എന്നെ ഇത്രമാത്രം തകര്‍ത്തുകളഞ്ഞത് ചിമ്പുവാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹന്‍സിക

Advertisement

സിനിമ രംഗത്ത് പെട്ടന്നുള്ള പ്രണയവും അതിന്റെ ഇരട്ടി വേഗത്തിലുള്ള വേര്പിരിയലുകളുമൊക്കെ നിത്യ സംഭവങ്ങളാണ്.അതോടൊപ്പം താനാണ് വാലേ വേഗം താനാണ് അവർ മറ്റൊരു ജീവിത അപങ്കാളിയെ കണ്ടെത്തുകയും ചെയ്യും. താരങ്ങളുടെ പ്രണയത്തെ മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കാറുണ്ട്. അത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു കോളിവുഡ് പ്രണയമാണ് ചിമ്പു -ഹന്‍സിക ബന്ധം. എന്നാല്‍ പെട്ടന്നായിരുന്നു ഇരുവരുടെയും വേർപിരിയല്‍. ഈ ബന്ധം വേര്‍പിരിയുന്നത് പത്രപ്രസ്ഥാവനയിലൂടെ ആരാധകരെ അറിയിച്ച താരമാണ് ചിമ്പു.

പല ചിത്രങ്ങളിലും ചിമ്പുവിന്റെ നായികയായി അഭിനയിച്ച നടിയാണ് ഹൻസിക.വിജയ്‌ ചന്ദ്രന്‍ സംവിധാനം ചെയ്ത വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവർ ചിത്രീകരിച്ചു തീർത്തത്.മുൻപ് താരത്തിന്റെ നയന്താരയുമായുള്ള പ്രണയവും പ്രണയതകർച്ചയുമൊക്കെ വലിയ വിവാദങ്ങളായിരുന്നു.

ഷൂട്ടിലെ ബ്രേക്കിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്. ചിമ്പുവാകട്ടെ ബന്ധം പിരിയാൻ കാരണമായി പറഞ്ഞത് ഹൻസികയുടെ പണത്തിനോടുള്ള ആർത്തിയാണെന്നാണ്.

“ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ പിന്തുണക്കാൻ എത്തിയില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ച് പോയി.വിവാഹം കഴിഞ്ഞ് മകന്‍റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അതൊക്കെ നടക്കാനാകാത്ത സ്വപ്നങ്ങളായിരുന്നു.’–ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ ചിമ്പുവിന്റെ പ്രതികരണം.

എന്നാല്‍ ഈ വിഷയത്തില്‍ ഇത് വരെ ഹൻസിക മൗനം പാലിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ചിമ്പുവുമായുള്ള ബന്ധം തകരാൻ കാരണമായതിനെപ്പറ്റി ഹൻസിക തുറന്നുപറഞ്ഞു.

”ആദ്യമൊക്കെ ഒരേമനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങൾ രണ്ടുപേരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകർത്തുകളഞ്ഞു. ആ ഷോക്കിൽ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് ഞാൻ പിരിയാൻ തീരുമാനിച്ചത്.’–ഹൻസിക വ്യക്തമാക്കി.

Most Popular