ഞാൻ സ്ത്രീ വിരോധി ഒന്നുമല്ല; അങ്ങനെ സ്ത്രീകൾക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് ഞാൻ ബോർഡ് ഒന്നും വച്ചിട്ടില്ല മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ

836

പൊതുവേ പുതുമുഖ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം കൊടുക്കുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പുഴു. പാർവതി തിരുവോത് ആണ് നായിക. മെയ് പതിമൂന്നിനാണ് ചിത്രം റിലീസ് ആകുന്നതു. സോണി ലൈവിലാണ് പുഴു റിലീസ് ആകുന്നതു. നവാഗതയായ രത്തീന ആണ് പുഴു സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആദ്യമായാണ് ഒരു വനിത സംവിധായകയോടൊപ്പം അഭിനയിക്കുന്നത്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കരിയറിൽ ആദ്യമായി ഒരു വനിതാ സംവിധായകയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടി നൽകിയ മറുപിടി ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വളരെ രസകരമായാണ് മമ്മൂക്ക മറുപിടി നൽകിയിരിക്കുന്നതു. താൻ സ്ത്രീ വിരോധിയൊന്നുമല്ല തന്നോടൊപ്പം ചിത്രം ചെയ്യുന്നതിന് ആർക്കും കടന്നു വരാം സ്ത്രീകൾക്ക് പ്രവേശനം ഇല്ല എന്ന ബോർഡ് ഒന്നും താൻ എങ്ങും തോക്കിയിട്ടില്ല എന്നും മമ്മൂക്ക പറയുന്നു. ഒരു പുതുമുഖ സംവിധായകനോ സംവിധായകയോ ആകുമ്പോൾ അവർക്ക് എന്തെങ്കിലുമൊക്കെ പുതിയതായി സമൂഹത്തോട് പറയാൻ ഉണ്ടാകും എന്ന ചിന്തയിലാണ് കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നത്.

വളരെയധികം പുതുമയുള്ള ഒരു പ്രമേയമാണ് പുഴു കൈകാര്യം ചെയ്യുന്നത് എന്ന് തോന്നിയത് കൊണ്ടാണ് ആ ചിത്രം ഏറ്റെടുത്തത്. ഒരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമാണ് പുഴുവിലേത്. മുൻപും അത്തരത്തിലുള്ള കഥാപാത്രങ്ങൾ തൻ ചെയ്തിട്ടുണ്ട് അന്ന് പ്രേക്ഷകർ അത് ഏറ്റെടുത്തിട്ടുണ്ട്. പ്രേക്ഷകർക്ക് തന്നിലും തനിക്കു തിരിച്ചുംവലിയ വിശ്വാസം ഉണ്ട് എന്ന് മമ്മൂട്ടി പറയുന്നു.