ഞാൻ അതിനൊന്നും വഴങ്ങിയിട്ടില്ല: അത്തരം വൃത്തികേട് കാണിക്കാന്‍ എന്നെ കിട്ടില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഡോണ

Advertisement

ഒറ്റ നിമിഷം മതി ജീവിതം മാറാൻ എന്ന് പറയുന്ന പോലെ ആണ് ഒറ്റ സിനിമ കൊണ്ട് ജീവിതം താനെ മാറി മറിഞ്ഞ താരമാണ് മഡോണ സെബാസ്റ്റിയൻ .പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്കെത്തിയ മഡോണക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പക്ഷേ പ്രേമത്തിന് ശേഷം മഡോണയെ തേടി കൂടുതലും എത്തിയത് അന്യ ഭാഷ ചിത്രങ്ങൾ ആയിരുന്നു. .എന്നാല്‍ അടുത്തിടെ മഡോണയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ അഹങ്കാരിയായ നടിയാണ് മഡോണയെന്നും മുതിർന്ന സംവിധായകരെ പോലും അനുസരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നുമുള്ള പ്രചാരണങ്ങളായിരുന്നു അതില്‍ പ്രധാനം.

ഗോസിപ്പുകൾ ശക്തമായതോടെ അതിന് പിന്നിലെ യഥാർത്ഥ ഞെട്ടിക്കുന്ന കാരണം വ്യക്തമാക്കി ഇപ്പോള്‍ മഡോണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥയ്ക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. അത് പ്രശ്നങ്ങള്‍ക്ക് തുടക്കമായി. നടി പറയുന്നു.

ജീവിതത്തിൽ ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരം രംഗങ്ങൾ ഉണ്ട് എന്ന് മലാസിലാക്കിയാൽ തന്നെ അത്തരം സിനിമകള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്.ഒരു പക്ഷേ ശെരിയായിരിക്കാം പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ലെന്ന് മഡോണ വ്യക്തമാക്കി.

ഇത്രയും യാഥാസ്ഥിതിക ചിന്തകൾ ഉണ്ടെങ്കിൽ എന്തിനു സിനിമയിലേക്ക് വരണം എന്ന് ആണ് ഒരു വിഭാഗം വിമർശകർ ചോദിക്കുന്നത്.കഥാപാത്രത്തിന്റെ പൂർണതക്കായി ഇതിലും വലിയ ത്യാഗങ്ങൾ സഹിക്കുന്ന മികവുറ്റ നടിമാരുള്ളപ്പോൾ മഡോണയെ പോലെ ഒട്ടും സഹകരണ മനോഭാവമില്ലാത്ത താരം എന്തിനു സിനിമയിൽ എന്ന് ചോദിക്കുന്നവരുമുണ്ട്.

Most Popular