ഒരിക്കൽ മഞ്ജുവിന്റെ ചിത്രം പങ്ക് വെച്ചപ്പോലുള്ള മോശം അനുഭവമെഴുതി വേണുഗോപാലിന്റെ കുറിപ്പ്

Advertisement

നടി മഞ്ജുവാര്യരുടെ പിറന്നാൾ ദിനമാണ് ഇന്ന്. 1978 സെപ്തംബര് പത്തിനാണ് മഞ്ജു വാര്യർ തമിഴ് നാട്ടിലെ നാഗർ കോവിലിൽ മഞ്ജു വാര്യർ ജനിച്ചത്.നടൻ ദിലീപുമൊത്തുള്ള പ്രണയ വിവാഹത്തിന് ശേഷം താരം 1999 ൽ സിനിമയിൽ നിന്ന് പിൻവാങ്ങിയിരുന്നു കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ടിരുന്ന സമയത്താണ് മഞ്ജു സിനിമയിൽ നിന്ന് പിൻവാങ്ങുന്നത്.അവസാന ചിത്രമായ കണ്ണെഴുതി പൊട്ടും തൊട്ടു എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്പെഷ്യൽ ജൂറി അവാർഡായി ലഭിച്ചിരുന്നു.

നീണ്ട 15 വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിൽ തിരികെയെത്തുമ്പോൾ നടൻ ദിലീപുമൊത്തുള്ള വിവാഹ ജീവിതം താരം അവസാനിപ്പിച്ചിരുന്നു. രണ്ടാം വരവ് മഞ്ജുവിന് പരീക്ഷണങ്ങളുടെ കാലമായിരുന്ന് തുടക്കത്തിൽ.വിവാഹ മോചനവും തുടർന്നുള്ള വിടങ്ങളും താരത്തെ കുഴക്കി എങ്കിലും അവരുടെ ആദ്യ ചിത്രം താനാണ് സൂപ്പർ ഹിറ്റായി മാറിയിരുന്നു.2014 ൽ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൌ ഓൾഡ് ആർ യു എന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തു വലിയ പരീക്ഷ പിന്തുണ നേടിയിരുന്നു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ട അവസ്ഥ താരത്തിന് വന്നിരുന്നില്ല.

ഇന്നിപ്പോൽ താരത്തിന്റെ പിറന്നാൾ ദിനത്തിൽ സമൂഹത്തിന്റെ വിവിധ കോണിലുള്ള നിരവധിയാളുകൾ പിറന്നാൾ ആശംസയുമായി എത്തുമ്പോൾ ഗായകൻ ജി വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.മഞ്ജു സിനിമയിലേക്ക് രണ്ടാം വരവ് നടത്തുന്നതിന് കുറച്ചു മുൻനായ കണ്ടപ്പോൾ എടുത്ത ചിത്രമായിരുന്നു വേണുഗോപാൽ അപ്നക് വെച്ചത് അതിൽ അന്ന് ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചപ്പോൾ ഉണ്ടായ സംഭവ വികാസം അദ്ദേഹം കുറിപ്പിൽ വിവരിൽക്കുന്നുദ് അന്ന് ആ ചിത്രത്തിന് താഴേ ധാരാളം വിദ്വേഷ കമെന്റകണ്ടു താൻ ഞെട്ടിപ്പോയെന്നും തനിക്കു കടുത്ത ദേഷ്യവും ലജ്ജയുമുണ്ടായയെ ന്നും അദ്ദേഹം ഓർക്കുന്നു.കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആൾരൂപം തന്നെയാണ് മഞ്ജു വാര്യർ എന്നാണ് അദ്ദേഹം കുറിക്കുന്നത്.

ജി വേണു​ഗോപാലിന്റെ കുറിപ്പ് വായിക്കാം

ഇന്ന് മഞ്ജുവിൻ്റെ പിറന്നാൾ!
എക്കാലത്തെയും എൻ്റെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികളാണ് ഉർവ്വശിയും മഞ്ജുവും. ഇവർ രണ്ട് പേരും അഭിനയിച്ചു എന്ന് പറയുന്നതിലും ശരി, ജീവിതത്തിൽ നമ്മൾ കണ്ടറിഞ്ഞ്, പരിചയപ്പെട്ട പലരേയും, ഓർമ്മയുടെ അതിർവരമ്പുകളിൽ നിന്ന് പൊടി തട്ടിയെടുത്ത് വീണ്ടും മുന്നിൽ ശ്വസിപ്പിച്ച്, ചിരിപ്പിച്ച്, കരയിച്ച്, കുസൃതിച്ച് നിർത്തി എന്നുള്ളതാണ്.

വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ ചികിത്സയ്ക്ക് കയറുമ്പോൾ മഞ്ജു അവിടെയുണ്ട്. മഞ്ജുവിൻ്റെ ജീവിതത്തിലെ ഏറ്റവും ദുർഘടം പിടിച്ച ഒരു സമയം, ഏറ്റവും സമ്മർദ്ദം നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നു് പിന്നീട് പത്രവാർത്തകളിൽ നിന്നിറഞ്ഞു. അപ്പോഴും ഞങ്ങളുടെ സംസാരം സംഗീതത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നു. സിനിമയിൽ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്ജു, ഒരുപക്ഷേ ആ മൂന്നാഴ്ചകളിലായിരിക്കണം വരാൻ പോകുന്ന വെല്ലുവിളികളെ, ജീവിതസമരങ്ങളെ, നേരിടാൻ വേണ്ട പടക്കോപ്പുകൾ സജ്ജമാക്കിയത്.

സിനിമയ്ക്കപ്പുറം മഞ്ജുവിൽ കലാകേരളത്തിൻ്റെ ഏറ്റവും മികച്ച ഒരു നർത്തകിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജീവിതമുൾപ്പെടെ ഒന്നും വെറുമൊരു ” സിനിമ ” അല്ലായിരുന്നിരിക്കണം മഞ്ജുവിന് .
അതിന് ശേഷം ഞാൻ മഞ്ജുവിനെ നേരിട്ട് കണ്ടിട്ടില്ല. അപൂർവമായി ഫോണിൽ സംസാരിച്ചതല്ലാതെ.
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമാ ജീവിതം, അത് നിർത്തിവച്ച സമയത്തേക്കാൾ ഉജ്വലമായി തിരിച്ച് പിടിക്കാൻ സാധിച്ചെങ്കിൽ, ശാസ്ത്രീയ നൃത്തവേദികളിൽ ഏതൊരു ഇരുപത് വയസ്സ്കാരിയെയും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെങ്കിൽ അവിടെ ഞാൻ കണ്ടത് ഒരു അസാമാന്യ കലാകാരിയെ മാത്രമല്ല. അനിതരണ സാധാരണമായ ധൈര്യവും, നിശ്ചയദാർഢ്യവും, ദിശാബോധവും, നേർക്കാഴ്ചയും, തന്ത്രവും ഒക്കെയൊത്തിണങ്ങിയ ഒരു സ്ത്രീയെയാണ്.

അന്ന് മഞ്ജുവുമൊത്തുള്ള ഈ പടം എൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെ വന്ന കമൻ്റുകൾ എന്നെ അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും, ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതമദ്ധ്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന നിരാശ്രയയായ ഒരു സ്ത്രീയെ കുറ്റപ്പെടുത്താനും, ആഭാസിക്കാനും നിരവധി പേരുണ്ടായിരുന്നു.
ഇന്ന് അതേ കേരളത്തിൽ, രോഗം നിറഞ്ഞ ശരീരവും, തലച്ചോറും പേറുന്ന കേരളത്തിൽ മഞ്ജു ഒരു ഐക്കൺ ആണ്.

വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിൻ്റെത് . അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറി മഞ്ജു.
മോതിരവിരലുകളിൽ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആൾരൂപം തന്നെയാണ് മഞ്ജു വാര്യർ !

ഈ ഒരു വിജയ യാത്രാപഥത്തിൽ എന്നും മഞ്ജുവിന് മനസ്സമാധാനവും സമാനഹൃദയരുടെ പിന്തുണയും അറിയിക്കുന്നു.

ആയുരാരോഗ്യ സൗഖ്യവും നന്മയും നേരുന്നു.

Most Popular