ബോളിവുഡിലെ ഈ പത്തു സൂപ്പർ താര ജോഡികൾ യഥാർത്ഥ ജീവിതത്തിലും ജോഡികൾ ആകണമെന്ന് ആരാധകർ ശെരിക്കും ആഗ്രഹിച്ചിരുന്നു.

69
Advertisement

 

ചില താര ജോഡികൾ കാണുമ്പോൾ നമ്മൾക്ക് തോന്നും ഇവർ യഥാർത്ഥ ജീവിതത്തിൽ ഒരുമിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന്. സത്യത്തിൽ നമ്മൾ അത് ആ ചിത്രവും അതിലെ കഥാപാത്രങ്ങളും അവരുടെ മനപ്പൊരുത്തവും മറ്റും മാത്രം വെച്ച് ചിന്തിക്കുന്ന കാര്യമാണ്. യഥാർത്ഥ ജീവിതത്തിൽ സത്യത്തിൽ ഒരിക്കലും ചേരാൻ പറ്റാത്ത വ്യക്തിത്വങ്ങൾക്കു ഉടമകൾ ആയിരിക്കും ഇവരൊക്കെ. എങ്കിലും അതിൽ ചിലരൊക്കെ ഒന്നുചേരാറുമുണ്ട്. ബോളിവുഡിൽ അത്തരത്തിലുള്ള നിരവധി ഓൺസ്‌ക്രീൻ താരജോഡികൾ ഉണ്ടായിട്ടുണ്ട്, അവരുടെ അഭിനയം അവർ ശരിക്കും ദമ്പതികളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. ഇന്ന് ഈ ലേഖനത്തിൽ നമ്മൾ ബോളിവുഡിലെ അത്തരം 10 താരജോഡികളെ കുറിച്ച് വിശദീകരിക്കുന്നു .

1. ഷാരൂഖ് ഖാനും കജോളും

ബോളിവുഡിലെ ഏറ്റവും പ്രീയങ്കരരായ താര ജോഡികൾ ആണ് ഇരുവരും. ഷാരൂഖും കജോളും ഒന്നിച്ച് എണ്ണമറ്റ സിനിമകൾ ചെയ്തിട്ടുണ്ട്, 90 കളിൽ ഏറ്റവുമധികം ആളുകൾ വീക്ഷിച്ച ഓൺ-സ്‌ക്രീൻ ദമ്പതിമാരിൽ ഒന്നായിരുന്നു അവർ. അവരുടെ രസതന്ത്രം വളരെ രസകരവും റിയലും ആയി ആരാധകർക്ക് അനുഭവപ്പെട്ടതുകൊണ്ടാകാം അവർ അത്രമേൽ സ്വീകാര്യത സൃഷ്ട്ടിച്ചത്, ആളുകൾ പലപ്പോഴും അവരെ ദമ്പതികളായി പോലും തെറ്റിദ്ധരിചിരുന്നു . അവർ ഇരുവരും വിവാഹിതരാവണം എന്ന് ആരാധകർ ശെരിക്കും ആഗ്രഹിച്ചിരുന്നു പക്ഷേ ഷാരൂഖ് സിനിമാലോകത്ത് എത്തുമ്പോൾ തന്നെ വിവാഹിതനായിരുന്നു, തൊണ്ണൂറുകളുടെ അവസാനത്തിൽ നടൻ അജയ് ദേവ്ഗണിനെ പ്രണയിച്ചു നടി കാജോളും വിവാഹം കഴിച്ചു.

