കേരളത്തോടുള്ള ബന്ധം എന്നെന്നേക്കുമായി വിട്ടു പോയതാണോ ശാലിനി? ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി

Advertisement

മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മ, മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശാലിനി പിന്നീട് നായികയായി വളര്‍ന്നു. മലയാളത്തിലും തമിഴിലുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനിടെയാണ് തമിഴ്‌നടന്‍ അജിത്തുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഇന്നും സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. ശാലിനി അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല. അതുപോലെ മലയാളത്തെ താനൊരിക്കലും മറന്നിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ചെന്നൈയില്‍ ജീവിച്ചാലും താന്‍ മലയാളി തന്നെയാണെന്നും കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശാലിനി പറയുന്നു.

തമിഴ് സൂപ്പർ സ്റ്റാർ തല അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പൂർണമായും സിനിമ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് താരം. ‘വിവാഹശേഷം ചെന്നൈയിലെ തിരുവാണ്‍മിയൂര്‍ എന്ന സ്ഥലത്ത് സ്ഥിരതാമസമായതിനാല്‍ കേരളത്തോടുള്ള ബന്ധം വിട്ട് പോയോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്റെ അച്ഛന്‍, അമ്മ, ചേട്ടന്‍ റിച്ചാര്‍ഡ്, അനിയത്തി ശ്യാമിലി എല്ലാവരും ചെന്നൈയില്‍ തന്നെയാണ്. കേരളത്തിലെ ബന്ധുക്കളുടെ വിശേഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ വരാറുണ്ട്. ഞാന്‍ ചെന്നൈയില്‍ സെറ്റിലായി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം കൊണ്ടാടാറുണ്ട്. തമിഴ്‌നാടിന്റെ ആഘോഷങ്ങളായ ദീപാവലി, പൊങ്കല്‍ തുടങ്ങിയവയും ആഘോഷിക്കും. കുട്ടിക്കാലത്തെ ഓണാഘോഷത്തെ പറ്റി ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. ഇവിടെയും ഞങ്ങള്‍ ഓണക്കാലത്ത് പൂക്കളമിടുകയും സദ്യയൊരുക്കുകയുമൊക്കെ ചെയ്യും.

സൂഹൃത്തുക്കളുടെ വീട്ടില്‍ പോയിട്ടുമൊക്കെ ആഘോഷിക്കാറുണ്ട്. ഓരോ ആഘോഷ വേളകളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ എന്നെ വിളിച്ച് ആശംസ അറിയിക്കാറുണ്ട്. ചെന്നൈയിലും എനിക്ക് ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. അവരും എനിക്ക് ആശംസ അറിയിക്കാറുണ്ട്. ഞാന്‍ തിരിച്ചും പറയും. അതുകൊണ്ട് ഓണം എന്ന് മാത്രമല്ല ഏത് ആഘോഷത്തിലും ഞങ്ങള്‍ പങ്കുചേരുമെന്നും ശാലിനി പറയുന്നു.

Most Popular