ബിഗ് ബോസ് ഹോക്‌സിൽ സന്ധ്യയ്‌ക്കെതിരെ അശ്‌ളീല ചുവയുള്ള പരാമര്‍ശവുമായി ഫിറോസ്; വളഞ്ഞിട്ട് പൊരിച്ച് മത്സരാര്‍ത്ഥികള്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന നാള്‍ മുതല്‍ ബിഗ് ബോസ്സ് സീസൺ ത്രീയിലെ വിവാദ നായകനാണ് ഫിറോസ് ഖാൻ , ഫിറോസ് ഖാനും ഭാര്യ സജ്‌നയും ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ആദ്യം ഡിംപലുമായുള്ള പ്രശ്‌നമായിരുന്നുവെങ്കില്‍ പിന്നീടത് മറ്റുള്ളവരിലേക്കും പടര്‍ന്നു. അനൂപ് കൃഷ്ണന്‍, മിഷേല്‍, കിടിലം ഫിറോസ്, രമ്യ, സായ് വിഷ്ണു, സൂര്യ തുടങ്ങിയവരുമായെല്ലാം ഇവര്‍ കോര്‍ത്തു.സത്യത്തിൽ പാലപ്പോഴും ഇവരുടെ പ്രവർത്തികൾ തോന്നിപ്പോകും വിധമാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് .

എന്നും എന്തെങ്കിലും പ്രശനം ഉണ്ടാക്കുക എന്നതാണ് അവരുടെ പ്രധാന ഉദ്ദേശം തന്നെ .ഇപ്പോഴിതാ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ഫിറോസ് ഖാന്‍. ഇത്തവണ മറുവശത്തുള്ളത് സന്ധ്യയാണ്. പൊതുവെ ബിഗ് ബോസ് വീടിനുള്ളില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ കഴിഞ്ഞു വരുന്ന മത്സരാര്‍ത്ഥിയാണ് സന്ധ്യ. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയ എലിമിനേഷന്‍ എപ്പിസോഡായിരുന്നു. ഇതിനായി അണിഞ്ഞൊരുങ്ങിയാണ് എല്ലാ മത്സരാര്‍ത്ഥികളുമെത്തിയത്. ഇതിനിടെയായിരുന്നു സംഭവം.firoz khan big boss season 3

വളരെ ബുദ്ധിപരമായി മറ്റുള്ളവരെ പ്രസ്‌കോപിപ്പിക്കുന്ന രീതിയാണ് സന്ധ്യയും ഫിറോസ് ഖാനും ഭാര്യ സജ്നയും കൊണ്ട് പോകുന്ന ഒരു സ്ട്രാറ്റജി . പൊതുവേ വളരെ ശാന്തമായി ആണ് ബിഗ് ബോസ് സീസൺ ത്രീ പൊയ്ക്കൊണ്ടിരുന്നത് ,പലരും കാളി മറന്ന രീതിയിൽ സൗഹാർദ്ദപരമായ ആണ് വീട്ടിൽ പെരുമാറിയിരുന്നത് . ഒരു സമയത്തു ബിഗ് ബോസ് താനാണ് ഇത് ഗെയിം ആണ് ഏന് എല്ലാവരെയും ഊർമ്മിപ്പിച്ചിരുന്നു . ആ സമയത്താണ് വൈൽഡ് കാർഡ് എൻട്രി ആയി ഫിറോസ് സജ്ന ടീമും മിഷേലും എത്തിയത് . എത്തിയ അന്ന് തന്നെ മിഷേൽ അടിയുണ്ടാക്കിയിരുന്നു . ഇത് മനപ്പൂർവ്വം ക്വാറ്റേഷൻ എടുത്തു വന്ന രീതിയാണ് എന്ന് നമുക്ക് തോന്നിപ്പോകും. ആരുടെ ക്വാറ്റേഷൻ എന്ന് ചോദിച്ചാൽ എനിക്ക് തോന്നുന്നത് ബിഗ് ബോസ്സിന്റെ താനാണ് എന്ന് തോന്നിപ്പോകും,. വന്ന ദിവസം തന്നെ അടിയുണ്ടാക്കുക അതോടൊപ്പം വന്ന അന്ന് മുതൽ ഈ മൂന്നു പേരും മനപ്പൂർവ്വം അടിയുണ്ടാക്കാൻ ആണ് ശ്രമിച്ചു കൊണ്ടിരുന്നത് .സന്ധ്യയോട് ഫിറോസ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കിടിലം ഫിറോസ്, സായ് വിഷ്ണു, റംസാന്‍ എന്നിവര്‍ക്കിടയിലെ ചര്‍ച്ചയാണ് ആദ്യം കാണിച്ചത്. സന്ധ്യയോട് ഫിറോസ് പറഞ്ഞത് സായ് മറ്റുള്ളവരോട് പറയുകയായിരുന്നു. സന്ധ്യയുടെ വസ്ത്രത്തെ പ്രശംസിക്കുന്നതിനിടെ ബ്ലൌസിനെ കുറിച്ച് ഫിറോസ് നടത്തിയ പരമാര്‍ശമാണ് സായ് ചൂണ്ടിക്കാണിച്ചത്. ഇതിന് കുറച്ച് തുണി മതിയല്ലോ എന്നായിരുന്നു ഫിറോസിന്റെ കമന്റ്.ഫിറോസിന്റെ വാക്കുകള്‍ വളരെ മോശമാണെന്ന് താന്‍ അപ്പോള്‍ തന്നെ പറഞ്ഞുവെന്നും തന്റെ വസ്ത്രം തന്റെ ഇഷ്ടവും അവകാശവുമാണെന്ന് സന്ധ്യയും മറുപടി നല്‍കിയെന്ന് സായ് അറിയിച്ചു. ഫിറോസ് പറഞ്ഞത് സ്ത്രീവിരുദ്ധതയാണെന്ന് കിടിലം ഫിറോസും അഭിപ്രായപ്പെട്ടു. റംസാനും അത് അംഗീകരിച്ചു. എന്നാല്‍ സന്ധ്യ ഇടപെടാതെ തങ്ങള്‍ക്ക് നേരിട്ട് കേറി അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നായിരുന്നു മൂന്നു പേരും പറഞ്ഞത്. ഭാഗ്യലക്ഷ്മിയും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു.

