സംവിധായകനെ പൊക്കിയെടുക്കുന്ന ടൊവിനോയുടെ വിഡിയോ; പരാതിയുമായി ഗോദ നായിക

ഗുസ്തിയെക്കുറിച്ച്‌ ഉള്ള കഥ പറഞ്ഞ ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിച്ച ഗോദ എന്ന ചിത്രം പുറത്തിറങ്ങിയിട്ടു നാലു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ സ്പെഷ്യല്‍ ഡേയില്‍ സംവിധായകൻ ബേസില്‍ ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് ഹിറ്റാകുന്നത്. ​ഗോഥ ഷൂട്ടിങ്ങിന് ഇടയിലെ രസകരമായ ലൊക്കേഷന്‍ വിഡിയോ ആണ് ബേസില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബേസിലിനെ പൊക്കിയെടുക്കുന്ന ടൊവിനോയാണ് വിഡിയോയില്‍. ടൊവിനോ തോമസ് ഒരു കില്ലാഡി തന്നെ, ​ഗോഥയ്ക്ക് നാലു വര്‍ഷം എന്ന കാപ്ഷനിലൂടെയാണ് പോസ്റ്റ്. ചിരിക്കുന്ന ഇമോജിയാണ് വിഡിയോയ്ക്ക് താഴെ ടൊവിനോ കമന്റ് ചെയ്തത്. രസകരമായ വിഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതിനിടെ പോസ്റ്റിന് താഴെ പരാതിയുമായി ചിത്രത്തിന്റെ നായിക വാമിഖ ​ഗബ്ബിയും എത്തി. ആനിവേഴ്സറി പോസ്റ്റില്‍ തന്നെ ടാ​ഗ് ചെയ്യാതിരുന്നതാണ് വാമിഖയെ ചൊടിപ്പിച്ചത്. ഹായ്, എന്നെ ടാ​ഗ് ചെയ്യാത്തതിന് നന്ദി, വളരെ നല്ല കാര്യം എന്നായിരുന്നു കമന്റ്. അതോടെ വാമിഖയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരും എത്തി. നടിയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഇങ്ങനെ ഒരാളെ വേദനിപ്പിക്കരുതായിരുന്നു എന്നുമാണ് ആരാധകരുടെ കമന്റ്.ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് നായികയായ വമിഖ ഗബ്ബി നേടിയത്.വമിഖയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഗോദ.

ടൊവിനോയും ബേസിലും ഒന്നിക്കുന്ന മിന്നല്‍ മുരളിക്ക് ആശംസകളുമായി നിരവധി പേര്‍ എത്തുന്നുണ്ട്. സൂപ്പര്‍ഹീറോയുടെ കഥ പറയുന്ന ചിത്രം വിവിധ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

Most Popular

വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കുന്നത് പോലുമില്ല, അമ്മ ശോഭ

ഇന്ത്യയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് വിജയ്. സൗമ്യമായി മാത്രം പ്രതികരിക്കുന്ന താര ജാഥകൾ അശ്ശേഷം കാട്ടാത്ത ഒരു നടനാണ് വിജയ് എന്നുള്ള കാര്യത്തിൽ തർക്കമില്ല....

കുറച്ചു മാസങ്ങളായി മാനസികമായി തളര്‍ന്നു പോകുന്ന തരത്തില്‍ ഉള്ള കാര്യങ്ങളാണ്‌ ഉണ്ടാകുന്നത്.. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ നേരിടുന്നത്.. രഞ്ജിനി ജോസ് തുറന്നു പറയുന്നു

ലോക് ഡൌൺ കാലഘട്ടം തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ജോലി നിർത്തിയപ്പോൾ അവൾ മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും ഗായികയും നടിയുമായ രഞ്ജിനി ജോസ് വെളിപ്പെടുത്തി. കാര്യങ്ങൾ പഴയതാകുമെന്ന പ്രതീക്ഷയിൽ സംഗീതം തനിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന്...

തങ്ങളുടെ ക്ലബ് ഹൌസ് അക്കൗണ്ടുകളെ കുറിച്ചുള്ള വിവാദങ്ങൾക്കു മറുപിടിയുമായി ടോവിനോയും ആസിഫ് അലിയും

ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസ് ഇപ്പോൾ ഒരു തരംഗമായി മാറിയിരിക്കുകയാണ്.ഇപ്പോൾ ക്ലബ് ഹൗസിൽ വ്യാജന്‍മാരെ കുറിച്ച്‌ പരാതിയുമായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജ് സുകുമാരനുമാണ് . എന്നാല്‍...

അപർണയെ തിരഞ്ഞെടുത്തത് ഇങ്ങനെ കിടിലൻ ബിഹൈൻഡ് ദി സീൻ വീഡിയോയുമായി സൂരരൈ പോട്ര് ടീം

ഡെക്കാൻ എയർ ലൈൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കിയിറക്കിയ സൂര്യ അപർണ ബാലമുരളി ചിത്രം വൻ ഹിറ്റായി ഒറ്റിറ്റി പ്ലാറ്റുഫോമുകളിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലേക്ക്...