രജിത് കുമാറിന്റെ സ്വപ്ന സുന്ദരി റിലീസിനൊരുങ്ങുന്നു – രജിത്തിന്റെ നായിക ഈ താരം

Advertisement

ബിഗ് ബോസ് മലയാളം സീസൺ 2 വിലെ വിവാദ താരമാണ് ഡോ.രജിത് കുമാര്‍.എന്നും തോഴനാണ് രജിത് കുമാർ സ്ത്രീ വിരുദ്ധമായ പ്രസങ്ങൾക്കു പേര് കേട്ട ആളാണ് രജിത് എങ്കിലും ബിഗ് ബോസിലൂടെ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വലിയ ആരാധന പാത്രമായി മാറാൻ രജിത് കുമാറിന് കഴിഞ്ഞു. ബിഗ് ബോസ്സിലെ ഏറ്റവും ജന പ്രീയ താരമാണ് രജിത് കുമാർ. താരത്തിന്റെ വമ്പൻ ജനപ്രീതി ലക്ഷ്യമാക്കി കൊണ്ട് തന്നെ സിനിമകളിലും സീരിയലുകളുമൊക്കെ താരത്തെ വച്ച് ആ സമയത് പലരും പ്ലാൻ ചെയ്തിരുന്നു എങ്കിലും പിന്നീടുണ്ടായ കൊറോണ മഹാമാരി കാരണം വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ രജിത് കുമാർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘സ്വപ്ന സുന്ദരി’. എസ് എസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സലാം ബി.റ്റി. സുബിന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്‌ കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വപ്നസുന്ദരി.

പഴയകാല നടന്‍ ജി.കെ പിള്ളയുടെ മകന്‍ ശ്രീറാം മോഹനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീറാം മോഹനന്റെ നായികയായി പുതുമുഖ താരം ദിവ്യ തോമസ് ആണ് എത്തുന്നത്. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി.

സാനിഫ് അലി സാജിദ് സലാം ശിവജി ഗുരുവായൂര്‍ സാജന്‍ പള്ളുരുത്തി പ്രദീപ് പള്ളുരുത്തി ഷാന്‍സി സലാം ബെന്നി പുന്നാരം നിഷാദ് കല്ലിംഗല്‍ മനീഷ മോഹന്‍ സാബു കൃഷ്ണ എന്നിവരോടൊപ്പം ഡോ ഷിനു ശ്യാമളനും ഷാരോണ്‍ സഹീം ഷാര്‍ലറ്റ് എന്നിവരും മറ്റ് നായികമാരാകുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിനൊരുങ്ങുകയാണ്.

Most Popular