ഗാംഗുലിയും നഗ്മയും തമ്മിൽ പ്രണയമുണ്ടായിരുന്നോ ? ഗാംഗുലിയെ വിവാഹം കഴിക്കാന്‍ നഗ്മ ആഗ്രഹിച്ചിരുന്നോ; ഒടുവില്‍ സംഭവിച്ചത്

Advertisement

കാലങ്ങൾക്ക് മുന്നേ ഉണ്ടായ ഒരു ഗോസിപ്പ് കാലങ്ങൾ കഴിഞ്ഞിട്ടും ഉത്തരം കിട്ടാതിരുന്ന ഒരു ഗോസിപ്പ് ആണ് നഗ്മയും ഇനിടാൻ ടീം മുൻ നായകനും ബിസിസിഐ അധ്യക്ഷനുമായ ഗാംഗുലിയും തമ്മിലുള്ള പ്രണയവർത്തകൾ. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോ? വര്‍ഷങ്ങളായി ഇരുവരുടെയും ആരാധകരുടെ ഉത്തരം കിട്ടാത്ത ചോദ്യമാണ് ഇത്. എന്നാൽ പാൽ തവണ മിഥ്യാ പ്രവർത്തകർ ഇരുവരോടുമിക്കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെങ്കിലും രണ്ടു താരങ്ങളും ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. ഇരുവരും ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല എന്നതാണ് രസകരമായ വസ്തുത . ഗാംഗുലി ഇന്ത്യന്‍ നായകന്‍ ആയിരുന്ന സമയത്താണ് നഗ്മയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഡേറ്റിങ്ങില്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ആ സമയത്ത് ഇതേ കുറിച്ച്‌ ഇരു താരങ്ങളും തുറന്നുപറഞ്ഞിട്ടില്ല.

നഗ്മയും ഗാംഗുലിയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്ന സമയത്ത് ഗാംഗുലി പ്രമുഖ ഡാൻസർ ഡോണയെ വിവാഹം ചെയ്തിരുന്നു . എന്നാല്‍, നഗ്മ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

ഗാംഗുലിയുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് നഗ്മ നല്‍കിയ മറുപടികള്‍ പിന്നീട് വലിയ ചര്‍ച്ചയായി. ഒരിക്കല്‍ പോലും ഗാംഗുലിയുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നഗ്മ പറഞ്ഞിട്ടില്ല.ഒരിക്കൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ നഗ്മ പറയുന്നത് ഗോസിപ്പുകളെയൊന്നും നഗ്മ നിഷേധിക്കാത്തതിനാല്‍ ഗാംഗുലിയുമായുള്ള ബന്ധം സത്യമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രൊഫഷണല്‍ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും പ്രണയബന്ധം വേര്‍പിരിഞ്ഞതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഗാംഗുലിയുടെ വിവാഹത്തിന് 2 വർഷത്തിന് ശേഷം 1999 ൽ ലോകകപ്പിൽ നഗ്മയും സൗരവ് ഗാംഗുലിയും കണ്ടുമുട്ടി. നിരവധി റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈയിൽ നിന്ന് അൽപ്പം അകലെ ഒരു ക്ഷേത്രത്തിൽ ഇരുവരും ഒരുമിച്ച് കാണപ്പെട്ടു. ഈ സംഭവത്തിനുശേഷം, അവരുടെ ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾ നടന്നു. ഗാംഗുലിയും നഗ്മയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വളരെക്കാലം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ പേരുകൾ വളരെയധികം ചർച്ചചെയ്യപ്പെടാൻ തുടങ്ങി, അത് ഗാംഗുലിയുടെ വിവാഹജീവിതത്തെയും കരിയറിനെയും ബാധിക്കാൻ തുടങ്ങി.

ഡോണ അവരുടെ ‘ബന്ധത്തെക്കുറിച്ച്’ അറിഞ്ഞപ്പോൾ, വിവാഹമോചന ഭീഷണിയുമായി മുന്നോട്ടു പോവകയും , എന്നിരുന്നാലും, ഡോണ പിന്നീട് കാര്യങ്ങളെ സ്വൊന്തം വരുതിയിലാക്കി , വാർത്ത ഒരു കിംവദന്തിയായി ലേബൽ ചെയ്തു, ഇത് ഗാംഗുലിയുടെയും നഗ്മയുടെയും വേർപിരിയലിന് കാരണമായി.

2003 ൽ ഇത്തരം വാർത്തകൾ എല്ലാം കെട്ടടങ്ങി . പിന്നീട് നഗ്മ നൽകിയ അഭിമുഖത്തിൽ പരോക്ഷമായി ഇതിനെ കുറിച്ച് സൂചിപ്പിക്കുകയും പറഞ്ഞു, “ഒരാൾ എന്ത് പറഞ്ഞാലും ആരും ഒന്നും നിഷേധിച്ചിട്ടില്ല. ജീവിതത്തിൽ പരസ്പരം അസ്തിത്വം ഇല്ലാത്തിടത്തോളം കാലം, ഏതൊരു വ്യക്തിക്കും അവർ ആഗ്രഹിക്കുന്നതെന്തും പറയാം. ” എന്നാണ് നഗ്മ പറഞ്ഞത്

അവരുടെ വേർപിരിയലിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു ഫിലിംബീറ്റ് റിപ്പോർട്ടിൽ നഗ്മയെ ഉദ്ധരിച്ചു, പറയുന്നത് ഇതാണ് “ചിലതു വളരെയധികം ആയിത്തീരുമ്പോൾ, അത് പരസ്പരം താൽപ്പര്യത്തെ ബാധിക്കാൻ തുടങ്ങുന്നു. പിന്നെ പതുക്കെ, നിങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്ന് തോന്നുവെങ്കിലും , നിങ്ങളറിയാതെ അത് ദുരിതമായി മാറും. അപ്പോൾ അവിടെ നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം മാറിപ്പോവുക എന്നതാണ്”.നഗ്മ പറയുന്നു

Most Popular