2. അമിതാഭ് ബച്ചനും രേഖയും

80 കളിൽ തങ്ങളുടെ രസതന്ത്രം കൊണ്ട് വെള്ളിത്തിരയിൽ തരംഗം സൃഷ്ടിച്ച ജോഡിയായിരുന്നു. അമിതാഭും രേഖയും ഒരുമിച്ച് സ്‌ക്രീനിൽ എത്തിയപ്പോൾ എപ്പോഴും എന്തോ മാന്ത്രികത അവിടെ സംഭവിക്കുമായിരുന്നു . ജയ ബച്ചനെ വിവാഹം കഴിച്ച് സന്തുഷ്ടനായ ബച്ചൻ രേഖയ്‌ക്കൊപ്പം ‘സിൽസില’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ ജയയും സിനിമയിലുണ്ടായിരുന്നു. രേഖയും അമിതാഭും വളരെ കഴിവുള്ളവരും പ്രൊഫഷണൽ അഭിനേതാക്കളുമാണ്. അമിതാഭും രക്ഷയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു ഒരുകാലത്തു എന്ന രീതിയിലുള്ള ഗോസ്സിപ് ഉണ്ടായിട്ടുണ്ട്. പക്ഷേ നടി രേഖ 1990 മുകേഷ് അഗർവാൾ എന്ന ബിസിനസ്കാരനെ വിവാഹം ചെയ്തു എന്നാൽ കുറച്ചു മാസങ്ങൾക്കുള്ളിൽ അയാൾ ആത്‍മഹത്യ ചെയ്തു . അതിനു ശേഷം പിന്നീട ഇതുവരെ താരം മറ്റൊരു വിവാഹം ചെയ്തിട്ടില്ല.

3. സെയ്ഫ് അലി ഖാനും ദീപിക പദുകോണും

സെയ്ഫിന്റെ ഭാര്യ കരീന കപൂറിനും ഇത് തന്നെയാണ് തോന്നുന്നത്. ഒരു വെബ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ സെയ്ഫിനൊപ്പം സ്‌ക്രീനിൽ ആരാണ് മികച്ചതായി കാണപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ അവർ ദീപിക എന്ന് പേരാണ് പറഞ്ഞത്. സെയ്ഫും ദീപികയും യഥാർത്ഥത്തിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച വളരെ കുറച്ചു ഹിറ്റ് ചിത്രങ്ങൾ നൽകിയിട്ടുള്ളൂ . രണ്ട് അഭിനേതാക്കളും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടാകാം, എന്നാൽ അവർ സിനിമകളിൽ പരസ്പരം ഇടപഴകുന്നതും അഭിനയിക്കുന്നതും അതീവ രസകരമായാണ്.

4. അക്ഷയ് കുമാറും കത്രീന കൈഫും

കത്രീനയുടെ ഏറ്റവും വിജയകരമായ ചില സിനിമകൾ അക്ഷയ്ക്കൊപ്പം ആണ് . ഇരുവരുടെയും കെമിസ്ട്രി സ്‌ക്രീനിൽ അതിശയിപ്പിക്കുന്നതാണ്. രണ്ടുപേരെയും ആദ്യമായി കാണുന്ന ആർക്കും ഇരുവരും ദമ്പതികളാണെന്ന ആശയക്കുഴപ്പം ഉണ്ടാകാം.അത്രമേൽ ആണ് ഈ താരജോഡികളുടെ ഓൺസ്‌ക്രീൻ പൊരുത്തം. വളരെക്കാലമായി അവർ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടില്ല, ഉടൻ തന്നെ ഒരു സിനിമ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഇരുവരും അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

5. അനിൽ കപൂറും ശ്രീദേവിയും

ശ്രീദേവി വിവാഹം കഴിച്ചത് അനിൽ കപൂറിന്റെ സഹോദരൻ ബോണി കപൂറിനെ ആയതിനാൽ സത്യത്തിൽ അവർ ഇരുവരും അനിയനും ചേട്ടത്തിയുമാണ്. അനിൽ കപൂറിന്റെയും ശ്രീദേവിയുടെയും മാജിക്കൽ കെമിസ്ട്രി ഒരു കാലത്തു ഒരു തരംഗമായിരുന്നു. സ്‌ക്രീനിലെ അവരുടെ തീവ്രമായ കെമിസ്ട്രി കാരണം അവർ ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകൾ നൽകി. 12 ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.മിക്കവയും സൂപ്പർ ഹിറ്റായിരുന്നു.

