മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? കമെന്റിന് മാസ്സ് മറുപടിയുമായി ദയ അശ്വതി!

ദയ അശ്വതി ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു . പ്രത്യേക സ്വഭാവത്തിനുടമായ താരം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്കെല്ലാം അതി രൂക്ഷമായ ഭാഷയിൽ ആണ് മറുപിടികൾ പറഞ്ഞിരുന്നത് . പരുപാടിയിൽ വെച്ച് തന്റെ ജീവിതാനുഭവം താരം തുറന്ന് പറഞ്ഞത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പതിനാറാമത്തെ വയസ്സിൽ തന്റെ കല്യാണം കഴിഞ്ഞുവെന്നും എന്നാൽ 22 വയസ്സ് മുതൽ ഭർത്താവുമായി വേർപിരിഞ്ഞു ഒറ്റയ്ക്കാണ് ജീവിച്ചത് എന്നും രണ്ടു മക്കൾ ഭർത്താവിന്റെ കൂടെ ആണെന്നും ഒക്കെയായിരുന്നു താരം പരുപാടിയിൽ പറഞ്ഞത്. നിരവധി പ്രേക്ഷക പിന്തുണയും താരത്തിന് ലഭിച്ചിരുന്നു. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം ദയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചതും. ദയ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞ കാര്യം ആരാധകർ പോലും അറിഞ്ഞത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം പുറത്ത് വന്നതിനു ശേഷം നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉണ്ടായത്. അതിനെല്ലാം കൃത്യമായ മറുപടിയും താരം പറഞ്ഞിരുന്നു.ഇപ്പോഴിതാ ഭർത്താവിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രത്തിന് വന്ന ഒരു കമെന്റും അതിനു ദയ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്ന ഒരു പെൺകുട്ടിയുടെ ചോദ്യത്തിന് ആണ് ദയ അതി രൂക്ഷമായ മറുപടി നൽകിയത്. ‘നീ മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’ എന്നുമാണ് ദയ നൽകിയ മറുപടി. ഇതോടെ കമെന്റ് ചെയ്ത പെൺകുട്ടിയുടെ പൊടി പോലും പിന്നെ അവിടെ കണ്ടില്ല.

വീണ്ടുമൊരു വിവാഹം കഴിഞ്ഞപ്പോൾ പല തരത്തിലുള്ള കുറ്റപെടുത്തൽ ആണ് ദയയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ അതിനൊക്കെ തക്ക മറുപടിയും താരം തന്നെ നൽകിയിരുന്നു. ആദ്യ ഭർത്താവ് ഉപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷമാണ് താൻ രണ്ടാമത് ഒരു വിവാഹത്തെ പറ്റി ചിന്തിച്ചത് എന്നും തനിക്ക് സഹായത്തിന് ആരും ഇല്ലാതെ ആയപ്പോൾ ആണ് താൻ വീണ്ടും വിവാഹം കഴിച്ചതെന്നും ഈ കുറ്റപ്പെടുത്തുന്നവർ ആരും ഒരിക്കൽ പോലും എനിക്ക് ഒരു നേരത്തെ ചിലവിന് തന്നവർ അല്ല എന്നും ദയ പ്രതികരിച്ചിരുന്നു.

Most Popular

9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: മലയാളം സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള പീഡനം പുതുമയുള്ള കാര്യമല്ല നമ്മുടെ നാട്ടിൽ എന്നാൽ ഒരു കൊച്ചു കുട്ടിയെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിച്ച സംവിധായകനെ ആണ് കഴിഞ്ഞ ദിവസം പോളിസി അറസ്റ്...

‘ആരൊക്കെ ചവിട്ടിയാലും സൈക്കിളുപോലെ മുന്നോട്ടുപോകണം’; കരിക്കിലെ സുന്ദരി അമേയയുടെ പോസ്റ്റിനു വലിയ പിൻതുണ

കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2,...

കാത്തിരിക്കാൻ വയ്യേ അൽപം കാത്തിരിക്കൂ,ഇവിടെല്ലാം റെഡിയാണ് .. ദളപതി 65 സൺ പിക്ചേഴ്സ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് വീഡിയോ പുറത്തിറക്കി!

ദളപതി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ദളപതി 65 ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം റിലീസ് ചെയ്യുമെന്ന അറിയിച്ചുകൊണ്ടുള്ള അപ്ഡേറ്റ് വീഡിയോ സൺ പിക്ചേഴ്‌സ് പുറത്തിറക്കി. നെൽ‌സൺ സംവിധാനം ചെയ്ത് ദളപതി വിജയ് അഭിനയിക്കുന്ന ചിത്രമാണ് ദളപതി...

ജീവിതത്തിലെ തന്റെ സങ്കടങ്ങളകറ്റുന്ന ആ രണ്ടു വ്യക്തികളെ പരിചയപ്പെടുത്തി നടി ഭാവന

ഏവർക്കും ജീവിതത്തിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും ഉണ്ടാകാറുണ്ട് പലരും അതിനെ മറികടക്കാൻ അവരുടേതായ പല മാർഗ്ഗങ്ങൾ കണ്ടെത്താറുമുണ്ട്.ജീവിതത്തിലെ പ്രശനങ്ങളെ നാമെപ്പോഴും നമ്മുടേതായ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കാൻ ശ്രമിക്കണം അതാണ് നല്ല മാർഗ്ഗം....