ഗോഡ്ഫാദര്‍ സെറ്റില്‍ തനിക്കു ജഗദീഷിൽ നിന്നും കിട്ടിയ എട്ടിന്റെ പണി വെളിപ്പെടുത്തി നടൻ മുകേഷ്.

Advertisement

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രം തന്നെ വേറെ ഇല്ല. ഏറ്റവും കൂടിയ നാൾ ഓടിയ ചിത്രം എന്ന ഖ്യാതി പോലും ഏറെക്കാലം നേടിയ ചിത്രമാണ് ഗോഡ്ഫാദർ . മുകേഷ്,ജഗദീഷ് സൗഹൃദ കോമ്പിനേഷൻ എന്നും വാൻ ഹിറ്റായിരുന്നു . ഒരുപാട് അത്തരം കോമ്പിനേഷൻ രംഗങ്ങൾ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട് . ഗോഡ് ഫാദര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവം എഷ്യാനെറ്റിന്‌റെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് പറഞ്ഞിരുന്നു. ജഗദീഷും ലാലും ഒപ്പമുളള സമയത്തായിരുന്നു വേദിയില്‍ വെച്ച് മുകേഷ് കഥ പറഞ്ഞത്. ഞങ്ങള് മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്.

ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു മാലു. അപ്പോ ഞാന്‍, അവളെന്തിന് ഇങ്ങോട്ട് വരുന്നു എന്ന് ചോദിക്കുന്നു. അങ്ങനെ ഒരു ബഹളമുളള സീനാണ്. അപ്പോ വലിയ സീനാണത്. രാവിലെ തൊട്ട് തുടങ്ങിയാലോക്കെ രണ്ട് മൂന്ന് ദിവസം എടുക്കും. അപ്പോ ഇങ്ങനെ വന്നു. ഞാന്‍ മുണ്ടില്ലാത്തതുകൊണ്ട് ബെഡ്ഷീറ്റ് ധരിച്ചാണ് നില്‍ക്കുന്നത്.ബെഡ്ഷീറ്റ് എടുത്ത് കെട്ടിയിട്ട് സംസാരിക്കുവാണ്. ബെഡ്ഷീറ്റ് ഒരിക്കലും മുറുകത്തില്ല. അങ്ങനെ ഡയലോഗ് മുഴുകെ ദേഷ്യമുളള ആക്ഷനൊക്കെയുളള ഡയലോഗാണ്. അപ്പോ ജഗദീഷ്, ഞാന്‍, കനക. പെട്ടെന്ന് ആ ബെഡ്ഷീറ്റ് അങ്ങ് ഈരിപ്പോയി. അഴിഞ്ഞുപോയപ്പോ കനക ഒരു എക്‌സപ്രഷനിട്ടു. ഞാന്‍ പെട്ടുപോയി. വീണ്ടും ബെഡ്ഷീറ്റ് എടുത്ത് മേലില്‍ കെട്ടി.അങ്ങനെ നില്‍ക്കുമ്പോ ജഗദീഷ് പെട്ടെന്ന് എനിക്ക് ഷേക്ക്ഹാന്‍ഡ് തന്നു. കണ്‍ഗ്രാജുലേഷന്‍സ്. അപ്പോ ഞാന്‍ അന്തംവിട്ടുനില്‍ക്കുകയാണ്. കനകയും എന്താണെന്നറിയാതെ നോക്കുന്നു. അപ്പോ ജഗദീഷ് പറഞ്ഞു. കനകയുടെ മുന്നില്‍ നീ ഡ്രസില്ലാതെ നില്‍ക്കുമെന്ന് നീ പറഞ്ഞ് ബെറ്റ് വെച്ചില്ലെ, നീ ജയിച്ചു,. സമ്മതിച്ചുതന്നെടാ എന്ന് പറഞ്ഞു. അപ്പോ കനക എന്നെ നോക്കിയിട്ട് സാര്‍ എന്ന് നീട്ടി വിളിച്ചു. അപ്പോ ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിഞ്ഞൂടാ, ഇവന്‍ എന്തോ പറയുന്നതാ എന്ന്. ജഗദീഷ് അങ്ങനെ പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതൊക്കെയാണ് ഗിവ് ആന്‍ഡ് ടേക്ക് എന്ന് പറയുന്നത്, മുകേഷ് സഹ താരങ്ങളോടായി കോമഡി സ്റ്റാര്‍സ് വേദിയില്‍ പറഞ്ഞു.

Most Popular