ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് കങ്കണ റണാവത്തിന്റെ ധാക്കാഡ്-ഞെട്ടിക്കുന്ന ബജറ്റും ഷൂട്ടിംഗ് വിവരങ്ങളും അറിയാം.[എക്സ്ക്ലൂസീവ്]

Advertisement

ബോളിവുഡിന്റെ സൂപ്പർ ലേഡി എന്നോ അയൺ ലേഡിയെന്നോ എന്നൊക്കെ വേണെമെകിലും വിളിക്കാവുന്ന താരമാണ് കങ്കണ കാരണം ബോളിവുഡിലെ ഒട്ടുമിക്ക വമ്പന്മാരെയും ശത്രുപാളയത്തിൽ നിർത്തി അവിടെ പിടിച്ചു നിൽക്കുന്ന ഏക നായികയാണ് കങ്കണ. കങ്കണ റണൗത്തിന്റെ ധാക്കഡ് ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ചെലവേറിയ സ്ത്രീ-കേന്ദ്രീകൃത സിനിമയായിരിക്കുമെന്ന് ബോളിവുഡിനോട് വളരെ അടുത്ത വുത്തങ്ങൾ സൂചിപ്പിക്കുന്നു. ലോകോത്തര വിദഗ്ധരാണ് ചിത്രത്തിന്റെ ആർഒ രംഗങ്ങളും അതീവ മികവുറ്റതാക്കാൻ പ്രവർത്തിക്കുന്നത് ഒരു നായിക പ്രാധാന്യമുള്ള ചിത്രത്തിന് ഇത്രമേൽ തയ്യാറെടുപ്പുകൾ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായായിരിക്കും.

ഏതെങ്കിലും പ്രമുഖ പുരുഷ താരത്തിന്റെയോ ജനപ്രിയ സംവിധായകന്റെയോ അല്ലെങ്കിൽ ഏതെങ്കിലും വലിയ ബോളിവുഡ് ക്യാമ്പിൽ ഉൾപ്പെടേണ്ടതിന്റെ ആവശ്യകതയോ ഇല്ലാതെ കങ്കണ റണാവത്ത് ചലച്ചിത്രമേഖലയിലെ സ്വന്തം പാതയിൽ ശക്തമായി വിജയക്കൊഡി പാറിച്ചു മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്, . അത്രത്തോളം അവൾ മറ്റ് ചലച്ചിത്ര വ്യവസായങ്ങളിലേക്കും കടന്നുവന്നു. നിങ്ങള്ക്ക് അവരെ സ്നേഹിക്കാം,പ്രണയിക്കാം, വെറുക്കാം പക്ഷേ , നിങ്ങൾക്ക് അവരെ അവഗണിക്കാനോ അവൾ നേടിയതെല്ലാം നിഷേധിക്കാനോ കഴിയില്ല. കങ്കണ റണാവത്ത് വീണ്ടും ഒരു കിടിലൻ ആക്ഷൻ അവതാരത്തിൽ ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്ന അവരുടെ ഏറ്റവും പുതിയ വരാനിരിക്കുന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെടും. അതും പൂർണമായും നായിക പ്രാധാന്യമുള്ള ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിലൂടെ.

ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സ്ത്രീ-അധിഷ്ഠിത സിനിമയായിരിക്കുമെന്ന് ധാക്കാഡ് എന്ന് ബോളിവുഡിനോട് വാലേ അടുത്ത ഒരു സോഴ്സ് ഞങ്ങളെ അറിയിച്ചിട്ടുണ്ട്, ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കിയ ഒരു സിനിമയ്ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള തയ്യാറെടുപ്പുകളോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മിക്ക ആക്ഷൻ സീക്വൻസുകളും ബെൽജിയത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ആണ് അറിയാൻ കഴിയുന്നത്, ഇതിനായി കങ്കണ റണാവത്ത് വർഷങ്ങളുടെ പരിചയവും സ്റ്റെർലിംഗ് ക്രെഡിറ്റുകളും അവരുടെ പേരിൽ ഉള്ള ഏറ്റവും മികച്ച സ്റ്റണ്ട് ടീമുകളെയും ആക്ഷൻ കൊറിയോഗ്രാഫർമാരെയും യുഎസിൽ , യുകെ, കൊറിയ. എന്നിവിടങ്ങളിൽ നിന്ന് പൊക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

താരവുമായി അടുത്ത കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത് ധാക്കാഡിന്റെ ആക്ഷൻ രംഗങ്ങൾ ഇന്നുവരെ ഏതെങ്കിലും മികച്ച പുരുഷ താരത്തിനായി ചിത്രീകരിച്ചതോ അല്ലെങ്കിൽ അതിലും മികച്ചതോ ആയിരിക്കുമെന്നും, ഇതിനർത്ഥം സിനിമയുടെ ബജറ്റ് നമ്മൾ പ്രതീക്ഷിക്കുന്നതിനും ഒരുപ്പാട്‌ അപ്പുറമാണ് എന്നാണ്. 70-80 കോടി- രൂപ ഇതുവരെ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് കേട്ടു കെഎസ്‌വി പോലും ഇല്ലാത്തതാണ്.

വാർത്ത പൂർണമായും യാഥാർഥ്യമായാൽ (സിനിമ ലോകമായതുകൊണ്ടു ), അത് കങ്കണ റണാവത്തിന്റെ തൊപ്പിയിലെ മറ്റൊരു തൂവലായിരിക്കും, കൂടാതെ അവളുടെ ആരാധകർക്കും കൂടുതൽ വീമ്പിളക്കാനുള്ള ഒരവസരവുമാകും ഇത് ?

Most Popular