പറ്റിയാൽ ബിഗ് ബോസിൽ നിന്ന് ഒരു കല്യാണം കഴിക്കാൻ ശ്രമിക്കണം, കുടുംബിനിയായി പുറത്തിറങ്ങണം; ബിഗ് ബോസിലെ പുതിയ മത്സരാർത്ഥി ലക്ഷ്മി ജയന്റെ ആഗ്രഹങ്ങൾ ഇങ്ങനെ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആരംഭിച്ചിരിക്കുകയാണ്. അതേ സമയം ബിഗ്‌ബോസ് ഷോയിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ചുള്ള ഏകദേശ പ്രവചനങ്ങളെല്ലാം സത്യമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്.സോഷ്യൽ മീഡിയ കണ്ടെത്തിയ പലരും ഇത്തവണ ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതിലൊരാൾ ലക്ഷ്മി ജയനാണ്. റിയാലിറ്റി ഷോ കളിലൂടെ മലയാളികൾക്ക് സുപരിചിതയായ ലക്ഷ്മി ഗായിക എന്നതിലുപരി വയലിനിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

ഇൻട്രൊഡക്ഷനിൽ തന്നെ പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. ഈ സീസണിലെ ഇമോഷണൽ മത്സരാർഥി ലക്ഷ്മി ആയിരിക്കുമെന്ന സൂചന ആദ്യം തന്നെ പുറത്ത് വന്നിരുന്നു. മറ്റ് മത്സരാർഥികളെ പോലെ ബിഗ് ബോസിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് തുറന്ന് സംസാരിച്ച് കൊണ്ടാണ് ലക്ഷ്മിയും എത്തിയത്. പണി എടുക്കാൻ പൊതുവേ മടിയുള്ള ആളാണ് താനെന്ന് ലക്ഷ്മി പറയുമ്പോൾ അതൊന്നും ഇനി നടക്കില്ല. രാവിലെ എഴുന്നേറ്റ് പണിയൊക്കെ ചെയ്യണമെന്ന് അവതാരകനായ മോഹൻലാൽ പറയുന്നുണ്ട്. തന്നെ വീട്ടിൽ നിന്നും അമ്മ അനുഗ്രഹിച്ച് വിട്ടതും അങ്ങനെയാണ്. പണികളെല്ലാം പഠിച്ച് നല്ലൊരു കുടുംബിനിയായിട്ട് വേണം തിരികെ വരാൻ. ഒപ്പം ഒരു കല്യാണം കഴിക്കാനുള്ള അവസരം കിട്ടിയാൽ അതിനും ശ്രമിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത് എന്നും ലക്ഷ്മി പറയുന്നു. ഇതോടെ ഒരു പ്രണയകഥ വൈകാതെ ഷോ യിൽ കാണാൻ സാധിക്കുമെന്ന് തന്നെയാണ് അറിയുന്നത്. ഇത്തവണ മത്സരിക്കുന്നിൽ ഭൂരിഭാഗം ആളുകളും വിവാഹിതരല്ലെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.

Most Popular

സിനിമയിൽ നിന്നുള്ള തന്റെ ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി അ​നു സി​ത്താ​ര; വി​ശ്വ​സി​ക്കാ​നാ​വാ​തെ അന്തം വിട്ട് ആ​രാ​ധ​ക​ര്‍

ഒരുകാലത്തു മലയാള സിനിമയിലെ നായിക സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുതു ഭാവവുമായി വന്ന താരമായിരുന്നു കാവ്യാ മാധവൻ.നടൻ ദിലീപ് മായുള്ള പ്രണയവും വിവാദങ്ങളുമെല്ലാം മൂലം പതുക്കെ പതുക്കെ സജീവ സിനിമ അഭിനയത്തിൽ നിന്നും നടി...

അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്; അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കുന്നത്; ശ്രീലക്ഷ്മിയുടെ വാക്കുകൾ

കലാഭവൻ മണി അതുല്യ പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞിട്ടു നാളുകളേറെ ആയി എങ്കിലും അദ്ദേഹം ഉണ്ടാക്കിയ വിടവ് വലുതായിക്കൊണ്ടിരിക്കുന്നു. അത്രയേറെ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പേരായിരുന്നു കലാഭവൻ മണി . മികച്ച...

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ല, തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ പ്രമുഖയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം ചൂടിയ താരം മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടിയായും മോഡലുമായുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഗായത്രി സുരേഷ്. റൊമാന്റിക്...

ആനി അത് എന്നെ കൊണ്ട് പറയിപ്പിച്ചതാണ്; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആരാവുമെന്ന ചോദ്യത്തിന് ബൈജു നൽകിയ മറുപിടി.

ഒരു കാലത്തു മലയ സിനിമയിൽ കോമഡി സീരിയസ് രംഗങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു നടൻ ബൈജു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടന്‍ ബൈജു നായകനായും വില്ലനായും കോമേഡിയനായിട്ടുമൊക്കെ തിളങ്ങിയിട്ടുണ്ട്.പക്ഷേ പിന്നീട് ദീർഘ കാലത്തേക്ക്...