ഞാൻ വിനയവും മനുഷ്യത്വവും പഠിച്ചത് ദളപതി വിജയിയിൽ നിന്നാണ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡും കഴിഞ്ഞു ഹോളിവുഡിൽ എത്തി നിൽക്കുകയാണ് നടി പ്രീയങ്ക ചോപ്ര.ഇപ്പോൾ ലോകം മുഴുവനുമായി കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.ഹോളിവുഡ് താരവും ഗായകനുമായ നിക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. തന്നെക്കാൾ 10 വയസ്സിന് ഇളയ നിക്കിനെ പ്രിയങ്ക പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങൾക്കും ഒടുവിലായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക നിക് വിവാഹത്തിലെ പ്രധാന പ്രശ്‌നം.

അതേ സമയം പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടർന്ന് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയിരി നിക് ജോനാസ്. 2002ൽ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം തമിഴനിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തുന്നത്.

ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. മികച്ച വിജയം നേടിയ തമിഴന് പിന്നാലെ താരം ബോളിവുഡിൽ എത്തി. അവിടെ താരത്തിനെ തേടി വമ്പൻ സ്വീകരണം ആണ് ലഭിച്ചത്.അതേസമയം തമിഴൻ സമയത്ത് ദളപതി വിജയിയിൽ നിന്ന് താൻ പഠിച്ച ചില പാഠങ്ങൾ നടി വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ പുസ്തകമായ അൺഫിനിഷ്ഡിലാണ് നടി ഇക്കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്.തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയിയിൽ നിന്നാണ് താൻ വിനയവും മനുഷ്യത്വവും പഠിച്ചതെന്ന് പുസ്‌കത്തിൽ പ്രിയങ്കാ ചോപ്ര പറയുന്നു. വിജയിയുടെ വിനയവും ആരാധകരോടുളള അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റ രീതികൾ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

വർഷങ്ങൾക്ക് ശേഷം ന്യൂയോർക്ക് സിറ്റിയിൽ ക്വാണ്ടിക്കോ വെബ് സീരീസ് ചിത്രീകരണത്തിനിടെ ആരാധകർ ഫോട്ടോയെടുക്കാൻ തടിച്ചുകൂടിയിരുന്നു. അന്ന് തമിഴന്റെ സെറ്റിൽ വെച്ച് വിജയ് തന്നോട് പറഞ്ഞ കാര്യങ്ങൾ ഓർത്തുവെന്ന് പ്രിയങ്ക പറഞ്ഞു. പുസത്കത്തിൽ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിത്തെ കുറിച്ചുമെല്ലാം പ്രിയങ്ക വിശദമാക്കുന്നുണ്ട്

Most Popular

ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു; പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല; ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടി നിത്യ ദാസ്

ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം...

മലയാളത്തിലെ പുത്തൻ താരോദയം; ചിത്രങ്ങളുമായി ഭാനുപ്രിയ

നിരവധി നായികമാരാണ് മലയാള സിനിമയിലേക്ക് ഓരോ വർഷവും എത്താറുള്ളത്. പഴയ തലമുറയിലും പുതിയ തലമുറയിലും പ്രതിഭാധനരായ ഒട്ടേറെ നായികമാര്‍ മലയാളത്തിൽ വന്നിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടിയെത്തുകയാണ്. സുഭാഷ് ലളിത സുബ്രഹ്മണ്യൻ...

രജിഷ വിജയനും വിജയ് സേതുപതിയും ഒന്നിക്കുന്നു, വരുന്നത് ‘ആ ഇതിഹാസ ക്രിക്കറ്ററുടെ’ ജീവിതകഥ !

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രമാണ് '800'. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ...