ കോളിനായി അക്ഷമയായി ജാന്‍വി

Advertisement

ബോളിവുഡിലെ സൂപ്പർ നായിക ശ്രീദേവിയുടെ മകളായ ഹജാൻവി കപൂർ ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള നടിയാണ്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിനു ശേഷമാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ജാന്വിയുടെ ബോളിവുഡ് അരങ്ങേറ്റം ശ്രീദേവിയുടെ വലിയ സ്വപ്നമായിരുന്നു. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ജാന്‍വിയും സിനിമയിലേക്ക് എത്തുകയായിരുന്നു. ദഡക്ക് ആയിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ സിനിമ. ആദ്യ സിനിമയിലൂട തന്നെ ശ്രദ്ധ നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. ഗുഞ്ചന്‍ സക്‌സേനയിലേയും ജാന്‍വിയുടെ പ്രകടനം പ്രശംസ നേടിയതായിരുന്നു.

ശ്രീദേവിയുടെ ജന്മദിനമായ ഇന്ന് ഇന്ത്യന്‍ സിനിമയാകെ തങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍താരത്തെ ഓര്‍ക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ശ്രീദേവിയുടെ ഏകമകൾ ജാന്‍വിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജാന്‍വിയുടെ ഒരു അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. ജാനിസ് സെകൈ്വറയുടെ യൂട്യയൂബ് ചാനലിലെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജാന്‍വി. സോഷ്യല്‍ മീഡിയ താരം കുശ കപിലയും ഒപ്പമുണ്ടായിരുന്നു.

അഭിമുഖത്തിനിടെ ജാന്‍വി തന്റെ ഫോണില്‍ നോക്കി കൊണ്ടിരിക്കുകയായിരുന്നു. പലപ്പോഴായി ജാന്‍വി ഫോണ്‍ പരിശോധിക്കുന്നത് അവതാരകയേയും സഹ അതിഥിയേയും അക്ഷമരാക്കുകയായിരുന്നു. ഇതിനിടെ ജാനിസിന് ഒരു ഫോണ്‍ കോള്‍ വന്നു. ആര്‍ക്കെങ്കിലും ഫോണ്‍ കോള്‍ വരുന്നുണ്ടല്ലോ എന്നായിരുന്നു ഈ സമയം ജാന്‍വി നടത്തിയ പ്രതികരണം. ഇതോടെ കുഷ ഇടപ്പെട്ടു. കാമുകന്മാര്‍ക്കുള്ള വിളംബരം ആണോ ഇതെന്നായിരുന്നു കുശയുടെ ചോദ്യം.

ഇതിന് ജാന്‍വി കപൂര്‍ നല്‍കിയ ഉത്തരവും രസകരമായിരുന്നു. ലോകത്ത് രണ്ട് തരത്തിലുള്ള ആളുകളാണുള്ളത്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നവരും ബാക്ക് ഫൂട്ടില്‍ കളിക്കുന്നവരും. എന്നാല്‍ ചില വിഡ്ഢികള്‍ക്ക് ഫ്രണ്ട് ഫൂട്ടിലാണോ ബാക്ക് ഫൂട്ടിലാണോ കളിക്കേണ്ടതെന്ന് അറിയില്ലെന്നും ജാന്‍വി പറഞ്ഞു. അതേസമയം താന്‍ ഫ്രണ്ട് ഫൂട്ടിലാണ് കളിക്കുന്നതെന്നും ജാന്‍വി വ്യക്തമാക്കി. ജാന്‍വി എന്ത് ഉദ്ദേശിച്ചാണ് അത് പറയുന്നത് എന്ന് അന്തര്‍മുഖരായ വ്യക്തികളെ കുറിച്ചാണോ എന്ന് കുശ ചോദിച്ചപ്പോള്‍ താന്‍ കാത്തിരിക്കുന്ന വ്യക്തി ബാക്ക് ഫൂട്ടില്‍ കളിക്കുന്നയാളെന്നായിരുന്നു ജാന്‍വിയുടെ മറുപടി.

പ്രണയത്തിലാണെന്ന് താരം

ദിവസത്തില്‍ രണ്ട് തവണ മാത്രമാണ് ഇഷ്ട്ടപ്പെട്ട ആൾ വിളിക്കുന്നത് എങ്കിൽ വിളിക്കുന്നതെങ്കില്‍ അത് തീരെ കുറവാണെന്നും ജാന്‍വി പറഞ്ഞു. എന്തായാലും കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും ജാന്‍വിയെ തേടി ഫോണ്‍ കോള്‍ എത്തി. ആ ഫോണ്‍ കോള്‍ വന്നില്ലായിരുന്നുവെങ്കില്‍ താന്‍ നാണം കെടുമായിരുന്നുവെന്നും ജാന്‍വി അഭിമുഖത്തിന്റെ ഒടുവില്‍ പറയുന്നുണ്ട്. അതേസമയം താന്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന ആളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ജാന്‍വി പേര് പറയാന്‍ കൂട്ടാക്കിയില്ല. ആരുടെ ഫോണ്‍ കോളിനായാണ് ജാന്‍വി അക്ഷമയായി കാത്തിരുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരയുന്നത്. താന്‍ പ്രണയത്തിലാണെന്ന് താരം വ്യക്തമാക്കിയതാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

Most Popular