ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബർത്ത് ഡേയ്ക്ക് കിടിലൻ ട്രിബ്യുട് വിഡിയോയോയുമായി സൺ പിക്ചർസ്‌ – വീഡിയോ കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബർത്ത് ഡേയ്ക്ക് കിടിലൻ ട്രിബ്യുട് വിഡിയോയോയുമായി സൺ പിക്ചർസ്‌ – വീഡിയോ കാണാം

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര.ഫോർബ്സ് മാസികയുടെ ഇന്ത്യൻ പതിപ്പിൽ ഇന്ത്യയിൽ നിന്നുള്ള മികച്ച 100 താരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള ഏക തെന്നിന്ത്യൻ നായിക. 2003 ൽ ജയറാമിന്റെ നായികയായി മനസിനക്കരയിൽ ആണ് നയൻതാര തന്റെ അഭിനയ ജീവിതം തുടങ്ങിയത് .പിന്നീടങ്ങോട്ട് മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ നടന്മാരുടെയും നായികയായി അഭിനയിച്ച നയൻതാര തമിഴിലേക്ക് ചുവടു വച്ചതോടെ അവരുടെ അതിനായ ജീവിതത്തിലെ തന്നെ ഒരു വലിയ വഴിത്തിരിവായിരുന്നു.പിന്നീടങ്ങോട്ട് തമിഴിലും തെലുങ്കിലും നയൻതാരയുടെ ഒരു യുഗ പിറവി ആയിരുന്നു.സൂപ്പർ സ്റ്റാർ രജനീകാന്തുമൊന്നിച്ചു ഉള്ള ചന്ദ്ര മുഖി വൻ ഹിറ്റായി മാറിയതോടെ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു നയൻതാര.

അഭിനയ ജീവിതത്തിലെ ഉയർച്ചക്കൊപ്പം കരിയറിൽ ധാരാളം വിവാദങ്ങളും നയൻതാരയെ പിന്തുടർന്നിരുന്നു .നടൻ ചിമ്പുവുമായുള്ള പ്രണയവും പിന്നീട് നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയവുമൊക്കെ മാധ്യങ്ങളിൽ വലിയ വാർത്തയായിരുന്നു.ക്രിസ്ത്യാനിയായ നയൻതാര മതം മാറി ഹിന്ദു ആയതു പ്രഭുദേവയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് എന്ന വാർത്തകൾ ആ സമയത്തു ഒട്ടു മിക്ക മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രധാൻ തലക്കെട്ടായിരുന്നു പക്ഷേ ആ ബദ്ധങ്ങളെല്ലാം അവസാനിപ്പിച്ചു താരം ഇപ്പോൾ തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള പ്രണയ വിവാഹത്തിന്റെ തയായറെടുപ്പിലാണ് എന്നാണ് അറിയാൻ കഴിയുന്നത് .വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു താരം വ്യക്തമായി മറുപിടി പറയുന്നില്ല എങ്കിലും അധികംവിയ്ക്കാതെ അതുണ്ടാകും എന്നാണ് നടിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നയൻതാര 2011 സീത ദേവിയായി ശ്രീ രാമ രാജ്യം എന്ന ചിത്രത്തിൽ അഭിനയിചിരുന്നു അതിനു ആ വർഷത്തെ ഏറ്റവും മികച്ച തെലുഗു നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയിരുന്നു.

ഡയാന മറിയം കുരിയൻ എന്ന പേരിൽ 1984 നവംബർ 18 ന് ബാംഗ്ലൂരിൽ ആണ് നയൻതാര ജനിക്കുന്നത്.ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ മലയാളിയായ കുരിയൻ കോടിയാട്ടു, ഓമന കുരിയൻ എന്നിവരാണ് മാതാപിതാക്കൾ.ഇവരുടെ സ്വദേശം തിരുവല്ലയാണ്.നയൻതാരയുടെ 36 ആം ജന്മദിനം വലിയ ആഘോഷമാക്കിമാറ്റുകയാണ് ആരാധകരും സിനി പ്രവർത്തകരും. ജന്മ ദിനത്തിൽ ആശസയർപ്പിച്ചു കൊണ്ട് സൺ പിക്ചർസ് പുറത്തിറക്കിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വീഡിയോ കാണാം

Most Popular

ആദ്യ വിവാഹം പരാജയം; ആദ്യത്തെ കണ്മണിയിലിലൂടെ എത്തിയ മലയാളികളുടെ പ്രിയ നടി സുധാ റാണിയുടെ ഇപ്പോഴത്തെ ജീവിതം

ഒരു കാലത്തു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ജയറാം ചിത്രത്തിനു ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നുണ്ട്. തിയറ്ററുകളിലും കുടുംബ സദസ്സുകളിലും ചിരിപ്പൂരങ്ങൾ...

സ്ത്രീയെ കല്യാണം കഴിക്കാൻ താല്പര്യമില്ല.. പക്ഷെ പ്രേമിക്കാൻ താല്പര്യം ഉണ്ട് സ്ത്രീകളെ അപമാനിക്കുന്നതാണോ സ്വപ്നത്തിലേക്കുള്ള വഴി; ബിഗ് ബിഗ് ബോസ് താരത്തിനെതിരെ കുറിപ്പ്

ബിഗ് ബോസ് സീസൺ 3 ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.അതിലെ ഏറ്റവും ശക്തനായ ഒരു മത്സരാർഥിയാണ് സായി വിഷ്ണു.ശക്തമായ നിലപാടുകളെയും വെട്ടിതുറന്നുള്ള പറച്ചിലുകളുമാണ് സായി വിഷ്ണുവിന്റെ രീതി . ബിഗ് ബോസിലെ...

ഒരു രാത്രിക്കുള്ള റേറ്റ് ചോദിച്ച ഞരമ്പനു നീലിമ കൊടുത്ത എട്ടിന്‍റെ പണി കണ്ടോ ??? ഇനി ഒരിക്കലും പഴത്തിന്‍റെ റേറ്റ്പോലും ആരോടും ചോദിക്കില്ല

സോഷ്യൽ മീഡിയയിൽ അശ്ലീല കാര്യങ്ങൾ പറഞ്ഞ യുവാവിനോട് നടി നീലിമ റാണി പ്രതികരിച്ചത് പോയ മാസം വൈറല്‍ ആയിരുന്നു. ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ ഒരു യുവാവ് നടിയോട് മോശമായി പ്രതികരിച്ചു. “ഒരു രാത്രിക്ക്...