കാളക്കുട്ടിയെ മകനായി ദത്തെടുത്ത് മക്കളില്ലാത്ത ദമ്പതികള്‍; അയല്‍ക്കാരെയും ബന്ധുക്കളെയും ഉൾപ്പടെ 500 പേരെ വിളിച്ച് ‘മുണ്ഡനം’ നടത്തി

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ കാളക്കുട്ടിയെ ‘ദത്തെടുത്തു’. ബന്ധുക്കളെ വിളിച്ചുകൂട്ടി മുണ്ഡന ചടങ്ങു നടത്തി. ഒരു പക്ഷേ ഈ വാർത്ത നമ്മൾ മലയാളികളെ സംബന്ധിച്ചു തെല്ലു അത്ഭുതമാണ്,ഇത് കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്താൻ അവർക്കെന്തു കൊണ്ട് കഴിഞ്ഞില്ല എന്ന ചിന്തയും എന്റെ മനസ്സിലൂടെ പോയി. അങ്ങനെ ആയിരുന്നു എങ്കിൽ ഒരു കുഞ്ഞിന് ജീവിതം ഉണ്ടായേനെ. ഉത്തർ പ്രദേശിലെ ഷാജഹാന്‍പുരിലെ വിജയ്പാല്‍, രാജേശ്വരി ദേവി ദമ്പതികളാണ് കാളക്കുട്ടിയെ മകനായി സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് പതിനഞ്ചു വര്‍ഷമായിട്ടും ഇരുവർക്കും മക്കളുണ്ടായിരുന്നില്ല. മക്കളില്ലാത്ത ദുഃഖം അടക്കി ജീവിക്കുമ്പോളാണ്
വിജയ്പാലിന്റെ പിതാവ് പരിപാലിച്ചിരുന്ന പശു മരിച്ചു പോകുന്നത്.അച്ഛന് ആ പശുവിനോട് വലിയ വാത്സല്യമായിരുന്നെന്ന് വിജയ് പാൽ ഓർക്കുന്നു പശു ചത്തതോടെ അതിന്റെ കുട്ടി അനാഥനായി എന്നും അത് കൊണ്ട് അവനെ മക്കളില്ലാത്ത തങ്ങൾ ഒരു മകനായി കണ്ടു എന്നുമാണ് വിജയ് പൽ പറയുന്നത്.കാളക്കുട്ടിക്ക് ലല്‍ത്തു എന്നാണ് പേടിരിട്ടിരിക്കുന്നത്. ലല്‍ത്തുവിനെ ജനനം മുതല്‍ മകനായാണ് കാണുന്നതെന്ന് വിജയ്പാല്‍ പറഞ്ഞു. കാളക്കുട്ടിക്ക് തങ്ങളോടുള്ള സ്‌നേഹം ഉപാധികളില്ലാത്തതും സത്യസന്ധവുമാണെന്ന് ഇവര്‍ പറയുന്നു.പശുവിനെ മാതാവായി കാണേംങ്കിൽ അതിന്റെ കുഞ്ഞിനെ മകനായി കണ്ടു കൂടെ എന്നാണ് വിജയ് പാൽ ചോദിക്കുന്നത്.

അയല്‍ക്കാരെയും ബന്ധുക്കളെയുമെല്ലാം വീട്ടിലേക്കു ക്ഷണിച്ചു വലിയ ചടങ്ങായി ആണ് വിജയ്പാല്‍ ലല്‍ത്തുവിന്റെ മുണ്ഡന ചടങ്ങ് നടത്തിയത്. അഞ്ഞൂറോളം പേരെയാണ് ഇയാൾ ചടങ്ങിന് ക്ഷണിച്ചത്. ആദ്യം ആളുകൾ തെല്ലമ്പരന്നു പക്ഷേ പിന്നീട് എല്ലാവരും ചടങ്ങിന് സന്തോഷത്തോടെ പങ്കെടുത്തു എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. എല്ലാവരും ചടങ്ങിനെത്തി. പുതപ്പുകള്‍, ഭക്ഷണത്തളിക എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങളും കാളക്കുട്ടിക്ക് ലഭിച്ചു. ഗോമതീ നദിയുടെ തീരത്താണ് ചടങ്ങു നടത്തിയത്. അതിനു ശേഷം വലിയ സദ്യയും ഉണ്ടായിരുന്നു.

Most Popular

പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും മികച്ച തിരഞ്ഞെടുപ്പ് നടത്താന്‍ തുടങ്ങിയാല്‍, പുരുഷന്മാരെ.. നിങ്ങള്‍ക്ക് ചോയ്സ് അവശേഷിക്കില്ല: അഹാന കൃഷ്ണകുമാര്‍

സ്ത്രീധനത്തിന്റെ പേരിൽ ധാരാളം പെൺകുട്ടികൾ ഇന്ത്യയിൽ ദിനം പ്രതി മരിക്കുന്നുണ്ട് എങ്കിലും നമ്മുടെ കേരളത്തിൽ അത് പൊതുവേ വളരെ കുറവായിരുന്നു .പക്ഷേ കഴിഞ്ഞ കുറച്ചു ദിവസംഗക് ആയി സംഭവിക്കുന്ന കാര്യങ്ങൾ അതിനു ഘടക...

ജീവിതത്തിലെ ആ കൂട്ടിനെ കണ്ടെത്തി നടൻ വിജിലേഷ്; വിവാഹനിശ്ചയ വീഡിയോ വൈറൽ

പ്രശസ്ത മലയാളം നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. വിവാഹ നിശ്‌ചയത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം...

ഗോഡ്ഫാദര്‍ സെറ്റില്‍ തനിക്കു ജഗദീഷിൽ നിന്നും കിട്ടിയ എട്ടിന്റെ പണി വെളിപ്പെടുത്തി നടൻ മുകേഷ്.

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രം തന്നെ വേറെ ഇല്ല. ഏറ്റവും കൂടിയ നാൾ ഓടിയ ചിത്രം എന്ന ഖ്യാതി പോലും ഏറെക്കാലം നേടിയ ചിത്രമാണ്...

കഴുത്തു ഇറക്കിവെട്ടിയ സൽവാറിട്ടു മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി വൈറലായ വീഡിയോ

ബോൾഡായ വേഷവിധാനങ്ങൾ അണിഞ്ഞു വരിക എന്നത് പൊതുവേ ബോളിവുഡ് നായികമാരുടെ സ്ത്രിരം രീതിയാണ്. എത്തുന്ന ചടങ്ങിന്റെ ശ്രദ്ധകേന്ദ്രമാവുക എന്ന ഉദ്ദേശത്തോടെ പലരും അതീവ ഗ്ളാമറസ്സായ വേഷങ്ങൾ അണിയുക. പക്ഷേ ഫാഷൻ...