വാപ്പ ഒഴികെ എല്ലാ സംവിധായകരും സുഹൃത്തുക്കളാണ് അതെന്താ സ്ട്രിക്ട് ആണോ- അവതാരകയുടെ ചോദ്യത്തിന് ഫാഹ്‌ദിന്റെ മറുപിടി

Advertisement

മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ പ്രതിഭയാണ് സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ എന്ന് നിസ്സംശയം പറയാം. അത് ഓരോ ചിത്രം കഴിയുമ്പോളും ഫഹദ് കൂടുതൽ കൂടുതൽ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മലയാളം കടന്ന് അന്യ ഭാഷ സിനിമ മേഖാലയിൽ പോലും ഫഹദിന്റെ അഭിനയ പാടവത്തെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. തെലുങ്കിലും തമിഴിലുമെല്ലാം എപ്പോൾ ഫഹദ് തന്റെ സന്ദിഗ്ദ്യമറിയിച്ചു കഴിഞ്ഞു. ഉടൻ തന്നെ ഒരു ബോളിവുഡ് ചിത്രവുമുണ്ടാകുമെന്നു പല റിപ്പോർട്ടുകളും ഉണ്ട്.

ഇപ്പോൾ വൈറലാകുന്നത് വളരെ കാലം മുൻപ് ഫഹദ് നൽകിയ ഒരു അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങൾ ആണ്. കൂടെ പ്രവര്‍ത്തിച്ച സംവിധായകരെക്കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് അന്ന് നല്‍കിയ മറുപടിആണ് വൈറലാകുന്നത് .കൂടെ വർക്ക് ചെയ്ത എല്ലാ സംവിധായകരും സുഹൃത്തുക്കളാണ്. വാപ്പ ഒഴിച്ച്‌ എന്നായിരുന്നു താരത്തിന്റെ മറുപടി. അതെന്താ ഫാസിൽ സർ അത്ര സ്ട്രിക്റ്റ് ആണോ എന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം.

അല്ല. അദ്ദേഹം ഭയങ്കര കൂളാണ്. അദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആരോട് ചോദിച്ചാലും പറയും. എന്റെ പ്രശ്‌നമാണ്. ഞാന്‍ പഠിച്ചതൊക്കെ ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരുമിച്ച്‌ സമയം ചെലവിടാനൊന്നും പറ്റിയിരുന്നില്ല. അതിന്റെ റിസര്‍വേഷന്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അത് ബ്രേക്ക് ചെയ്ത് വരികയാണെന്നും ഫഹദ് പറഞ്ഞു. ഇതോടെ അവതാരകയുടെ അടുത്ത ചോദ്യമെത്തി അപ്പോൾ സുഹൃത്തുക്കള്‍ അല്ലാത്തത് കൊണ്ടാണോ ആദ്യ സിനിമ വിജയമാകാതെ പോയത്. ഇതിനും ഫഹദിന്റെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ടായിരുന്നു.

തീര്‍ച്ചയായും. അതിന്റെ ഉത്തരവാദി നൂറ് ശതമാനവും ഞാനാണ്. ഞാനൊരു തയ്യാറെടുപ്പും നടത്തിയിരുന്നില്ല. ഒന്നെങ്കില്‍ ഒരു ആക്ടര്‍ എനിക്ക് എല്ലാം അറിയാം എന്ന് പറയണം അല്ലെങ്കില്‍ അറിയില്ലെന്ന് പറയാന്‍ പറ്റണം. ഈ രണ്ടു ഉത്തരവും തനിക്കു കറക്ട് ഒരു ഉത്തരവും ആ സമയത്തു എനിക്ക് നൽകാൻ കഴിഞ്ഞില്ല. ഒരു കോണ്‍ഗ്രീറ്റ് പ്ലാറ്റ്‌ഫോമോ തീരുമാനമോ എന്റെ ഭാഗത്തു നിന്നും ആ സിനിമയ്ക്ക് വേണ്ടി നല്‍കാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് ആ സിനിമ പരാജയമായത്. ഒരുപക്ഷെ ആ പടം ഞാന്‍ വീണ്ടും ചെയ്‌തേക്കം എന്നായിരുന്നു ഫഹദിന്റെ മറുപടി. തിരിച്ചുവരവില്‍ ടെന്‍ഷനുണ്ടായിരുന്നുവോ എന്നു ചോദിച്ചപ്പോള്‍ തിരിച്ചുവരില്‍ ടെന്‍ഷനില്ല. ഇനിയൊന്നും സംഭവിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനേക്കാള്‍ ഫ്‌ളോപ്പ് ഇനിയുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു എന്നായിരുന്നു ഫഹദിന്റെ ഉത്തരം.

Most Popular