എന്നെ വിഷാദത്തിലാക്കിയത് അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയലല്ല, ഞങ്ങളുടേത് തകര്‍ന്ന കുടുംബമല്ല; ആമിര്‍ ഖാന്റെ മകള്‍ വെളിപ്പെടുത്തുന്നു

കുറച്ചു കാലമായി വിഷാദത്തിന് അടിമയായിരുന്നു താൻ എന്ന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വ്യക്തമാക്കിയത് കഴിഞ്ഞ മാസമാണ്. അതിന് പിന്നാലെ വിമര്‍ശനവുമായി എത്തിയവര്‍ക്കും താരപുത്രി മറുപടി കൊടുത്തിരുന്നു. ഇപ്പോള്‍ വിഷാദത്തെക്കുറിച്ച് മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇറ. തന്റെ വിഷാദത്തിവ് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറ പറയുന്നത്. തന്റെ അച്ഛന്റേയും അമ്മയുടേയും ഡിവോഴ്‌സ് പോലും തന്നെ ബാധിച്ചിട്ടില്ലെന്നാണ് വിഡിയോയില്‍ പറയുന്നത്. അമീർഖാനും ഭാര്യയും വേര്പിരിഞ്ഞതാണ് മകളെ വിഷാദത്തിലാക്കിയത് എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.കുടുംബത്തിന്റെ തകർച്ചയും ഇതിനു കാരണമാണ് എന്നുള്ള ആക്ഷേപവും ഉയർന്നിരുന്നു

ഞാന്‍ ചെറുതായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ അത് എന്നെ മാനസികമായി ബാധിച്ചിട്ടില്ല. അവര്‍ സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബവും ഇപ്പോഴും സുഹൃത്തുക്കളാണ് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല തങ്ങളുടേത് എന്നും – ഇറ പറഞ്ഞു.

തനിക്കും അനുജൻ ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികച്ചതായിരുന്നു.എന്ന് ഇറ വ്യക്തമാക്കുണ്ട്. ഡിവോഴ്‌സിന് ശേഷവും അങ്ങനെയാണ്. മാതാപിതാക്കളുടെ ഡിവോഴ്‌സിനെക്കുറിച്ച് വിഷമമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ അവര്‍ എന്താണ് പറയുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്, അത് അത്ര മോശം കാര്യമല്ല. ഇത് എന്നെ ഒരിക്കലും മുറിവേല്‍പ്പിച്ചിട്ടില്ല. ആ സമയത്ത് ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഓര്‍മയില്ല. എന്നാല്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഒരിക്കലും എന്നെ വിഷമിപ്പിച്ചിട്ടില്ല. അതിനാല്‍ അതാണ് എന്റെ വിഷാദത്തിന്റെ കാരണം എന്നു പറയാനാവില്ല- ഇറ പറഞ്ഞു.

താരപുത്രിയുടെ ആദ്യ വിഡിയോയ്ക്ക് പിന്നാലെ തകര്‍ന്ന കുടുംബമാണ് ഇറയുടെ വിഷാദത്തിന് കാരണം എന്ന് കങ്കണ റണാവത്ത് പ്രതികരിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഇറയുടെ വിഡിയോ.ഇരയുടെ വീഡിയോ കങ്കണക്കുള്ള മറുപിടിയാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.

Most Popular

കൊറോണയെ നേരിടാൻ നടി ആൻഡ്രിയയിൽ നിന്നുള്ള 10 ടിപ്പുകൾ

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടി ആൻഡ്രിയ കൊറോണ രോഗബാധിതനായി വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു . അവരുടെ 14 ദിവസത്തെ ഐസൊലേഷൻ ഇന്നലെ അവസാനിച്ചു. രോഗം ഭേതമായതിനെ തുടർന്ന്, കൊറോണയെ നേരിടാൻ ആൻഡ്രിയ...

മലർ ജോർജിനെ തേച്ചതോ അതോ മറന്നുപോയതോ? ; സംശയം തീർത്ത് പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ

പ്രേമം മലയാള സിനിമ ലോകം കണ്ട എക്കാലയത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. വലിയ ഒരു പരീക്ഷണ ചിത്രം എന്ന രീതിയിൽ എടുത്ത ചിത്രം എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചിരിക്കുകയാണ്. നടൻ നിവിൻ പോളിയുടെ കരിയറിലെ...

ആ തണ്ണിമത്തന് അപാര രുചി ആയിരുന്നു… തണ്ണിമത്തന്‍ വിളവെടുപ്പ് ഇങ്ങനെ ആയിരുന്നു ഉണ്ടായത്

വീട്ടിൽ തണ്ണിമത്തൻ മുറിക്കുന്ന വീഡിയോ നടി അനു സീതാര പങ്കുവെച്ചത് എല്ലാവരും കണ്ടതാണ്. വീട്ടിൽ തന്നെ നാട്ടുവളർത്തുന്ന തണ്ണിമത്തൻ ഒരു ചെടിയിൽ നിന്ന് പറിച്ച് അടുക്കളയില്‍ കൊണ്ടുവന്നു മുറിക്കുന്നതാണ് വീഡിയോ. പണ്ടെപ്പോളോ തിന്ന...

കയ്യിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ കളിപ്പിച്ച്‌ മമ്ത മോഹൻദാസ്; അമ്പരപ്പിക്കുന്ന വിഡിയോയും ചിത്രങ്ങളും.

പൊതുവേ ഒട്ടു മിക്ക താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് മമത മോഹൻദാസ് . പൊതുവേ മലയാളത്തിലെ വളരെ ചുരുക്കം മികച്ച നടിമാരിൽ ഒരാൾ. ജീവിതത്തിലും താരം എല്ലാവര്ക്കും ഒരു പ്രചോദനം കൂടിയാണ്.ക്യാന്സറിനെ തോൽപ്പിച്ചു...