‘പ്രേംനസീറിന്റെ നായികയാവാന്‍ വിളിച്ചതാണ്, പക്ഷേ പോയില്ല, ഇന്ന് അതില്‍ വിഷമമുണ്ട്’: കോഴിക്കോട് മേയര്‍

മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന താരമാണ് പ്രേം നസീർ. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച നടനാണ് പ്രേം നസീർ. മരിക്കുന്നവരെ മലയാള സിനിമ രംഗത്തെ കിരീടം വെക്കാത്ത രാജാവായിരുന്നു പ്രേം നസീർ എന്ന ആ അതുല്യ പ്രതിഭ. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ ഇന്നത്തെ പല സൂപ്പർ താരങ്ങളും പ്രേം നസീർ ചിത്രങ്ങളിൽ സഹതാരങ്ങളായി അഭിനയിച്ചിട്ടുണ്ടായിരുന്നു.പ്രേംനസീറിന്റെ നായികയാവാന്‍ തനിക്ക് സിനിമാരംഗത്ത് നിന്ന് വിളി വന്നിരുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ: ബീനാ ഫിലിപ്പ്.

വനദേവത എന്ന സിനിമയിലേക്ക് 16 ാം വയസിലാണ് തന്നെ യൂസഫലി കേച്ചേരി ക്ഷണിച്ചിരുന്നതെന്നും എന്നാല്‍ അന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്നും.കോഴിക്കോട്ടെ പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ പ്രേംനസീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യവേ മേയര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നാടകത്തില്‍ മികച്ചനടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതു കണ്ടാണ് യൂസഫലി കേച്ചേരി വീട്ടുകാരെ വന്നുകൊണ്ട് സംസാരിച്ചത്. എന്നാല്‍ ആ കാലത്ത് സിനിമ എന്തോ മോശം കാര്യം ആണെന്നായിരുന്നു ധാരണം. അതിനാല്‍ അത് വേണ്ടെന്ന് വെച്ചു. പക്ഷെ ഇന്നതില്‍ ഖേദിക്കുന്നു. ബീനാ ഫിലിപ്പ് പറഞ്ഞു.

Most Popular

ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആരെയും അതിശയിപ്പിക്കുന്ന സുരക്ഷാ സംവിധാനത്തെ കുറിച്ച് അറിയാം.

രാഷ്ട്രീയത്തിൽ എത്തി റഷ്യൻ പ്രസിഡന്റാകുന്നതിന് മുമ്പ് വ്‌ളാഡിമിർ പുടിൻ റഷ്യയുടെ ഫെഡറൽ സുരക്ഷാ സെർവീസിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആൾ ആയതു കൊണ്ട് അദ്ദേഹത്തിന്...

വിജയ് ചിത്രം മാസ്റ്റര്‍ രംഗങ്ങള്‍ ചോര്‍ന്നു, പ്രേക്ഷകരോട് അപേക്ഷയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്‌ രംഗത്ത്

വിജയ് ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഏറ്റവും പുതിയ വിജയ് ചിത്രം മാസ്റ്റർ നാളെ റിലീസ് ആവുകയാണ്. പക്ഷേ എല്ലാ സന്തോഷവും തല്ലിക്കെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് ചിത്രത്തിന്റെ പല പ്രധാന...

ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ, കാർ റിവേഴ്‌സ് എടുപ്പിച്ചു പോലീസുകാരൻ (വീഡിയോ)

ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നത് ഒരോ പൗരന്റെയും ഉത്തരവാദിത്വമാണ് അതിനു സാധാരണക്കാരന് സെലിബ്രിറ്റി എന്നൊന്നുമില്ല . പക്ഷേ പൊതുവേ നമ്മുടെ നാട്ടിൽ സെലിബ്രിറ്റികൾക്കു ഇത്തരം നിയമങ്ങൾ വലിയ നിർബന്ധമല്ല ഉദ്യോഗസ്ഥരും ഭരണകൂടവും പൊതുവേ...

എന്നിട്ടും മരിക്കുമ്പോള്‍ മോഹൻ ലാലിനെ പോലുള്ള ഒരു നടനായിരുന്നുവെന്ന് വിളിക്കപ്പെടുന്നത് എന്തൊരു തരം അനാദരവാണ്.മാദ്ധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ കുറിപ്പ്

അന്തരിച്ച പ്രശസ്ത നടൻ സൗമിത്ര ചാറ്റർജി ഒരു പക്ഷേ നടൻ എന്നതിനുപരി സാമൂഹിക പരിഷ്‌കർത്താവ് ,എഴുത്തുകാരൻ ,കവി,ദാർശനികൻ ,സംവിധായകൻ അങ്ങനെ എണ്ണിയാലൊതുങ്ങാത്ത ഒട്ടനവധി പരിച്ഛേദങ്ങളാണ് അദ്ദേഹത്തിനുള്ളത്.പ്രശസ്ത സംവിധായകൻ സത്യജിത് റേ...