ഗോസിപ്പുകൾ സത്യമാകുന്നു സമാന്ത നാഗചൈതന്യ വിവാഹമോചന കാരണം പുറത്തു

Advertisement

തെലുങ്ക് മാധ്യമങ്ങളുടെ റിപോർട്ടുകൾ പ്രകാരം സാമന്ത നാഗചൈതന്യ വിവാഹ മോചന ഗോസിപ്പുകൾ വെറുമൊരു മധ്യ സൃഷ്ടിയല്ല എന്നതാണ് വ്യക്തമാക്കുനന്തു. വിവാഹ മോചനം കോടതി വരെ എത്തി എന്നും അതിന്റെ ആദ്യ ഘട്ടമായ കൗണ്സിലിംഗ് ആണ് ഇപ്പോൾ നടക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം ഓണ്‍ലൈന്‍ സൈറ്റായ സാക്ഷി ന്യൂസ് ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇരുവരും പിരിയുന്നു എന്ന വാർത്ത വന്ന ഘട്ടത്തിലെല്ലാം ഏവരും ആകാംഷയോടെ ഉറ്റു നോക്കിയത് അതിന്റെ കാരങ്ങളിലേക്കായിരുന്നു എപ്പോൾ അതും വെളിവായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ . ഒട്ടു മിക്ക താര വിവാഹ ബന്ധങ്ങളും പിരിയാനുണ്ടായ അതേ കാരണം തന്നെയാണ് ഇവരുടെ കാര്യത്തിലും സംഭാവോച്ചിരിക്കുന്നതു എന്നാണ് റിപ്പോർട്ട്.

. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ കഥാപാത്രവും വളരെ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും ഒരു അഭിനയത്രി എന്ന നിലയിൽ തന്റെ തോഡിൽ മേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ഏത് നദിയും ആഗ്രഹിക്കും പക്ഷേ അത് നാഗചൈതന്യക്കും വീട്ടുകാർക്കും അത്ര ബോധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ . നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്.എന്ന് വച്ചാൽ സ്ത്രീ എപ്പോളും സഹിക്കണം എന്ന് തന്നെ

ഇതുവരെ ഇരു താരങ്ങളും വിവാഹ മോചന വാർത്തയോട് പ്രതികരിച്ചിട്ടില്ല. പ്രതികരണം ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
2017-ലായിരുന്നു സമാന്ത-നാഗചൈതന്യ വിവാഹം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരം തന്റെ പേരില്‍ മാറ്റം വരുത്തിയത് വലിയ ചർച്ചയായിരുന്നു. വിവാഹശേഷം സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം നാ​ഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സമാന്ത ചേര്‍ത്തുവച്ചിരുന്നു.
ഇപ്പോൾ അത് മാറ്റിയിരിക്കുകയാണ് താരം.

Most Popular