എന്ത് സംഭവിച്ചാലും എപ്പോഴും സുഹൃത്തുക്കളായിരിക്കും – മഞ്ജു വാര്യരുടെ പുതിയ കുറിപ്പ് ഒപ്പം കിടിലൻ ചിത്രവും ചിലർക്കുള്ള മറുപിടി എന്ന് ആരാധകർ

Advertisement

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. താരം ഇപ്പോൾ മലയാളവും കടന്നു തമിഴിലേക്കും തന്റെ വരവറിയിച്ചിരിക്കുകയാണ്. താരത്തിന്റെ ജീവിതത്തിലെ തന്നെ വളരെ സംഭവ ബെഹുലമായ കുറച്ചു വർഷങ്ങൾ ആണ് ഇപ്പോൾ കഴിഞ്ഞു പോയത് നടൻ ദിലീപുമൊത്തുള്ള വിവാഹ മോചനവും ദിലീപിന്റെ അറസ്റ്റും ഒക്കെ താരത്തിന്റെ കുറച്ചു കാലം മുൻപ് വരെയുള്ള ജീവിതം സംഭവ ബഹുലമായിരുന്നു. ഈ കാലഘട്ടത്തിൽ ഇത്രയും ദുഷ്‌കരമായ അവസ്ഥയിൽ തന്നെ ചേർത്ത് നിർത്തി ധൈര്യം തന്നത് തന്റെ ഒരുപറ്റം സുഹൃത്തുക്കൾ ആണ് എന്ന് മഞ്ജു പലപ്പോഴും പറഞ്ഞിരുന്നു.

ഇപ്പോൾ താരം തന്റെ പ്രീയപ്പെട്ട സുഹൃത്തുക്കൾക്ക് ഒപ്പം ചേർന്ന് എടുത്ത ചിത്രം തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ തരാം കുറിച്ച വാക്കുകൾ വളരെ ശ്രദ്ധേയമാണ്. “എന്ത് സംഭവിച്ചാലും എപ്പോഴും സുഹൃത്തുക്കളായിരിക്കും” ഇതായിരുന്നു മഞ്ജുവിന്റെ കുറിപ്പ് തോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിൽ മഞ്ജുവിന്റെ എക്കാലത്തെയും സുഹൃത്തുക്കൾ ആയ നദിയും സംവിധായികയുമായ ഗീതു മോഹൻദാസും, സംയുക്ത വർമ്മയും മഞ്ജുവിനൊപ്പമുണ്ടായിരുന്നു.ഇന്ദ്രജിത് സുകുമാരന്റെ ഭാര്യയും നദിയു അവതാരികയുമായ പൂര്ണിമായും മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കൾ ആണ്. സുഹൃത്തുക്കൾ ആണ് മഞ്ജുവിനെ തെറ്റിദ്ധരിപ്പിച്ചു വിവാഹ മോചനത്തിലേക്കു എത്തിയത് എന്ന രീതിയിൽ നേരത്തെ പറയാകെ പല ആക്ഷേപങ്ങളുമുണ്ടായിരുന്നു. ഒരു പക്ഷേ അത്തരം ഗോസ്സിപ്പുകൾക്കുള്ള മറുപിഡി കൂടിയാകാം ഈ പോസ്റ്റ്.

എന്റെ പെൺകുട്ടികൾ എന്ന തലക്കെട്ടോടെ ഗീതുവും ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട്.പൊതുവേ അധികം ചിത്രങ്ങളിൽ ഒന്നും മുഖം കാണിക്കാത്ത നടി സംയുക്തയും ഇന്ന് ചിത്രത്തിലുണ്ട്.’ഹാപ്പി ബർത് ഡേ ഡാർലിംഗ്, ഐ ആം യുവർ ഗാഥാ ജാം’ എന്ന തലക്കെട്ടോടു കൂടിയാണ് ഗീതു മോഹൻദാസിന്റെ ബിർത്ഡേയ്ക്ക് മഞ്ജു പോസ്റ്റിട്ടത്.

Most Popular