ഹോ.. ആ ഡാന്‍സുകാരത്തി ആശാ ശരത് അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്, കട്ട കലിപ്പില്‍ ദൃശ്യം കണ്ട വീട്ടമ്മ

മലയാള സിനിമ ലോകത്തെ തന്നെ അതിശയിപ്പിച്ച ഒരു ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. ദൃശ്യത്തിന് മുൻപും പിൻപും എന്ന് മലയാള സിനിമയെ വേർതിരിക്കാം. ഇപ്പോൾ ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം ഭാഗം എന്നാണ് എല്ലാ നിരൂപകരും പ്രേക്ഷകരുടെയും അഭിപ്രായം. ഇപ്പോൾ ദൃശ്യം ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുകയാണ് വലിയാ രീതിയിലുള്ള പോസിറ്റീവ് പ്രതികാരങ്ങൾ ആണ് വരുന്നത്. ദൃശ്യം 2 കണ്ട ശേഷമുളള ഒരു വീട്ടമ്മയുടെ പ്രതികരണം വൈറലാകുന്നു . വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വീഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.

ദുബായിലെ ലൈല എന്ന വീട്ടമ്മയാണ് ദൃശ്യം 2 നിരൂപണത്തിലൂടെ വൈറലായി മാറിയത്. ജിജിയാണ് ഭര്‍ത്താവ്. മകന്‍ മാത്യുവാണ് വീഡിയോ പകര്‍ത്തിയത്.

മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവള്‍. അവളുടെ ഭര്‍ത്താവ് പാവമാണ്.ഹോ..മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ.’ വീട്ടമ്മ പറഞ്ഞു.

‘പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ രസകരമായ ഈ നിരൂപണം പങ്കിട്ടിരിക്കുന്നത്. സിനിമയില്‍ ആശയുടെ കഥാപാത്രം മോഹന്‍ലാലിന്റെ മുഖത്തടിക്കുന്ന സീനും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

Most Popular

ഭക്ഷണവും വീട്ടില്‍ നിന്ന് കൊണ്ട് വരണോ? മോഹന്‍ലാലിന് നായികയെ ക്ഷണിക്കാന്‍ പോയ കഥ പറഞ്ഞ് റാഫി

ഹലോ എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കിയ നടിയാണ് പാര്‍വതി മില്‍ട്ടന്‍. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ടീം അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രമായിരുന്നു ഹലോ. അഡ്വക്കേറ്റ് ശിവരാമന്‍ എന്ന ആല്‍ക്കഹോളിക് കഥാപാത്രമായി മോഹന്‍ലാല്‍...

ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്

ബോളിവുഡ് ചിത്രങ്ങളിൽ എപ്പോൾ അഭിനയിക്കും എന്ന ചോദ്യത്തിന് ഫഹദ് ഫാസിൽ അടുത്തിടെ ഉത്തരം നൽകുകയുണ്ടായി . വിശാൽ ഭരദ്വാജുമായി ഉടൻ സഹകരിക്കുമെന്ന് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ഫഹദ് ഫാസിൽ...

‘ജോര്‍ജുകുട്ടി കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി.ക്രിക്കറ്റ് താരം അശ്വിൻ വൈറലായ കുറിപ്പ്.

ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വൻ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസ് ഒറ്റിറ്റിയിലായതു കൊണ്ട് തന്നെ ലോകമൊട്ടാകെയുള്ള...

ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം

ടെലിവിഷൻ റിയാലിറ്റി ഷോകളുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ മുഴുവൻ മാറ്റിമറിച്ച ഒരു ഷോയാണ് ബിഗ് ബോസ് ഒരോ ബിഗ് ബോസ് ഷോയും അനൗൺസ് ചെയ്യുമ്പോൾ തന്നെ അതിലെ മല്സരാര്ഥികള് ആരൊക്കെ എന്നറിയാൻ പ്രേക്ഷകർക്ക് വലിയ...