ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്

ബോളിവുഡ് ചിത്രങ്ങളിൽ എപ്പോൾ അഭിനയിക്കും എന്ന ചോദ്യത്തിന് ഫഹദ് ഫാസിൽ അടുത്തിടെ ഉത്തരം നൽകുകയുണ്ടായി . വിശാൽ ഭരദ്വാജുമായി ഉടൻ സഹകരിക്കുമെന്ന് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ഫഹദ് ഫാസിൽ സൂചിപ്പിച്ചു. ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ തനിക്ക് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്ന കഥാപാത്രങ്ങൾ മാത്രമേ ചെയ്യുവാൻ ആഗ്രഹിക്കുന്നുള്ളുവെന്നു അനുപമ ചോപ്രയ്ക്കും ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിൽ ഫഹദ് പറയുന്നു .

വിശാൽ ഭരദ്വാജ് അയച്ച തിരക്കഥ അതി മനോഹരമാണെന്നും അത് ചെയ്യാൻ തനിക്കു താല്പര്യമുണ്ടെന്നും അഭിമുഖത്തിൽ ഫഹദ് സൂചിപ്പിക്കുന്നു.അവസാനമായി അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ആ ചിത്രം ഉടൻ ചെയ്യാമെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും. താനഭിനയിക്കുന്ന ഒരു ബോളിവുഡ് ചിത്രം ഉടൻ ഉടൻ യാഥാർഥ്യമാകുമെന്നു ഫഹദ് പറയുന്നു.

2015 ൽ പുറത്തിറങ്ങിയ ‘പിക്കു’ ചിത്രം വളരെ മികച്ച ഒരു സിനിമയാണെന്നും കഴിഞ്ഞ 10 വർഷത്തിനിടയിൽ ബോളിവുഡിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്നും ഫഹദ് ഫാസിൽ തുറന്നു പറയുകയുണ്ടായി . അഭിമുഖത്തിൽ, മേഘ്‌ന ഗുൽസാർ, സോയ അക്തർ തുടങ്ങിയ സംവിധായകരോടുള്ള തന്റെ സ്നേഹം ഫഹദ് പങ്കുവെച്ചു.

ഒരു ഹിന്ദി സിനിമ ചെയ്യാൻ തന്നെ പിന്തിരിപ്പിക്കുന്ന വിഷയം ഭാഷയാണെന്നാണ് ഫഹദ് പറയുന്നത്. തന്റെ മലയാള സിനിമകൾ കണ്ടു മുംബൈയിൽ നിന്നും, മറ്റു അന്യ ഭാഷ ചിത്രങ്ങളിൽ നിന്നുമൊക്കെ ആൾക്കാർ വിളിക്കുന്നത് ഒരു വലിയ കാര്യമായി കാണുന്നു എന്ന് ഫഹദ് അഭിമുഖത്തിൽ പറയുകയുണ്ടായി. 22 ഫീമെയിൽ കോട്ടയം പോലോരു ചിത്രം മലയാളത്തിലല്ലാതെ മറ്റെവിടെയും ചെയ്യാൻ തനിക്കു കഴിയുമെന്ന് തോന്നുന്നില്ല എന്നും ഫഹദ് പറയുന്നു. തന്റെ സിനിമാ ലോകം മലയാളം തന്നെയാണ് എന്നും ഫഹദ് പറയുന്നു . തൊണ്ടിമുതൽ പോലൊരു ചിത്രം മറ്റൊരു ഭാഷയിൽ നിന്നും തനിക്കു ലഭിക്കില്ല എന്ന് ഫഹദ് പറയുന്നു. മേഘ്‌ന ഗുൽസറിനെയും സോയ അക്തറിനെയും തനിക്കു ഒരുപാട് ഇഷ്ടവും ബഹുമാനവുമാണെന്നു ഫഹദ് പറയുന്നു. കഴിഞ്ഞ പത്തുവർഷത്തെ മികച്ച ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പി.കു എന്നും. വിശാൽ ഭരദ്വാജ് അയച്ച സ്ക്രിപ്റ്റ് വളരെ മനോഹരമാ ണെന്നും. അത് ചെയ്യാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഫഹദ് കൂട്ടിച്ചേർത്തു .

കോവിഡ് ലോക്ക്ഡൗൺ കാരണം ഏപ്രിലിൽ മാറ്റിവച്ച മഹേഷ് നാരായണന്റെ മാലിക് ആണ് ഫഹദിന്റെ അടുത്ത ചിത്രം. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് മാലിക് . മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘സീ യു സൂൺ’ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ റോഷൻ മാത്യു, ദർശൻ രാജേന്ദ്രൻ എന്നിവരും അഭിനയിക്കുന്നു. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ഒരു സിനിമ കൂടിയാണ് സീ യു സൂൺ

Most Popular

കൊറോണയെ നേരിടാൻ നടി ആൻഡ്രിയയിൽ നിന്നുള്ള 10 ടിപ്പുകൾ

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടി ആൻഡ്രിയ കൊറോണ രോഗബാധിതനായി വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു . അവരുടെ 14 ദിവസത്തെ ഐസൊലേഷൻ ഇന്നലെ അവസാനിച്ചു. രോഗം ഭേതമായതിനെ തുടർന്ന്, കൊറോണയെ നേരിടാൻ ആൻഡ്രിയ...

കയ്യിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ കളിപ്പിച്ച്‌ മമ്ത മോഹൻദാസ്; അമ്പരപ്പിക്കുന്ന വിഡിയോയും ചിത്രങ്ങളും.

പൊതുവേ ഒട്ടു മിക്ക താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് മമത മോഹൻദാസ് . പൊതുവേ മലയാളത്തിലെ വളരെ ചുരുക്കം മികച്ച നടിമാരിൽ ഒരാൾ. ജീവിതത്തിലും താരം എല്ലാവര്ക്കും ഒരു പ്രചോദനം കൂടിയാണ്.ക്യാന്സറിനെ തോൽപ്പിച്ചു...

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ; കുറ്റപത്രം സമര്‍പ്പിച്ചു, ബോളിവുഡിലെ പ്രമുഖർ അടക്കം 35 പേര്‍ ലിസ്റ്റിൽ

വളരെയധികം കോളിളക്കം സൃഷ്ട്ടിച്ച ഒരു സംഭവമായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ. ബോളിവുഡ് മാഫിയയുടെ ഇടപെടൽ മൂലം ആണ് സുശാന്ത് മരിച്ചത് എന്നും അത് ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന...

ജീവിതത്തിലെ തന്റെ സങ്കടങ്ങളകറ്റുന്ന ആ രണ്ടു വ്യക്തികളെ പരിചയപ്പെടുത്തി നടി ഭാവന

ഏവർക്കും ജീവിതത്തിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും ഉണ്ടാകാറുണ്ട് പലരും അതിനെ മറികടക്കാൻ അവരുടേതായ പല മാർഗ്ഗങ്ങൾ കണ്ടെത്താറുമുണ്ട്.ജീവിതത്തിലെ പ്രശനങ്ങളെ നാമെപ്പോഴും നമ്മുടേതായ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കാൻ ശ്രമിക്കണം അതാണ് നല്ല മാർഗ്ഗം....