ആ കഥാപാത്രം ജീവിതത്തിൽ തന്നത് വലിയ ഒരു ഉൾക്കരുത്തായിരുന്നു: ഗോദ നായിക

ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് വമിഖ. ഗോദ വലിയ വിജയമായതോടെ പ്രിത്വിരാജ് ചിത്രം നിയനിലും വമിഖ പ്രധാന വേഷത്തിലെത്തി.മികച്ച പ്രകടനമാണ് രണ്ടു ചിത്രത്തിലും വമിഖ കാഴ്ചവച്ചത് .ഗോദയിലെ മിന്നും വിജയത്തിന് ശേഷം പല തെന്നിന്ത്യൻ ഭാഷയിൽ നിന്നും മികച്ച വേഷങ്ങൾ വമിഖയെ തേടിയെത്തി തെലുഗ് കന്നഡ ഹിന്ദി പഞ്ചാബി തുടങ്ങി മിക്ക ഇന്ത്യൻ സിനിമ മേഖലയിലും വമിഖ അഭിനയിച്ചിട്ടുണ്ട്.ജബ് വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വമിഖ വെള്ളിത്തിരയിലരങ്ങേറ്റം കുറിച്ചത്. ഗോദ എന്ന ചിത്രത്തിലെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് വമിഖ ഗബ്ബി . ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ താരത്തോട് ചിത്രത്തെ കുറിച്ച് ചോദിക്കുകയുണ്ടായി .അതിനുള്ള താരത്തിന്റെ മറുപിടി വിസ്മയകരമായിരുന്നു .

ഒരു ഗുസ്തിക്കാരിയാകാൻ ആഗ്രഹിച്ചു കേരളത്തിലെത്തുന്ന ഒരു പഞ്ചാബി പെൺകുട്ടിയായി ആണ് ചിത്രത്തിൽ വമിഖ എത്തുന്നത് . ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ .തന്റെ കഥാപാത്രത്തെ കുറിച്ച് വമിഖ പറയുന്നത് ഇപ്രകാരമാണ്. ഗോദയിലെ ഗുസ്തിക്കാരിയായുള്ള വേഷം തനിക്കു വലിയ ആത്മ വിശ്വാസമാണ് നൽകിയത് എന്നാണ് വമിഖ പറയുന്നതു. ആ വേഷം തന്നെ വല്ലാതെ ശക്തയാക്കി എന്നും താരം പറയുന്നു.

വമിഖയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ “ഒരു ഗുസ്തിക്കാരിയായുള്ള വേഷം ഒരു നടി എന്ന നിലയിൽ എപ്പോളും ലഭിക്കുന്ന ഒന്നല്ല.അതൊരു ഭാഗ്യമാണ് .ഗോദ എന്ന ചിത്രത്തിലൂടെ ആ വേഷം അഭിനയിച്ചപ്പോൾ അത് എന്നെ വല്ലാതെ മാറ്റി മറിച്ചു. വല്ലാത്ത ഒരു ശക്തിയും ആത്മവിശ്വാസവുമാണ് ആ കഥാപാത്രം എനിക്ക് തന്നത് .