6. കരിഷ്മ കപൂറും ഗോവിന്ദയും

തൊണ്ണൂറുകളിൽ ഈ തറ ജോഡികളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. സ്‌ക്രീനിൽ നമുക്കാവശ്യമായ ചിരിയുടെ നിമിഷങ്ങൾ അവരിരുവരും നൽകിയിട്ടുണ്ട്. ആളുകളെ ചിരിപ്പിക്കാൻ എന്തും ധരിക്കാനും എന്തും ചെയ്യാനും എന്തും പറയാനും കഴിയുന്ന സൂപ്പർ ഫൺ ജോഡികളാണ് ഗോവിന്ദയും കരിഷ്മ കപൂറും.

7. രൺബീർ കപൂറും ദീപിക പദുകോണും

ബച്ച്‌ന ഏ ഹസീനോയുടെ സെറ്റിൽ വച്ച് ഇരുവരും കണ്ടുമുട്ടി അത് ഒരു ഫയർ ഇവന്റിന്റെ തുടക്കമായിരുന്നു എന്ന് വേണമെങ്കിൽ പറയാം . ഈ ജോഡിയുടെ ഓൺസ്ക്രീൻ കെമിസ്ട്രി സിനിമയിൽ പ്രശംസിക്കപ്പെട്ടു, അതോടെ അവർ യഥാർത്ഥ ജീവിതത്തിൽ ഡേറ്റിംഗ് ആരംഭിച്ചു. ഒരു വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും പിരിഞ്ഞെങ്കിലും പിന്നീട് യേ ജവാനി ഹേ ദീവാനി, തമാശ തുടങ്ങിയ ഹിറ്റുകൾ ഇരുവരും നൽകി. ഉറപ്പായും വിവാഹം കഴിക്കുമെന്ന് ആരാധകർ കരുതിയിരുന്ന തറ ജോഡികൾ ആണ് ദീപികയും രൺബീറും.

8. ഷാഹിദ് കപൂറും കരീന കപൂറും

സമീപകാലത്തെ ഏറ്റവും പ്രിയപ്പെട്ട റൊമാന്റിക് ചിത്രങ്ങളിലൊന്നായ ജബ് വി മെറ്റിൽ ഈ ജോഡി അഭിനയിച്ചു. ഈ ചിത്രം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴ്പ്പെടുത്തിയിരുന്നു . അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി ഒരു യഥാർത്ഥ ജീവിത ബന്ധമായി മാറി എന്നും പ്രണയത്തിലാണ് എന്നുമൊക്കെ ഗോസ്സിപ് ഉണ്ടായിരുന്നു , എന്നിരുന്നാലും, ജബ് വീ മെറ്റിന്റെ ചിത്രീകരണം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ ജോഡികൾ പിരിഞ്ഞു.

9. ജൂഹി ചൗളയും ആമിർ ഖാനും

നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ആമിർ ഖാനും ജൂഹി ചൗളയും ഇപ്പോഴും ബോളിവുഡിന്റെ ഇഷ്ട സ്‌ക്രീൻ ജോഡിയായി അറിയപ്പെടുന്നു . 90 കളിൽ ഈ രണ്ടുപേരുടെയും മായാജാലം ആളുകളെ വല്ലതെ ലഹരി പീഡിപ്പിച്ചിരുന്നു. തങ്ങളുടെ രസതന്ത്രം കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെയാണ് ഇരുവരും നേടിയെടുത്തത്.

10. മാധുരി ദീക്ഷിതും അനിൽ കപൂറും

കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ, ഈ ഓൺ-സ്‌ക്രീൻ ദമ്പതികൾ ബോളിവുഡ് ഭരിച്ചു. അവരുടെ രസതന്ത്രം വ്യത്യസ്തമായ നേട്ടം കൈവരിച്ചു. ബീറ്റ, തേസാബ്, രാം ലഖൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും തങ്ങളുടെ രസതന്ത്രം കൊണ്ട് ആളുകളെ വശീകരിച്ചു.