ഒരു എഴുത്തും മോതിരവും നല്‍കിയാണ് എന്റെ പ്രണയം അറിയിച്ചത്, അവൾ യെസും നോയും പറഞ്ഞില്ല; ഹൃദയഹാരിയായ കുറിപ്പുമായി ഫഹദ് ഫാസിൽ

മലയാളത്തിലെ യുവ നായകന്മാരിൽ ഏറ്റവും കഴിവുറ്റ താരമായി കരുതുന്ന ആൾ ആണ് ഫഹദ്. ആദ്യ തുടക്കം പിഴച്ചപ്പോൾ നീണ്ട ഇടവേളയെടുത്തതിന് ശേഷം ശക്തമായ തിരിച്ചു വരവിലൂടെ മലയാളത്തിലെ ഞെട്ടിച്ച താരണമാണ് ഫഹദ്. തന്റേതായ അഭിനയ ശൈലി കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ ലോകത്തു മികവിന്റെ ഇരിപ്പിടം കെട്ടിപ്പൊക്കിയ താരമാണ് ഫഹദ്. മലയാളത്തിന്റെ പ്രീയ തരാം നസ്രിയയെ വിവാഹം കഴിച്ച താരം ഇപ്പോൾ തങ്ങളുടെ പ്രണയ വിവാഹത്തിന്റെയും ജീവിതത്തിൻറേം മലയന്‍ കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചും ഹൃദയഹാരിയായ കുറിപ്പ് ആരാധകരോട് പങ്ക് വെക്കുകയാണ്. മാലിക്കിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുമുളള കുറിപ്പിലാണ് നസ്രിയയോട് തന്റെ പ്രണയം അറിയിച്ചതും ഇപ്പോഴുളള ജീവിതത്തെക്കുറിച്ചും ഫഹദ് വിവരിക്കുന്നത്. ഫഹദിന്റെ കുറിപ്പില്‍ നിന്നുളള ഭാ​ഗങ്ങള്‍ താഴെ വായിക്കാം.

ബാം​ഗ്ലൂര്‍ ഡേയ്ന്റെ ഏഴാം വാര്‍ഷികമാണ്. നസ്രിയയെ പ്രണയിച്ചതും ഒരുമിച്ചൊരു ജീവിതം ആരംഭിച്ചതും അടക്കം ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ആ ചിത്രം. എന്റെ കയ്യക്ഷരത്തിലുളള ഒരു കത്തും കൂടെ മോതിരവും നല്‍കിയാണ് ഞാന്‍ നസ്രിയയോട് എന്റെ പ്രണയം അറിയിച്ചത്. യെസ് എന്നോ, നോ എന്നോ നസ്രിയ പറഞ്ഞില്ല. മറ്റ് രണ്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ബാം​ഗ്ലൂര്‍ ഡേയ്സില്‍ അഭിനയിച്ചിരുന്നത്. മൂന്ന് സിനിമകളില്‍ ഒരേ സമയം അഭിനയിക്കുക എന്നത് ആത്മഹത്യാപരമാണ്. അന്നൊക്കെ ഞാന്‍ ബാം​ഗ്ലൂര്‍ ഡേയ്സിന്റെ ലൊക്കേഷനിലേക്ക് തിരികെ ചെല്ലാനാണ് ആ​ഗ്രഹിച്ചിരുന്നത്, നസ്രിയയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഞാനേറെ ഇഷ്ടപ്പെട്ടു. എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നസ്രിയയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എന്ന അലട്ടിയപ്പോള്‍ നസ്രിയ പറയും, “hello, method actor, who do you think you are? It’s just one simple life. pack your bags with everyone and everything you need”. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. ഞാനിപ്പോഴും ടിവിയുടെ റിമോട്ട് ബാത്ത്റൂമില്‍ മറന്നുവെയ്ക്കുമ്ബോള്‍ നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരമെന്ന ആ ചോദ്യം നസ്രിയ ആവര്‍ത്തിക്കും. ഞാന്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ പിന്തുണ ലഭിച്ചു കഴിഞ്ഞ ഏഴുവര്‍ഷവും. ഒന്നിച്ചു ജോലി ചെയ്യുകയും പരസ്പരം പിന്തുണയ്ക്കുകയും ഒരു കുടുംബമായി ഞങ്ങള്‍ നില്‍ക്കുകയും ചെയ്യുന്നു.

ഇപ്പോഴുണ്ടായ അപകടത്തില്‍ എന്റെ മൂക്കില്‍ മൂന്ന് സ്റ്റിച്ചിന്റെ പാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലുണ്ടായ ഏറ്റവും ചെറിയ മുറിവുകളാണത്. ചിലപ്പോള്‍ കുറച്ചുകാലം, അല്ലെങ്കില്‍ എല്ലാക്കാലവും അത് അവിടെ ഉണ്ടാകും. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് ഞാന്‍ ജീവിതത്തില്‍ സ്വീകരിച്ചിട്ടുളള രീതി. എനിക്കറിയില്ല എന്ന് തുറന്നുപറയാന്‍ ധൈര്യം തന്നതും അതാണ്. നസ്രിയയ്ക്കൊപ്പം ജീവിതം ആരംഭിച്ചശേഷമാണ് എനിക്ക് നേട്ടങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച്‌ അത്രമേല്‍ ഉറപ്പ് ഇല്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

Most Popular

മഹാമാരിയുടെ രണ്ടാം തരം​ഗം; ആരോ​ഗ്യമേഖലയ്ക്ക് കരുതലുമായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം

കടുത്ത പ്രതിസന്ധികളിലൂടെ ആണ് നമ്മുടെ നാടും ഈ ലോകവും ഒക്കെ നേരിടുന്നത്. ഈ കാലഘട്ടത്തിൽ നമുക്കാവുന്നത് നമ്മളും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഓരോ തുറകളിലുമുള്ളവർ അവർക്കാവുന്ന രീതിയിൽ ഭരണകൂടത്തെയും നാടിനെയും സംരക്ഷിക്കുകയും സഹായിക്കുകയും...

കൊറോണ പേടി! വിമാനത്തിലെ സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്‌തെന്ന് യുവാവ്, പക്ഷെ…

കൊറോണയെ പേടിച്ചു മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ് അതിൽ അച്ഛച്ചര്യപ്പെടാനുമില്ല കാരണം അത്രകണ്ട് ലോകത്തിന്റെ രീതികളെ ഈ മഹാമാരി മാറ്റിക്കളഞ്ഞു. യാത്രകളിലുടെനീളം സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത സർക്കാരും...

റിമയോടും മഞ്ജുവിനോടും രഹസ്യം പറഞ്ഞു പൂർണിമ രഹസ്യമറിയാൻ ഇന്ദ്രജിത്തും വിജയ് യേശുദാസും വീഡിയോ വൈറലാകുന്നു

വളരെ നല്ല സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് റിമ കല്ലിങ്കലും മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമൊക്കെ,ഒപ്പം സോഷ്യൽ മീഡിയയിൽ വാലേ ആക്റ്റീവുമാണ് ഇവരെല്ലാം. റിമ കല്ലിങ്കലും, മഞ്ജു വാര്യരും, പൂര്‍ണിമ ഇന്ദ്രജിത്തുമൊക്കെ...

‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം – സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന പൊന്മുട്ടയിടുന്ന താറാവ്. ആ ചിത്രം ഇപ്പോഴാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ ആ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാൻ എന്ന് ചിന്തിക്കുകയാണ്...