കൊച്ചിയിൽ നടിക്കെതിരായി നടന്ന രീതിയിൽ സമാനമായ അനുഭവം തനിക്കുമുണ്ടായിട്ടുണ്ട് : നടി ദിവ്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Advertisement

കഴിഞ്ഞ കുറെ വര്ഷങ്ങള്ക്കൊണ്ടു മലയാളിയുടെ നിത്യ ജീവിതത്തിൽ വലിയ സ്വാധീനമാണ് ടെലിവിഷൻ സീരിയലുകൾ ഉണ്ടാക്കിയത്. ഒരു ശരാശരി വീട്ടമ്മയുടെ ജീവിതത്തിൽ ഇപ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വൈകുന്നേരം ൩ മണിക്കൂറോ അതിന് മുകളിലോ ഉള്ള വിവിധ ടെലിവിഷൻ പരമ്പരകൾ. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് സീരിയല്‍ താരങ്ങള്‍. എല്ലാ ദിവസവും ഒരെ സമയം നമ്മുടെ വീടകങ്ങളില്‍ എത്തുന്ന താരങ്ങള്‍ക്ക് കുടുംബ പ്രേക്ഷകര്‍ ഏറെയാണ്.അടുക്കളരഹസ്യവും ആമ്മായി അമ്മ പോരും നിറയുന്ന ടെലിവിഷന്‍ പരമ്പരകളിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയ നായികയായി മാറിയിരിക്കുകയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടി വി സീരിയൽ രംഗത്ത് സൂപ്പർനായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു.

മലയാളത്തിലും തമിഴിലുമൊക്കെ ചില ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ദിവ്യ പിന്നീട് മിനിസ്‌ക്രീനിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ മലയാളത്തിലും തമിഴിലുമൊക്കെ തിരക്കുള്ള താരമാണ് ദിവ്യ.

കൊച്ചിയിൽ നടിക്കെതിരേ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥയാക്കിയെന്നും, ഏതാണ്ട് സമാനമായ അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും നേരത്തെ നൽകിയ ഒരഭിമുഖത്തിൽ ദിവ്യ വെളിപ്പെടുത്തുന്നു. അന്ന് താൻ അതിനെ ശക്തമായി എതിര്‍ത്തു തോൽപ്പിച്ചു എന്നും താരം പറയുന്നു. അങ്ങനെ ആ പ്രോജക്ടില്‍ നിന്നും പിന്മാറിയെന്നും താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാര്‍ ഉണ്ട്. അതിനു ശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലും പ്രത്യേകം ശ്രദ്ധ പുലാര്‍ത്തന്‍ തുടങ്ങിയെന്നും ദിവ്യ പറയുന്നു.

Most Popular