മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിലെ തൊടുപുഴയിൽ നടക്കുകയാണ്.അതിനിടയിൽ സിനിമയുടെ ആദ്യഭാഗത്തിലെ ചില കാതലായ ഭാഗങ്ങൾ ചൂണ്ടി കാട്ടി കൊണ്ട് ഒരു യുവതി എഴുതിയ ഫേസ് ബുക്ക് കുറിപ്പ് കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്..
ചിത്രത്തിലെ കഥാ നായകൻ ജോർജ് കുട്ടിയുടെ ഭാര്യയും രണ്ടു പെൺകുട്ടികളുടെ അമ്മയുമായ റാണിയോടു പറയുന്ന തരത്തിലാണ് കുറിപ്പ് ആൻസി എം കുര്യൻ എന്ന യുവതിയുവതിയാണ് ഈ കുറിപ്പ് പങ്ക് വച്ചതു അത് വളരെ പെട്ടന്ന് വൈറലായി. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ
‘ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊള്ളാം, എന്നാൽ ആദ്യ ഭാഗത്തിലെ പോലെ ഒരു ആഭാസന്റെ ഒളിക്യാമറയില്‍ മകള്‍ കുളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി, “എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ.. “ന്ന് മുട്ടുകുത്തി കൈകൂപ്പി കരയുന്ന അമ്മമാർക്ക് പകരം, “നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങൾ കണ്ടു എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കിൽ ആ സമൂഹത്തെ എനിക്കും എന്റെ മകൾക്കും പുല്ലാണ്…” എന്ന് പറയുന്ന യഥാർത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.
പേടിപ്പിച്ചു നിർത്തുന്ന പുരുഷ കല്പിത ലോകത്തോട് പറയാൻ
‘ഈ സീൻ കണ്ടു അനാവശ്യമായി പേടിച്ചു പോയ അമ്മമാരോട് , പെണ്മക്കളോട്.. സ്ത്രീകളുടെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല.. പോകേണ്ടതുമില്ല. , അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചു നിർത്തുന്ന പുരുഷ കല്പിത ലോകത്തോട് പറയാൻ മലയാള നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്.’

ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ.
‘സിനിമ എപ്പോഴും സന്ദേശം നൽകണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ല, അങ്ങനെ പിടിക്കുന്നുമില്ല. എങ്കിലും സമൂഹം മുന്നോട്ടു പോകുന്നതിനു അനുസരിച്ചു ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ. ഏറ്റവും കൂടുതൽ ആളുകൾ കാണാനിടയുള്ള സിനിമകളാകുമ്പോൾ പ്രത്യേകിച്ചും.’
ആൻസിയുടെ കുറിപ്പ് മുകളിൽ അവസാനിക്കുന്നു പക്ഷേ എനിക്ക് നിങ്ങളോടായി പറയാനുള്ളത്, ഒളിച്ചു പകർത്തുന്ന ഒരു വീഡിയോ ക്ലിപ്പ് സമൂഹം കാണുമെന്നു കരുതി ഒരാൾക്ക് മുന്നിൽ അടിയറവ് പറയേണ്ടി വരുന്ന ഒരുപാട് പെൺകുട്ടികൾ ഉള്ള ഒരു നാടാണ് നമ്മുടേത് സ്ത്രീയുടെ ലൈംഗികതക്ക് മാത്രം പ്രത്യേക ഡിമാന്റുള്ള ഒരു സാമൂഹിക സ്ഥിതിയാണ് നമുക്കിന്നുള്ളത് അത് മാറണമെങ്കിൽ ഓരോ സ്ത്രീയും സ്വയം മാറാൻ തയ്യാറാകണം.ഒരു വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുകയും ശാരീരിക പീഡനത്തിലും അത് വഴി ആത്മഹത്യയിലും അഭയം പ്രാപിക്കുന്ന ഓരോ പെണ്ണും തിരിച്ചറിയേണ്ട ഒന്നാണ് അങ്ങനെ പ്രത്യേകമായി നഷ്ടപ്പെടാൻ നിങ്ങള്‍ക്ക് ഒന്നുമില്ല നഷ്ടപ്പെടാൻ കാലുകൾക്കിടയിൽ എന്തോ കൊണ്ട് നടക്കുന്ന ഒരു ജന്തുവായി സമൂഹം നിങ്ങളെ കാണുന്നത് മാറ്റണം എങ്കിൽ ആ മാറ്റം നിങ്ങളിൽ നിന്ന് തന്നെ തുടങ്ങാനം അങ്ങനെ ഒന്നുമില്ല എന്ന് സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു.മാധവിക്കുട്ടി പറഞ്ഞപോലെ നല്ലപോലെ സോപ്പിട്ടു കുളിച്ചാൽ മാറാത്ത ഒരശുദ്ധിയും ഒരു ബന്ധം മൂലവും പെണ്ണിന് ഉണ്ടാകുന്നില്ല.