അവരുടെ ഉച്ചാരണ രീതി ഭയപ്പെടുത്തുന്നതാണ് ഡയാന രാജകുമാരിയായി അവരുടെ ജീവചരിത്ര ചിത്രത്തിൽ നായികയാകാൻ പോകുന്ന ക്രിസ്റ്റൺ സ്റ്റുവാർട്ടിന്റെ വെളിപ്പെടുത്തൽ

ചലച്ചിത്ര നിർമ്മാതാവ് പാബ്ലോ ലാരെയിന്റെ വരാനിരിക്കുന്ന ജീവചരിത്ര സിനിമയിൽ ഡയാന രാജകുമാരിയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത ഹോളിവുഡ് നടി ക്രിസ്റ്റൺ സ്റ്റുവാർട്ട്, ഈ വേഷം തികച്ചും വെല്ലുവിളി നിറഞ്ഞതാണെന്നും ഡയാനയുടെ ഉച്ചാരണം ശരിയായി ലഭിക്കുന്നതിൽ താൻ അസ്വസ്ഥനാണെന്നും ക്രിസ്റ്റൺ സ്റ്റുവാർട്ട് പറയുന്നു.

ഇൻ‌സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിനിടയിൽ, 30 കാരിയായ സ്റ്റിവാർട്ട് സ്പെൻസർ എന്ന പ്രോജക്റ്റിനായുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ച് മനസ്സ് തുറന്നു.

“ആക്‌സന്റ് ശെരിയാക്കുക എന്നത് കഠിനകരമായ കാര്യമാണ് അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കാരണം ആളുകൾക്ക് ആ ശബ്‌ദം നന്നായി അറിയാം, മാത്രമല്ല അത് സവിശേഷവും വ്യത്യസ്തവുമാണ്. ഞാൻ ഇപ്പോൾ അതിനു വേണ്ടി നന്നായി കഷ്ട്ടപ്പെടുന്നുണ്ട്, ഇതിനകം തന്നെ അതിനായി ഒരു എനിക്ക് ഒരു പേർസണൽ ഡയലോഗ് കോച്ച് ഉണ്ട്. അവരെ കൂടുതൽ അറിയുന്നതിനും മറ്റുമായി ഇപ്പോൾ തന്നെ അവരുടെ രണ്ട് ജീവചരിത്രങ്ങൾ മനഃപാഠമാക്കിക്കഴിഞ്ഞു , ആ കഥാപാത്രമായി ക്യാമറക്കു മുന്നിലെത്തുന്നതിനു മുന്നേ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഞാൻ ഇപ്പോൾ.

ഡയാന രാജകുമാരിയുടെ കഥ അത് എക്കാലത്തെയും സങ്കടകരമായ കഥകളിലൊന്നാണ്, മാത്രമല്ല ദയാനയായി വെറുതെ അഭിനയിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എനിക്ക് അവളെ വ്യക്തമായി അറിയാൻ ആഗ്രഹമുണ്ട്. ഇത്രയും കാലം ഒരു കഥാപാത്രങ്ങളും എന്നെ ഇത്രയേറെ ആവേശപ്പെടുത്തിയിരുന്നില്ല ക്രിസ്റ്റൺ സ്റ്റുവാർട്ട് കൂട്ടിച്ചേർത്തു.

ഡയാന രാജകുമാരിക്ക് ആളുകളുമായി “ വൈകാരികവും തുറന്നതും അടുപ്പമുള്ളതുമായ ഒരു ആശയ വിനിമയം ” ഉണ്ടായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നതായി സ്റ്റുവർട്ട് പറയുന്നു .

“ആ വ്യക്തി ഞങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് ഞാൻ എല്ലായ്പ്പോഴും കരുതിയിരുന്നു, എനിക്ക് അവളെക്കുറിച്ച് നേരത്തെ തന്നെ ഒരു ജിജ്ഞാസയുണ്ടായിരുന്നു. ഓരോ ദിവസവും ഞാൻ അവരുടെ ജീവിതത്തെ അടുത്തറിയുമ്പോൾ വല്ലാത്ത ഒരു വൈകാരികത അടുപ്പം ഇവയൊക്കെ എന്നെ കീഴ്പ്പെടുത്തുന്നു, ”അവർ കൂട്ടിച്ചേർത്തു.

ജാക്കി, നെരുഡ, എമാ തുടങ്ങിയ വിമർശനാത്മക പ്രശംസ നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ലാരെയ്ൻ ആണ് ചിത്രൻ സംവിധാനം ചെയ്യുന്നത്, പീക്കി ബ്ലൈൻഡേഴ്‌സ് എന്ന ടെലിവിഷൻ സീരിസിലൂടെ പ്രശസ്തനായ സ്റ്റീവൻ നൈറ്റിന്റെ ആണ് തിരക്കഥ .

ജുവാൻ ഡി ഡിയോസ്, ജോനാസ് ഡോർൺബാക്ക്, ജാനൈൻ ജാക്കോവ്സ്കി, പോൾ വെബ്സ്റ്റർ എന്നിവരോടൊപ്പം അദ്ദേഹം ചിത്രം നിർമ്മിക്കും.

Most Popular

‘ആരൊക്കെ ചവിട്ടിയാലും സൈക്കിളുപോലെ മുന്നോട്ടുപോകണം’; കരിക്കിലെ സുന്ദരി അമേയയുടെ പോസ്റ്റിനു വലിയ പിൻതുണ

കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2,...

വീഴുമ്പോഴോ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ “ഭാവന ഹോട്ട്” എന്നാക്കി യൂട്യൂബിലിടുന്നവർക്ക് കിടിലൻ മറുപടിയുമായി ഭാവന..

മലയാളികളുടെ പ്രീയങ്കരിയാണ് നടി ഭാവന വിവാഹ ശേഷം നടി മലയാള സിനിമയിൽ നിൽക്കുകയാണ് . പ്രശസ്ത കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമായി ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഭാവന വിവാഹിതയായത്. ഭാവനയുമായി...

ഐ സെഡ് എസ് – അതേ ഞങ്ങൾ ഒന്നാവുകയാണ് കാജൽ അഗർവാൾ വിവാഹിതയാവുന്നു

വിവാഹത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകൾ ഉണ്ടായപ്പോളും താൻ ഒരിക്കലും രഹസ്യമായി വെക്കാൻ ആഗ്രഹിക്കുന്ന ഒന്നല്ല വിവാഹമെന്നും സമയാകുമ്പോൾ അതെല്ലാവരെയും അറിയിക്കുമെന്നും ഉള്ള തന്റെ വാക്കു പാലിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ...

മാറ്റത്തെ ഒരിക്കലും ഭയപ്പെടരുത് – വൈറലായി ചെമ്പരത്തി സീരിയയിലിലെ വില്ലത്തി ഗംഗയുടെ ചിത്രങ്ങൾ

കോവിടും ലോക്ക് ടൗണും ഒക്കെയായി സിനിമ വ്യവസായം വലിയ പ്രതി സന്ധികൾ നേരിടുന്ന ഇക്കാലത്തു പ്രേക്ഷകരുടെ ഏക് ആശ്വസമാണ് സീരിയലുകൾ ഒരുകാലത്തു സീരിയലുകളെ തള്ളിപ്പറഞ്ഞ പുരുഷന്മാർ പോലും ഇപ്പോൾ ആരാധകരായി മാറിയിരിക്കുകയാണ്. അതുകൊണ്ടു...