പിന്നാലെ സജ്‌നയേയും ഫിറോസിനേയും വിളിച്ചിരുത്തി സന്ധ്യ സംസാരിച്ചു. താന്‍ തെറ്റായ അര്‍ത്ഥത്തിലല്ല പറഞ്ഞതെന്നും സന്ധ്യയുടെ വസ്ത്രധാരണത്തെ താന്‍ എന്നും പ്രശംസിക്കാറുണ്ടെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം. ഇതിനെ സജ്‌നയും ന്യായീകരിച്ചു. ഇതിനിടെ എയഞ്ചലിനോട് നടത്തിയ പരാമര്‍ശത്തെ കുറിച്ചും സംസാരമുണ്ടായി. തുടര്‍ന്ന് എയ്ഞ്ചലും അവിടേക്ക് എത്തി. പതിയെ വാക്കുകള്‍ ഉച്ചത്തിലായി. ഇതോടെ മറ്റ് മത്സരാര്‍ത്ഥികളും അവിടെ എത്തി.ഫിറോസ് നടത്തിയത് മോശമായ പരാമര്‍ശമാണെന്നും താന്‍ എന്ത് ധരിക്കണമെന്നത് തന്റെ മാത്രം തീരുമാനമാണെന്നും ഇനി ഇതുപോലുള്ള കമന്റുകള്‍ നടത്തരുതെന്നും സന്ധ്യ തീര്‍ത്തു പറഞ്ഞു. കൂടി നിന്നവരും സന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ താന്‍ പറഞ്ഞതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായി ഫിറോസ് ഖാന്‍ അറിയിച്ചു. ഇതോടെയാണ് ഈ ചര്‍ച്ച അവസാനിച്ചത്.

അതേസമയം, രണ്ടാമത്തെ എലിമിനേഷനാണ് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായത്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ മിഷേലായിരുന്നു ഇന്നലെ പുറത്തായത്. ബിഗ് ബോസ് വീട്ടിലെത്തിയതിന് പിന്നാലെ ഡിംപലുമായുണ്ടായ പൊട്ടിത്തെറിക്ക് ശേഷം നിശബ്ദയായി പോയിരുന്നു മിഷേല്‍. ഇതാണ് മിഷേലിനെ എലിമിനേഷനിലേക്ക് എത്തിച്ചത്. ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റനായി നോബി മാര്‍ക്കോസ് നിയോഗിക്കപ്പെട്ടതിനും കഴിഞ്ഞ എപ്പിസോഡ് സാക്ഷിയായി.

Most Popular

മകൾ പാര്വതിയുടെ വിവാഹത്തെ കുറിച്ച് അവരുടെ അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല ജയറാമുമായുള്ള പ്രണയത്തെ കുറിച്ച വെളിപ്പെടുത്തൽ

മലയാള സിനിമ ലോകത്തെ താര ദമ്പതികകളിൽ ഒരുവരാണ് നടൻ ജയറാമും ഭാര്യ പാർവ്വതിയും. കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ജീവിതത്തിൽ നിന്നും പൂർണമായും വിട പറഞ്ഞിരുന്നു . ശുഭരാത്രി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും...

എന്റെ തെറ്റുകള്‍ ആവര്‍ത്തിച്ച്‌ വഞ്ചിക്കപ്പെടരുത്!

അഡൾട് ഒൺലി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറിയ നടിയാണ് ഷക്കീല. ഷക്കീലയുടെ ബയോപിക്കായ 'ഷക്കീല' സിനിമ റിലീസിന് ഒരുങ്ങുകയാണ്. ജീവിച്ചിരിക്കുമ്ബോള്‍ തന്നെ തന്റെ ബയോപിക് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഷക്കീല....

തലകുത്തിനിന്ന് യോ​ഗാഭ്യാസം, അതിശയിപ്പിച്ചു സംയുക്ത വര്‍മ; വിഡിയോ കാണാം

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സംയുക്ത വർമ്മ. ഈ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍...

ഞങ്ങള്‍ക്ക് ശരീരം വില്‍ക്കണം; നിങ്ങളാരാണ് തടയാന്‍? തെരുവിലിറങ്ങി ജാഥ നയിച്ച്‌ വേശ്യകള്‍

കോവിഡ് ലോകത്താകമാനമുള്ള ജനങ്ങളുടെ ജീവിതം താറുമാറാക്കി എല്ലാ മേഖലയിലുമുള്ള ജന ജീവിതം സ്‌തംഭിച്ചു.ഇപ്പോൾ പല രാജ്യങ്ങളിലും വീണ്ടും ലോക്ക് ഡൌൺ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൊറോണയുടെ രണ്ടാം വരവ് വീണ്ടും ലോകത്തെ ജനങളുടെ ജീവിതത്തെ...