ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വൻ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസ് ഒറ്റിറ്റിയിലായതു കൊണ്ട് തന്നെ ലോകമൊട്ടാകെയുള്ള പ്രേക്ഷകർക്ക് ചിത്രം കാണാനുള്ള അവസരം ഒരുങ്ങിയിരുന്നു തന്നെ ചിത്രം കൂടുതൽ പേരിലേക്കെത്താൻ സഹായകമായി. ഇപ്പോൾ ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിത ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ട്വിറ്ററില്‍ ഇപ്പോള്‍ വൈറല്‍ ആവുന്നത് ദൃശ്യം 2 കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്റെ അഭിപ്രായമാണ്.
‘ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക. ഗംഭീരം. അശ്വിന് ട്വീറ്റ് ചെയ്തു. ഒറ്റിറ്റി റിലീസായതിനാൽ ചിത്രം കാണാനുള്ള അവസരം അശ്വിന് ഒരുങ്ങിയത്.
ദൃശ്യം രണ്ടിന് വലിയ പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.