ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ, കാർ റിവേഴ്‌സ് എടുപ്പിച്ചു പോലീസുകാരൻ (വീഡിയോ)

Advertisement

ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നത് ഒരോ പൗരന്റെയും ഉത്തരവാദിത്വമാണ് അതിനു സാധാരണക്കാരന് സെലിബ്രിറ്റി എന്നൊന്നുമില്ല . പക്ഷേ പൊതുവേ നമ്മുടെ നാട്ടിൽ സെലിബ്രിറ്റികൾക്കു ഇത്തരം നിയമങ്ങൾ വലിയ നിർബന്ധമല്ല ഉദ്യോഗസ്ഥരും ഭരണകൂടവും പൊതുവേ താരങ്ങളുടെ നിയമ ലംഘനങ്ങൾക്കു നേരെ കണ്ണടക്കുകയാണ് പതിവ്. എന്നാൽ ഇതിനു ഒരു അപമാനം എന്ന രീതിയിൽ ഒരു പോലീസി കാരന്റെ പ്രവർത്തിയാണ് ഇപ്പോൾ വിരലായിരിക്കുന്നതു. കഴിഞ്ഞ ദിവസം തെറ്റായ വഴിയേ വന്ന ദുൽഖർ സൽമാനെ ശരിയായ വഴികാണിച്ച് കൊടുത്ത് തിരിച്ച് ശരിയായ വഴിയേ പറഞ്ഞയക്കുന്ന ട്രാഫിക്ക് പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

തമിഴ് നാട് രെജിസ്ട്രേഷനുള്ള പോർഷെ കാറിലാണ് താരം യാത്ര ചെയ്തിരുന്നത്. കാർ കണ്ടു വാഹനം ഓടിക്കുന്നത് ദുൽഖർ ആണെന്ന് മനസ്സിലാക്കിയ ആരാധകർ പകർത്തിയ വീഡിയോ ആണ് ഇത്. ഇതിൽ റോഡിൽ തെറ്റായ വഴിയിൽ കൂടി വന്ന താരം വാഹനം കുറച്ച് നേരം നിർത്തിയിടുകയായിരുന്നു. സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് തെറ്റായ വഴിയിലാണ് വന്നതെന്ന് പറയുകയും ശരിയായ വഴി കാണിച്ചുകൊടുക്കുകയും ആയിരുന്നു. ഉടൻ തന്നെ ദുൽഖർ വാഹനം പിന്നിലേക്ക് എടുത്ത് ശരിയായ വഴിയേ പോകുകയായിരുന്നു. ദുൽഖറിനെ കണ്ടതിന്റെ ആവേശത്തിൽ ആണ് ആരാധകർ വീഡിയോ പകർത്തിയത്.

വീഡിയോ കാണാം

Most Popular