പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ് ബോസിലെത്തിയത്. പാട്ടും ഡാന്‍സും ആരവങ്ങളുമൊക്കെയായി മാസായി തന്നെ നോബി വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ നോബി എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിപ്പോര്‍ട്ടുകളൊക്കെ ശരിവച്ചു കൊണ്ട് നോബി ബിഗ് ബോസിലെത്തിയത് കിടിലന്‍ ഡാന്‍സുമായാണ്. ഭാര്യയും വീട്ടുകാരുമെല്ലാം ചേര്‍ന്ന് നല്‍കിയ ഇന്‍ട്രോയോടൊപ്പമായിരുന്നു നോബി എത്തിയത്. അധികമാര്‍ക്കും കിട്ടാത്തതാണ് ഈ അവസരമെന്നും അതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നോബി പറഞ്ഞു. ഇപ്പോഴിതാ തനിക്ക് നേരത്തെ തന്നെ ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് നോബി വ്യക്തമാക്കുകയാണ്. ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയിലാണ് നോബി തനിക്ക് മുന്‍ സീസണുകളിലും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഒന്നും രണ്ടും സീസണുകളില്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പേടി കാരണം താന്‍ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും നോബി പറഞ്ഞു.

എന്നാല്‍ മൂന്നാം തവണ വിളിച്ചപ്പോള്‍ രസകരമായ ഗെയിമല്ലേ എന്നുകരുതി പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നോബി പറഞ്ഞു. കൊറോണയൊക്കെ ആയതിനാല്‍ പുറത്ത് നില്‍ക്കുന്നതിനേക്കാള്‍ സുരക്ഷിതമാണല്ലോ അതുകൊണ്ട് എന്തായാലും സീസണ്‍ ത്രീയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നോബി തമാശരൂപേണ പറയുന്നു. മൂന്ന് മാസം എന്തായാലും മാസ്‌ക് വെക്കാതെ കഴിയാലോ എന്നും നോബി പറയുന്നുണ്ട്. ബിഗ് ബോസിലെത്തിയ മത്സരാര്‍ത്ഥികളില്‍ ജനപ്രീയനാണ് നോബി. വര്‍ഷങ്ങളായി കോമഡി ഷോകളിലൂടേയും സിനിമകളിലൂടേയേും നോബിയെ മലയാളികള്‍ക്കറിയാം. ആദ്യ ദിവസം തന്നെ തന്റെ തഗ്ഗ് ഡയലോഗുകള്‍ക്കൊണ്ടും തമാശകള്‍ പറഞ്ഞും നോബി ബിഗ് ബോസ് വീട്ടില്‍ ഓളം തീര്‍ത്തിട്ടുണ്ട്.അതേസമയം മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളുടേയും ആവശ്യമില്ലാത്ത താരമാണ് നോബി. സ്‌കൂള്‍ കാലം തൊട്ടു തന്നെ മിമിക്രിയില്‍ സജീവമാണ് നോബി. പിന്നീട് കോമഡി റിയാലിറ്റി ഷോയിലൂടെ കടന്നു വരികയായിരുന്നു. വര്‍ഷങ്ങളായി ടെലിവിഷനിലെ നിറസാന്നിധ്യമായ നോബിയ്ക്ക് ധാരാളം ആരാധകരുമുണ്ട്. സിനിമയിലും നോബി അഭിനയിച്ചിട്ടുണ്ട്.

ഹോട്ടല്‍ കാലിഫോര്‍ണിയ, പുലിമുരുകന്‍, ഇതിഹാസ, നമസ്‌തെ ബാലി, ആട് 2, തുടങ്ങി നിരവധി സിനിമകളില്‍ നോബി അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം അംഗമായിരുന്നു നോബി. തന്റെ കൗണ്ടറുകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന താരമാണ് നോബി. ആര്യയാണ് നോബിയുടെ ഭാര്യ. ധ്യാന്‍ ആണ് മകന്‍.വളരെ രസകരമായ ലിസ്റ്റാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടേത്. നോബിയ്ക്ക് പുറമെ നടന്‍ മണിക്കുട്ടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ഗായിക ലക്ഷ്മി ജയന്‍, ഡിംപിള്‍ ഭാല്‍, കിടിലം ഫിറോസ്, മജ്‌സിയ ബാനു, സൂര്യ മേനോന്‍, അനൂപ് കൃഷ്ണന്‍, സന്ധ്യ മനോജ്, റിതു മന്ത്രി, അഡോണി ജോണ്‍, സായ് വിഷ്ണു, റംസാന്‍ മുഹമ്മദ്, എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍. 14 പേരാണ് ഇത്തവണ ബിഗ് ബോസിലുള്ളത്.

Most Popular

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ആരാധകർ ആശങ്കയിൽ

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് സഞ്ജയ് ദത്ത്. അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെൻഡുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു . ഭാര്യ...

എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു: തിലകനുമായുള്ള പിണക്കത്തെ കുറിച്ച് കവിയൂർ പൊന്നമ്മ

മലയാള സിനിമയിലെ പകരക്കാറില്ല അഭിനയ ചക്രവർത്തി ആണ് ശ്രീ തിലകൻ.ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയ സിദ്ധി കൊണ്ടും എക്കാലവും പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്ന മഹാ നടൻ.അസാധ്യമായ സ്ക്രീൻ പ്രെസെൻസ് ഉള്ള നടനായിരുന്നു...

ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു; പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല; ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടി നിത്യ ദാസ്

ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം...

മൗനരാഗം സീരിയലിലെ കല്യാണിയുടെ അമ്മ; മലയാളി അല്ലെങ്കിലും തന്നെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് താരം

പൊതുവേ സീരിയലിനോട് അതൃപ്തിയുള്ളവരാണ് മലയാളി യുവാക്കൾ വലിയ തോതിൽ ട്രോളുകളുമായാണ് സീരിയലിനെയും സീരിയൽ താരങ്ങളെയും സോഷ്യൽ മീഡിയയിലും മറ്റും എതിരേൽക്കുന്നതു. എന്നാൽ എപ്പോൾ ആ അവസ്ഥ പാടെ മാറി കോവിഡ് കാലത്തു വീട്ടിൽ...