തിരിച്ചുവരവിൽ ഏത് നടന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം: ജയറാമിനെ ഞെട്ടിച്ച് പാർവതിയുടെ മറുപടി ഇങ്ങനെ

Advertisement

വിവാഹത്തോടെ സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും പാർവ്വതി എന്ന നടി മലയാളികളുടെ സ്ത്രീ സൗന്ദര്യത്തിന്റെ വേറിട്ട ഒരു മുഖമാണ് എന്നതിൽ തർക്കമില്ല വിടർന്ന കണ്ണുകളോട് കൂടിയ ശാലീന സുന്ദരിയായാണ് എന്ന് മലയാളികളുടെ മനസ്സിൽ പാർവ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ എന്ന സിനിമയിലൂട അരങ്ങേറ്റം കുറിച്ച പാർവ്വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങൾ ചെയ്തു ആരാധകരുടെ പ്രീയനാഗരിയായി മാറി.

തന്റെ ഒട്ടേറെ ചിത്രങ്ങളിൽ നായകനായ അഭിനയിച്ച നടൻ ജയറാമിനെ തന്നെയാണ് പാർവതി വിവാഹം ചെയ്തത് ഇവരുടെ പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം സിനിമ വേണ്ട ഏന് താൻ തന്നെയാണ് തീരുമാനിച്ചത് എന്ന് പാർവ്വതി പറയുന്നു. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃക താരകുടുംബവുമാണ് ജയറാം പാർവ്വതി ദമ്പതികൾ.

1992 ലായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളും ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി പാർവതി എത്തിയിട്ടുണ്ട്. പാർവതി എന്ന നടി തിരിച്ചുവന്നാൽ അപ്പോൾ അഭിനയിക്കാൻ ഏറ്റവും ആഗ്രഹമുള്ള നടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം ഇപ്പോൾ.നടൻ ജയറാം തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. താരത്തിന് ഏറ്റവും താല്പര്യം നടൻ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനാണ് എന്ന് പാർവ്വതി പറയുന്നു

എന്റെ പേരോ, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളുടെ പേരോ അല്ല പാർവതി ചൂസ് ചെയ്യുന്നത്. ഇനിയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണമെന്നായിരിക്കും പാർവതി പറയുക എന്നാണ് ജയറാം വ്യക്തമാക്കുന്നു.

താൻ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാർവതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ജയറാം മറുപടി നൽകുന്നു. അത് തീർച്ചയായും ഉർവശിയുടെ പേരാകും പാർവതി പറയുകയെന്നാണ് ജയറാം തുറന്നു പറയുന്നത്. തന്റെ നായികമാരിൽ ഉർവശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചു.

Most Popular