രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക് ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ? പ്രമുഖ മലയാളം നടന്റെ ഫേസ് ബുക്ക് കുറിപ്പ് വൈറലാകുന്നു

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി വര്ഷമിത്രയുമായെങ്കിലും സ്വാത്രന്ത്ര്യം ഇനിയും കിട്ടാത്ത വലിയ ഒരു ജനവിഭാഗം ഇന്നും ഇവിടെയുണ്ട് എന്ന് മനസിലാക്കിക്കുന്ന തരത്തിലാണ് രാജ്യത്തുടനീളം അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ.അത്രമേൽ പാർശ്വ വൽക്കരിക്കപ്പെട്ട ചില സമൂഹങ്ങളുടെ ജീവിത യാതനകളുടെ നൊമ്പരപ്പെടുത്തുന്ന കഥകൾ കഴിഞ്ഞ കുറെ ദിനങ്ങളിലായി നമ്മുടെ വാർത്ത മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് താനം.പൊതുവേ പല സിനിമ താരങ്ങളും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചു പോവുകയാണ് പതിവ് അതിൽ നിന്ന് വളരെ വിഭിന്നമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് മലയാള നടൻ ഹരീഷ് പേരടി . സമൂഹത്തിൽ നടക്കുന്ന ഓരോ വിഷയങ്ങളിലും തന്റേതായ അഭിപ്രായവും പ്രതിഷേധവും ചങ്കൂറ്റത്തോടെ തുറന്നു പറയുന്ന വ്യക്തിത്വം.കഴിഞ്ഞ ദിവസം ഹരീഷ് തന്റെ ഫേസ് ബുക്ക് പ്രൊഫൈലിൽ എഴുതിയ ഒരു വിഷയം ഇപ്പോൾ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

മണ്മറഞ്ഞു പോയ അനുഗ്രഹീത നടനായ കലാഭവൻ മണിയുടെ സഹോദരനും പ്രമുഖ മോഹിനായാട്ടം കലാകാരനും അധ്യാപകനുമായ ആർ എൽ വി രാമകൃഷ്ണൻ ,കേരളം സംഗീത നാടക അക്കാഡമി തന്നോട് കാണിച്ച അവഗണനയിൽ മനം നൊന്ത് ആത്മഹത്യക്കു ശ്രമിച്ചിരുന്നു.ശാസ്ത്രിയ നൃത്തത്തിൽ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവൻ നൃത്തത്തിനു വേണ്ടി സമ്മർപ്പിച്ച ആ കലാകാരന് ചിലങ്ക കെട്ടിയാടാൻ ഒരവസരം നിഷേധിച്ച സംഗീത നാടക അക്കാദമിയുടെ നിലപാടിൽ ഹരീഷ് അന്ന് തന്നെ തന്റെ വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു .അതിനു പിന്നാലെയാണ് പുതിയ പോസ്റ്റ്.ഇവിടെ മതം മാരന്എം ഉള്ള സ്വാതന്ത്ര്യം പോലെ ജാതി മാറാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യമാണ് ഹരീഷ് ഉന്നയിക്കുന്നത് ,ആനുകൂല്യങ്ങളില്ലാതെ തനനെ രേഖാമൂലം ദളിതനായി ജീവിക്കാൻ കഴിയുമോ എന്നദ്ദേഹം ചോദിക്കുന്നു എങ്കിൽ കുറച്ചു കൂടെ ഊർജ്ജത്തോടെ ജീവിക്കാൻ കഴിയുമായിരുന്നു എന്ന് ഹരീഷ് പറയുന്നു

ഹരീഷിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

“മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?…രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക്..ഗാന്ധിയിൽ നിന്ന് അംബേദക്കറിലേക്ക് …ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്..പറ്റില്ല ല്ലേ…ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ല ല്ലേ…അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നു…ശരിക്കും നല്ല കളികൾ കളിക്കാമായിരുന്നു…ഇതിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്…”

Most Popular

പുരുഷന് നിക്കർ മാത്രമിടാമെങ്കിൽ സ്ത്രീയ്ക്കും ആകാം; കോരിത്തരിപ്പിക്കുന്ന അര്‍ധനഗ്‌ന ചിത്രങ്ങളുമായി സാക്ഷി

പൊതുവേ ബോൾഡ് ചിത്രങ്ങൾ പങ്ക് വെക്കുന്നതിൽ ഉല്സുകയാണ് സാക്ഷി. യുവ താരം സാക്ഷി ചോപ്രയുടെ ചൂടൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു വിവാദങ്ങള്‍ക്ക് ഇരയാകുന്ന സാക്ഷി അര്‍ധ നഗ്ന...

ഒരു എഴുത്തും മോതിരവും നല്‍കിയാണ് എന്റെ പ്രണയം അറിയിച്ചത്, അവൾ യെസും നോയും പറഞ്ഞില്ല; ഹൃദയഹാരിയായ കുറിപ്പുമായി ഫഹദ് ഫാസിൽ

മലയാളത്തിലെ യുവ നായകന്മാരിൽ ഏറ്റവും കഴിവുറ്റ താരമായി കരുതുന്ന ആൾ ആണ് ഫഹദ്. ആദ്യ തുടക്കം പിഴച്ചപ്പോൾ നീണ്ട ഇടവേളയെടുത്തതിന് ശേഷം ശക്തമായ തിരിച്ചു വരവിലൂടെ മലയാളത്തിലെ ഞെട്ടിച്ച താരണമാണ് ഫഹദ്. തന്റേതായ...

‘അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച്‌ പലതവണ എന്നെ കുഴിയില്‍ ചാടിച്ചവനാ നീയ്- ഉണ്ണി മുകുന്ദന്‍‍

സംവിധായകൻ വിഷ്ണു മോഹന് ജന്മദിനം ആശംസിക്കുന്നു. 'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിക്കുകയും എന്നെ പലതവണ കുഴിയിലേക്ക് ചാടിക്കുകയും ചെയ്തത് നിങ്ങളാണ് ...' എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിയുടെ അഭിവാദ്യം ആരംഭിക്കുന്നത്. 'ഒരു സഹോദരനെന്ന നിലയിൽ ഒരു മികച്ച...

ധോണിക്ക് ശേഷം നാല് പേരോടും കൂടെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്; പക്ഷേ അതാർക്കും ചർച്ച ചെയ്യേണ്ട – നടി റായ്‌ലക്ഷ്മി

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2...