ഞാൻ ആഗ്രഹിച്ച പോലെ ആയില്ല ദേവദൂതൻ എന്ന സിനിമ അതിന്റെ കാരണം മോഹൻലാൽ -ചിത്രം റീമേക് ചെയ്യും സിബി മലയിൽ

ഒട്ടനവധി ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സിബി മലയില്‍. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴിതാ, സംവിധാനം ചെയ്ത ചിത്രങ്ങളില്‍ തനിക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുള്ള ചിത്രം വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയില്‍. മോഹന്‍ലാല്‍ അഭിനയിച്ച ദേവദൂതന്‍ എന്ന ചിത്രത്തില്‍ ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു പ്രധാന കഥാപത്രമെന്നും മോഹന്‍ലാല്‍ ഈ കഥ കേട്ട് താല്‍പര്യം അറിയിച്ചതോടെയാണ് നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നിയതെന്നുമാണ് സിബി മലയില്‍ പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ അഭിനയിക്കുമ്ബോള്‍ അതിന്റെ ക്യാന്‍വാസ് വീണ്ടും വലുതാവുകയും നിര്‍മ്മാതാവിനും സാമ്ബത്തികമായി ഗുണം ചെയ്യുമെന്നുള്ളത് കൊണ്ടും താന്‍ ആഗ്രഹിച്ച ഒരു സിനിമയായി ദേവദൂതന്‍ എന്ന ചിത്രത്തെ എനിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് അതിന്റെ റീമേക്ക് ആഗ്രഹിക്കുന്നതായുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് റീമേക്ക് ചെയ്യണമെന്ന് ഏറ്റവും ആഗ്രഹം തോന്നുന്ന ഒരേയൊരു ചിത്രമേ ഉള്ളൂ. അത് ദേവദൂതന്‍ ആണ്. ഞാന്‍ ആഗ്രഹിച്ച വിധമല്ല അത് മലയാളത്തിലെത്തിയത്. അത് ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍, ഞാന്‍ ആ സിനിമയെ എങ്ങനെയാണോ കണ്ടത് അതേ രീതിയില്‍ ചെയ്യണമെന്നുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി ഒരുപാട് വിട്ടുവീഴ്ച ചെയ്ത സിനിമയാണ് ദേവദൂതന്‍.’ സിബി മലയില്‍ പറഞ്ഞു.

Most Popular

അമലയുമൊത്തുള്ള ഒരു ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ പാടില്ല; മുൻ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍...

വെളുക്കാൻ തേച്ചത് പാണ്ടായി : വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ സദുദ്ദേശത്തിൽ ചെയ്താലും ചില കാര്യങ്ങൾ വിവാദമാകാറുണ്ട് അത്തരത്തിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ . ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും...

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; അന്ന് സംഭവിച്ചത് ഇതാണ്: മാസ്റ്ററിലെ നായിക മാളവിക മോഹനന്‍

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്....

കാളക്കുട്ടിയെ മകനായി ദത്തെടുത്ത് മക്കളില്ലാത്ത ദമ്പതികള്‍; അയല്‍ക്കാരെയും ബന്ധുക്കളെയും ഉൾപ്പടെ 500 പേരെ വിളിച്ച് ‘മുണ്ഡനം’ നടത്തി

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ കാളക്കുട്ടിയെ 'ദത്തെടുത്തു'. ബന്ധുക്കളെ വിളിച്ചുകൂട്ടി മുണ്ഡന ചടങ്ങു നടത്തി. ഒരു പക്ഷേ ഈ വാർത്ത നമ്മൾ മലയാളികളെ സംബന്ധിച്ചു തെല്ലു അത്ഭുതമാണ്,ഇത് കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് ഒരു കുഞ്ഞിനെ...