ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും- ദിലീപ്

Advertisement

ഒരു കാലത്തു മലയാള പ്രേക്ഷകരുടെ ഇഷ്ട പ്രണയജോഡിയായിരുന്നു മഞ്ജുവാര്യരും ദിലീപും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ മിക്കതും വാൻ വിജയമാണ് താനും. അങ്ങനെ തങ്ങളുടെ പ്രീയ ജോഡികൾ ജീവിതതിലും ഒന്നായപ്പോൾ ആരാധകർക്ക് ഇതിലും വലിയ ഒരു സന്തോഷമില്ലായിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പിരിയുകയും ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും ചെയ്തു വിവാഹ മോചനത്തിന് ശേഷം ദിലീപ് നൽകിയ ഒരഭിമുഖത്തിൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

ദിലീപും മഞ്ജുവും തമ്മിൽ ഒരുമിച്ചു ഇനിയൊരു സിനിമ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ദിലീപ് നൽകിയ മറുപിടിയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത് ” മഞ്ജുവുമൊത്തു ഇനി ഒരു ചിത്രത്തിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദിലീപിന്റെ മറുപിടി ഇപ്രകാരമായിരുന്നു ‘ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം’.

പക്ഷേ താരത്തിനൊപ്പം അഭിനയിക്കാൻ മഞ്ജുവിന് ഒട്ടും താല്പര്യമില്ല എന്നാണ് മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന് മ്പല തവണയുള്ള ചോദ്യാങ്ങൾക്കു മഞ്ജു ഒഴിഞ്ഞു മാറുകയായണ് ചെയ്യാറുള്ളത്. അത്തരം വിഷങ്ങൾ സംസാരിക്കാൻ താല്പര്യമില്ല എന്ന് മഞ്ജു ഒരിക്കൽ പറഞ്ഞിരുന്നു.

Most Popular