ബോളിവുഡ് സുന്ദരിക്ക് മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം; പക്ഷേ ദുല്‍ഖറാണ് പ്രശ്‌നം അതാണ് ആദ്യം നടക്കേണ്ടത് തുറന്നു പറഞ്ഞു താരം

Advertisement

മലയാളത്തിലെ മഹാനടനാണ് മമ്മൂട്ടി താരത്തിന്റെ അഭിനയ മികവിനൊപ്പം തന്നെ പ്രശസ്തമാണ് താരത്തിന്റെ രൂപ സൗകുമാര്യവും.പ്രായം കൂടും തോറും കൂടി വരുന്ന സൗന്ദര്യം എന്നത് വെറും വാക്കുകൾ അല്ല അതിനുമപ്പുറംണ് ആ യാഥാർഥ്യം. മലയാളത്തിൽ നിന്നും സൗത്ത് ഇന്ത്യയിലും ബോളിവുഡിലുമൊക്കെ ചുവട് ഉറപ്പിച്ച ദുൽക്കറിനും ആരാധകരുടെ കാര്യത്തിൽ യാതൊരു പഞ്ഞമില്ല. ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് താരം ഫ്‌ളോറ സൈനി.

ബോളിവുഡ് ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യില്‍ പ്രേതത്തിന്റെ റോളില്‍ അഭിനയിച്ച നടിയാണ് ഫ്‌ളോറ സൈനി. മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം അഭിനയിക്കണം എന്നാൽ ലിസ്റ്റിൽ ഒന്നാം സ്ഥാനം ഇപ്പോൾ ദുൽഖർ സൽമാനാണെന്നും ഏറ്റവും പുതിയ അഭിമുഖത്തിൽ ഫ്ളോറ സൈനി പറഞ്ഞു.ദുൽഖറിന്റെ ബോളിവുഡ് ചിത്രമായ കർവാൻ കണ്ടപ്പോൾ മുതലാണ് താൻ ദുൽഖറിന്റെ കട്ടഫാനായി മാറിയതെന്നും ഫ്ളോറ സൈനി പറയുന്നു. മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതു കൊണ്ട് മാത്രമാണ് അഭിനയിക്കാത്തത്. മികച്ച അവസരങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കും ഫ്ളോറ സൈനി പറഞ്ഞു.

ബോളിവുഡ് ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യില്‍ പ്രേതത്തിന്റെ റോളില്‍ അഭിനയിച്ച നടിയാണ് ഫ്‌ളോറ സൈനി. രാജ്കുമാറും ശ്രദ്ധ കപൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രശംസകളേറ്റുവാങ്ങി മുന്നോട്ട് കുതിയ്ക്കുകയാണ് ഈ ചിത്രം. ‘സ്ത്രീ’ ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. അതിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഫ്‌ളോറ സൈനി മറാത്തി ചിത്രമായ ‘പരീ ഹൂം മേം’ എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Most Popular