വിവാഹ വാ​ഗ്ദാനം നല്‍കി നടന്‍ ആര്യ ജര്‍മ്മന്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപ എന്ന് ആരോപണം ; കേസ് ഇനി കോടതിയില്‍

Advertisement

പ്രശസ്ത തമിഴ് താരം ആര്യ, വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന ജര്‍മ്മന്‍ യുവതിയുടെ പരാതിയില്‍ കേസ് കോടതിയിലേക്ക് എത്തിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 17നാണ് കോടതി വാദം കേള്‍ക്കുക. കേസിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ സിബിസിഐഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഓഗസ്റ്റ് 17 ലേക്ക് മാറ്റിയത്.നേരത്തെ വധുവിനെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ സംഘടിപ്പിച്ചു വലിയ തോതിലുള്ള വിമർശനങ്ങൾക്കു വിദേയനായ താരമാണ് ആര്യ.പ്രശസ്ത നടിയും ബോളിവുഡ് സൂപ്പർ താരം ദിലീപ് കുമാറിന്റെ ചെറുമകളുമായ സായിഷ സൈഗാളുമായുള്ള ആര്യയുടെ വിവാഹം 2019 ൽ നടന്നിരുന്നു.

വിദ്ജ നവരത്‌നരാജ എന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ആര്യയ്ക്കെതിരായ ആരോപണം പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് യുവതി. ജര്‍മ്മന്‍ വംശജ കൂടിയായ ഇവര്‍ ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവര്‍ മുഖേനയാണ് ആര്യയുമായി ബന്ധപ്പെടുന്നത്. മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവരും തന്നെ വഞ്ചിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടിയെടുത്തയാണ് യുവതി പറയുന്നത്. തമിഴ് നടന്‍ ആര്യയുടെയും അദ്ദേഹത്തിന്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നതെന്നും പരാതിയില്‍ പറയുന്നു.

ലോക്ക്ഡൌണ്‍ കാലത്ത് സിനിമകള്‍ കുറവായതോടെ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്യ തന്നെ സമീപിച്ചത്. തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ആര്യ അറിയിച്ചു. പക്ഷേ അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് പിന്നീട് ആണ് തിരിച്ചറിയുന്നതെന്നും യുവതി ആരോപിക്കുന്നു.

തമിഴിലും മലയാളത്തിലും വലിയ ആരാധക പിന്തുണയുള്ള നടനാണ് ആര്യ എന്നറിയപ്പെടുന്ന ജംഷാദ്‌ സീതിരകത്ത്. ജന്മം കൊണ്ട് മലയാളിയാണ് എങ്കിലും ആര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. ഇപ്പോൾ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളാണ് താരം. 1980 ഡിസംബര്‍ 11-ന്‌ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ ജനിച്ച ജംഷാദ്‌ 2005-ല്‍ ‘ഉള്ളം കേക്കുമേ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ അരങ്ങേറ്റം കുറിച്ചു. ‘അറിന്തും അറിയാമലും’ ആണ്‌ ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ്‌ ചിത്രങ്ങളില്‍ അഭിനയിച്ചു.

പറ്റിയല്‍ (2006), നാന്‍ കടവുള്‍ (2009), മദ്രാസപ്പട്ടിണം (2010), ബോസ്‌ എങ്കിറ ബാസ്‌കരന്‍ (2010) എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങള്‍. കമ്ബ്യൂട്ടര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നതിനിടെ സംവിധായകന്‍ ജീവയാണ്‌ ആര്യയെ കണ്ടെത്തുന്നത്‌. വിഷ്‌ണുവര്‍ധന്റെ ‘അറിന്തും അറിയാമലും’ ആണ്‌ ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിന്‌ തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. നാന്‍ കടവുള്‍, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളില്‍ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റി.

Most Popular