കറുപ്പഴകിൽ ചേമ്പിലയുമായി എസ്തർ – അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാകുന്നു.

Advertisement

ബാലതാരമായി മല്യ സിനിമ ലോകത്തു എത്തി ഇപ്പോൾ നായികയാകാൻ തയ്യാറെടുക്കുന്ന താരമാണ് എസ്തർ, പ്രധാനമായും മലയാളം, തെലുങ്ക് ഭാഷാ സിനിമകളിൽ തന്റെ ശ്രദ്ധേയമായ സനിഗ്ദ്യം ഇതിനകം എസ്തർ തെളിയിച്ചു കഴിഞ്ഞു. 2010 -ൽ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അവൾ തന്റെ കരിയർ ആരംഭിച്ചു. 2013-ലെ ഫാമിലി-ത്രില്ലർ ചിത്രമായ ദൃശ്യം, അതിന്റെ തുടർച്ചയായ ദൃശ്യം 2 എന്നിവയിലെ അനുമോൾ ജോർജ്ജ് (അനു) എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറി .

2020-ലെ ഫാന്റസി ചിത്രമായ ഓള് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം ചെയ്തു. 2016 -ലെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകൾ എസ്തർ നേടിയിട്ടുണ്ട്. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകളിലും താരം അഭിനയിച്ചു , ഇതുവരെ റിലീസ് ചെയ്യാത്ത തമിഴ് ചിത്രം കുഴലിയിൽ നായികയായി അഭിനയിച്ചു. നവാഗതരെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച തെലുങ്ക് ചിത്രമായ ജോഹറിൽ അവർ പ്രധാന വേഷം ചെയ്തു.

കുട്ടിത്തം മാറാത്ത ലാളിത്യമാർന്ന മുഖമാണ് എസ്തറിന്റെത്.തന്റെ പഠനം പൂർത്തിയാക്കാൻ കുറച്ചു കാലം താരം സിനിമ ലോകത്തു നിന്ന് വിട്ടു നിന്നിരുന്നു ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ് താരം.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തന്റെ മനോഹരമായ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും പങ്കു വെക്കുന്ന താരം ഇപ്പോൾ പങ്ക് വെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകൾ വൈറലാണ് ബ്ലാക്ക് ഗൗണിട്ടു ബാക്ക്ഗ്രൗണ്ടിൽ ചേമ്പിലയും ഒരു പഴയ കസേരയുമൊക്കെയായി ഡിഫറെന്റും അത്യന്തം ഹോട്ടുമായി ആണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Most Popular