ഏങ്ങനെയാണ് ആ കഥാപാത്രത്തിലൂടെ ഇത്രയും കരുത്തും ആത്മവിശ്വാസവും ലഭിക്കുവാനിടയായതു . എന്ന ചോദ്യത്തിന് നടിയുടെ മറുപിടി ഇങ്ങാനെയായിരുന്നു . “ചിത്രത്തിൽ ഞാൻ പുരുഷന്മാരോടാണ് ഗുസ്തിപിടിക്കേണ്ടിയിരുന്നത് . പക്ഷേ എന്റെ അനിയനെ അല്ലാതെ മറ്റൊരാളെയും ഇന്നെ വരെ ഞാൻ തല്ലിയിട്ടില്ല . പക്ഷേ ഒരാളെ വളരെയെളുപ്പം ഉയർത്തി നിലത്തിടാൻ എനിക്ക് സാധിക്കും എന്ന വസ്തുത ഈ കഥാപാത്രത്തിലൂടെ ഞാൻ മനസിലാക്കി .അത് എനിക്ക് വല്ലാത്തൊരു കരുത്തും ആത്മവിശ്വാസവുമാണ് തന്നത് .അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ബോധ്യമുണ്ടായി ശ്രമിച്ചാൽ എനിക്കും ശാരീരികമായി കരുത്തുണ്ടാക്കാം.
ഇപ്പോൾ ഞാൻ എവിടെങ്കിലും പോകുമ്പോൾ ആരെങ്കിലും തയ്യാറാണെൽ അവരോടു ഗുസ്തി പിടിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് .”

ചിത്രത്തിന് വേണ്ടി വെറും ഒരു മാസം മാത്രമാണ് വമിഖ ഗുസ്തി പഠിച്ചത് .എന്താണ് ഈ സിനിമയിൽ നിങ്ങളെ ഏറ്റവും ആകർഷിച്ചത് എന്ന് ചോദിച്ചാൽ ഗുസ്തി എന്നാണ് തെല്ലുമാലോചിക്കാതെയുള്ള വമിഖയുടെ മറുപിടി.

അതോടൊപ്പമുള്ള മറ്റൊരു കാര്യം ചിത്രത്തിൽ ഞാൻ ഒരു പഞ്ചാബി പെണ്കുട്ടിയായിട്ടാണ് അഭിനയിച്ചത് സത്യം പറഞ്ഞാൽ ഞാനും ഒരു പഞ്ചാബി തന്നെയാണ് .തു കൊണ്ട് തന്നെ ഈ കഥാപാത്രംത്തോട് വല്ലാത്ത സാദൃശ്യം എനിക്ക് തോന്നി . ഞാൻ അവിടെ എന്നെ തന്നെ ആണ് കണ്ടത് .ഇതുവരെയുള്ള സിനിമ ജീവിതത്തിൽ സുന്ദരിയായ നായിക എന്ന രീതിയിലാണ് അഭിനയിച്ചത് ആദ്യമായാണ് ഒരു ഒരു പുരുഷനെ പോലെ അഭിനയിക്കാൻ സാധിച്ചത്

Most Popular

ഞാനും ഒരു മനുഷ്യനാണ് കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ് എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു; പൊലീസില്‍ പരാതി നല്‍കി നടി ശ്രുതി ദാസ്

സോഷ്യൽ മീഡിയയിലൂടെ തന്നെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു എന്ന പരാതിയുമായി നടി ശ്രുതി ദാസ്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ബംഗാളി നടിയായ ശ്രുതി ദാസ് പറയുന്നു. രണ്ട്...

നെഞ്ചിന്റെ ഭാഗം ഇറക്കിവെട്ടിയ ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞു പണി കിട്ടി ഐശ്വര്യ റായി (വീഡിയോ)

പൊതുവേ വസ്ത്രധാരണത്തിൽ അങ്ങേയറ്റം ഗ്ളാമറസ്സാകാനാണ് ബോളിവുഡ് നടിമാർ ശ്രമിക്കുനന്ത് അതിൽ നടിമാർ തമ്മിൽ വലിയ മത്സരം തന്നെയുണ്ട്. ഓരോ തവണയും കൂടുതൽ ഫാഷനബിളും ട്രെൻഡിങ്ങുമാകാൻ അവർ നോക്കാറുമുണ്ട്. ഇത്തരത്തിൽ ഗ്ളാമറസ്സാകാൻ വേണ്ടി തയായിരിക്കുന്ന...

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ആരാധകർ ആശങ്കയിൽ

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് സഞ്ജയ് ദത്ത്. അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെൻഡുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു . ഭാര്യ...

ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന...