ഗ്ലാമർ തരംഗവുമായി വീണ്ടും ഒരു കിടിലോൽക്കിടിലം പ്രീ വെഡിങ് ഫോട്ടോഷൂട്ട് – പാരമ്പര്യ വാദങ്ങളുമായി നമുക്ക് ഇനിയും പിടിച്ചു നിൽക്കാനാവുമോ ? എത്ര നാൾ ?

ഒരോരുത്തരും അവരുടെ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും കൂടുതൽ മികവുറ്റതും എന്നെന്നും ഓർമ്മിക്കപ്പെടാനുമുള്ളതാക്കാൻ നന്നായി പരിശ്രമിക്കാറുണ്ട്. അതിനു ഓരോരുത്തരും അവരുടെ സംസ്കാരവും ജീവിത രീതിയും സോഷ്യൽ സ്റ്റാറ്റസും സമ്പത്തുമൊക്കെ അനുസരിച്ചു പല പരീക്ഷണവും നടത്താറുമുണ്ട്. ചിലർ അവരുടെ വിവാഹം വളരെ വ്യത്യസ്തമായി നടത്തും, പ്രണയാഭ്യർത്ഥന ബർത്ത് ഡേ,ഗർഭകാലം,ജീവിതത്തിലെ ചില നിമിഷങ്ങൾ,നേട്ടങ്ങൾ അങ്ങനെ പല അവസരങ്ങളും എത്രത്തോളം പുതുമയുള്ളതാക്കാമോ അത്രത്തോളം അതിനുവേണ്ടി ശ്രമിക്കാറുണ്ട്.

ഇപ്പോൾ ഏറ്റവും അധികം അത്തരം പരീക്ഷണങ്ങൾ നടക്കുന്നതും വിവാഹ ദിനത്തിലോ വിവാഹ ശേഷമോ അതിനു മുന്പെയോ ഉള്ള ഫോട്ടോഷൂട്ടുകളിൽ ആണ്.പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ നേരത്തെയും വൻ പരീക്ഷങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ പല ദമ്പതികളും നമ്മുടെ നാട്ടിലുണ്ട് .പക്ഷേ ഇപ്പോൾ അത്തരം ഫോട്ടോഷൂട്ടുകൾ അല്പം ഗ്ലാമറസ്സാക്കിയാണി യുവത പരീക്ഷണത്തെ നടത്തുന്നത് അതാണെങ്കിലോ മിക്കതും പാരമ്പര്യ വാദികളെ നന്നായി ചൊടുപ്പിക്കുന്നതുമാണ്. പല ഫോട്ടോഷൂട്ടുകളും സിനിമ സ്റ്റൈൽ ഗ്ലാമറസ് മോഡൽ ഫോട്ടോഷൂട്ടുകളെ പോലും തോൽപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

അത്തരം ഒരു ഫോട്ടോഷൂട് ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് റിച്വൽ വെഡിങ് കമ്പനി എന്ന വെഡിങ് കമ്പനി തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . ദമ്പതികളുടെ വളരെ ഇന്റിമേറ്റ് ആയുള്ള ചൂടൻ ചിത്രങ്ങൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . വലിയ പിന്തുണ ഒരു വിഭാഗത്തിന്റെ പക്കൽ നിന്ന് ലഭിക്കുന്നു എങ്കിലും .കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് എതിരാണെന്നും ,ഇതുക്കെ ഓവറാണെന്നും തുടങ്ങി ഇരുവരെയും വ്യക്തിപരമായി ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സദാചാര വാദികളും കുറവല്ല . അതവരുടെ ഇഷ്ടവും സ്വാതന്ത്ര്യവും ആണ്എന്നും അതിനവർക്ക് ഇവിടെ സ്വാതന്ത്ര്യവുമുണ്ടെന്നു നാം മനസിലാകാത്തതെന്തെ? നമുക്ക് ഇഷ്ടമില്ലാത്ത ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്ന വളരെ ജനാധിപത്യമായ കാര്യം നമുക്ക് ചെയ്യാവുന്നതാന്.

പക്ഷേ കാലാകാലങ്ങളായി നില നിന്നിരുന്ന ‘സ്ത്രീ ശരീര പ്രദർശനം എവിടെ വരെ’ എന്ന യാഥാസ്ഥിതിക സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇപ്പോഴുള്ള പ്രീ വെഡിങ് പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും .അതിൽ ഉൾപ്പെടുന്ന മിക്ക ദമ്പതികളും സൈബർ ആങ്ങളമാരുടെയും സദാചാര വാദികളുടെയും തെറിയഭിഷേകത്തിനും ട്രോളുകൾക്കുമിരയാകാറുമുണ്ട് . പക്ഷേ അനിവാര്യമായ മാറ്റത്തെ ആർക്കും തടഞ്ഞു നിർത്താനാകില്ല എന്ന് തന്നെയാണ് കാലം തെളിയിച്ചിട്ടുള്ളത്. തനിക്കും തന്റെ ഭാര്യക്കും പ്രശ്നമില്ല എങ്കിൽ നിങ്ങൾക്കെന്തു എന്ന് ദമ്പതികൾ ഇരുവരും ഒരുപോലെ ചോദിക്കുമ്പോൾ വലിയ തോതിൽ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇതിനു ലഭിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ നിലനിന്നിരുന്ന പല പിന്തിരിപ്പൻ ആശയങ്ങൾക്കും കളമൊഴിഞ്ഞു പോകേണ്ടി വരും എന്ന പ്രത്യാശയാണ് ഇത് നൽകുന്നത്. മിക്ക ഫോട്ടോഷൂട്ടിലും സ്ത്രീകൾ തങ്ങളുടെ ശരീര സൗന്ദര്യം പ്രദര്ശിപ്പിക്കുന്നതിന് യാതൊരു മടിയും കാട്ടുന്നില്ല എന്നുള്ളത് കാലാകാലങ്ങളായി നമ്മുടെ ഇടയിൽ സ്ത്രീക്ക് കല്പിക്കപ്പെട്ട വസ്ത്ര ധാരണ നിയന്ത്രങ്ങളിൽ യുവാക്കളുടെ ഇടയിൽ വലിയ മാറ്റം വന്നും എന്നും ,പാരമ്പര്യം സംസ്കാരം മൊറാലിറ്റി തുടങ്ങിയ പദപ്രയോഗങ്ങളിൽ തട്ടി നിന്ന് പോകുന്നതല്ല ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് ഉറക്കെ വിളിച്ചു പറയുന്ന പോലെ ആണ് ഇത്തരം ഫോട്ടോഷൂട്ടുകൾ സൂചിപ്പിക്കുന്നത്.

എത്രത്തോളു എതിർപ്പുണ്ടാകുന്നോ അത്രത്തോളം ശക്തമായി കൂടുതൽ പേര് ഇത്തരത്തിൽ മുന്നോട്ടു വരുന്നു എന്നുള്ളത് സമൂഹത്തിന്റെ പ്രോഗ്രസ്സീവായ ഒരു മാറ്റത്തിന്റെ തുടക്കമായി വേണം നാം കാണാൻ എന്നാണ് എനിക്ക് തോന്നുന്നത്. മാറ്റമില്ലാതെ തുടരുന്ന പലതും പിന്നീട് കാലഹരണപ്പെട്ടു പോകാറാണുള്ളത്. നാമും ചില മാറ്റങ്ങൾക്കു തയ്യാറായേ മതിയാകു അതൊട്ടും കഴിയുന്നില്ല എങ്കിൽ നമ്മൾ നമ്മുടെ മാത്രം ലോകത്തേക്ക് ഒതുക്കപ്പെടും അല്ലെങ്കിൽ ഒതുങ്ങി നിൽക്കുന്നതാണ് നല്ലതു അല്ലെങ്കിൽ അപഹാസ്യനാക്കാനുള്ള സാധ്യതയാണ് കൂടുതൽ.

Most Popular

ആരാധകർ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടത്തെ ഭയന്ന് നമുക്ക് ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്യേണ്ടി വരുന്ന ഗതികേട് – ജോസഫ് നായിക മാധുരി ബ്രാഗസന

ഓൺലൈൻ സദാചാര വാദികളും അങ്ങളമാരും ഒക്കെ കൂടി സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള പ്രത്യേക നിയമാവലി തന്നെ ഇവർ പുറത്തിറക്കുന്നുണ്ട്...

വണ്ണം കൂടിയത് ഇങ്ങനെ – വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല : പൊന്നമ്മ ബാബു

മലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം...

മോഹൻലാൽ ചിത്രം മരക്കാർ ഒറ്റിറ്റി റിലീസിങ്ങിന് ഒരുങ്ങുന്നുവോ? സത്യമിതാണ് പ്രീയദർശൻ പറയുന്നു

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുമായി തന്റെ ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെയും പൃഥ്വിരാജിന്റെ കോൾഡ് കേസിന്റെയും ഡിജിറ്റൽ പ്രീമിയറിനായി ചർച്ചകൾ നടത്തുകയാണെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചതോടെ ആണ് വീണ്ടും...

പക്ഷേ അവൻ അറിയുന്നുണ്ടോ അവന് മുന്നേ അതിൽ ഇരുന്നത് ആരായിരുന്നു എന്ന്? ലോഹിതദാസിന്റെ മകൻ

മലയാളത്തിന്റെ പ്രീയങ്കരനായ സംവിധായകൻ അനശ്വര കലാകാരൻ ലോഹിതദാസ് പെട്ടന്നാണ് ഏവരെയും നൊമ്പരപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിടപറഞ്ഞത് ആരുടേയും ഹൃദയത്തെ സ്പർശിക്കുന്ന ഒരുപിടി അനശ്വരങ്ങളായ ചിത്രങ്ങൾ അദ്ദേഹം തന്റെ 24 വർഷത്തെ സിനിമ...