ഒരു ഷോട്ട് എടുക്കുമ്പോള്‍ അഭിനയിക്കുന്നു എന്ന് തോന്നണ്ടേ -ഒന്നും ചെയ്യുന്നില്ല വെറുതെ വന്നു പറയുന്ന പോലെ

Advertisement

ഒരു കാലത്തു മലയാളത്തിലെ ഹിറ്റ് സംവിധായകരായ സിദ്ധിഖ്- ലാല്‍ ടീം മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സംവിധാനം ചെയ്ത ഏക ചിത്രമാണ് ‘വിയറ്റ്നാം കോളനി’.സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘വിയറ്റ്നാം കോളനി’ മോഹന്‍ലാലിന്‍റെ സൂപ്പര്‍ താര പദവിക്ക് ബലം നല്‍കിയ ചിത്രമായിരുന്നു, സിദ്ധിഖ് ലാലിന്‍റെ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വെറുമൊരു വിനോദ സിനിമ മാത്രമായിരുന്നില്ല ‘വിയറ്റ്നാം കോളനി’. സാമൂഹിക പ്രതിബന്ധതയുള്ള ശക്തമായ ഒരു പ്രേമയം ചിത്രം കൈകാര്യം ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ‘വിയറ്റ്നാം കോളനി’യിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് വീണ്ടും പങ്കിടുകയാണ് ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളായ ലാല്‍..അക്കാലത്തു തനിക്കും സംവിധായകനായ സിദ്ദിഖിനും ഒരുപോലെ തോന്നിയ ചില വിയോജിപ്പുകളും പിന്നീടുണ്ടായ തിരിച്ചറിവുകളുമൊക്കെയാണ് താരം പങ്കിടുന്നത്.

ലാലിന്റെ വാക്കുകളിൽ നിന്ന് …. ചിത്രത്തിന്റെ ഷോട്ട് എടുക്കുമ്പോള്‍ അഭിനയിക്കുന്നു എന്ന് തോന്നണ്ടേ, ഒരു അഭിനയം വേണ്ടേ?, ഒന്നും ചെയ്യുന്നില്ല വെറുതെ വന്നിട്ട് പറയുന്നു എന്ന് പറയുന്ന ഒരു അവസ്ഥ അപ്പോള്‍ ഞാനും സിദ്ധിഖുമായിട്ടു ചര്‍ച്ച ചെയ്തു ഇതിനെക്കുറിച്ച്. സിദ്ധിഖും പറഞ്ഞു ഒരു അഭിനയമില്ല.പക്ഷെ പിന്നീട് ആദ്യത്തെ കുറച്ചു റഷ് അടിച്ചു വന്നത് കണ്ടപ്പോഴാണ് നമുക്ക് മനസിലായത് സിനിമയില്‍ അഭിനയിക്കേണ്ടത് അഭിനയിച്ചിട്ടല്ല അഭിനയിക്കാതെയാണ് അഭിനയിക്കേണ്ടത് എന്ന് മനസിലായി.

കണ്ണിലുള്ള ചെറിയ ചലനത്തിലൂടെയാണ് അഭിനയം ഇരിക്കുന്നതെന്ന് മനസിലായി, ഞാനൊക്കെ ഇവിടെ എന്തെങ്കിലുമൊക്കെ അഭിനയത്തില്‍ ആയിട്ടുണ്ടെങ്കില്‍ മോഹന്‍ലാലിന്‍റെ ആ ക്ലാസൊക്കെ എന്നെ ഭയങ്കരമായിട്ടു സഹായിച്ചിട്ടുണ്ട്.

(അമൃത ടിവിയിലെ ലാല്‍ സലാം ‘ഷോ’യില്‍ നിന്ന്)

Most Popular