അയക്കുന്ന മെസേജിന് പോലും റിപ്ലൈ തരാതെ നിവിന്‍ പോളി ഒഴിഞ്ഞുമാറി – ബാലചന്ദ്രമേനോന്റെ വിവാദ വെളിപ്പെടുത്തല്‍

Advertisement

നടനും, സംവിധായകനും തിരക്കഥാകൃത്തും അങ്ങനെ മലയാള സിനിമയിലെ ഒരു സകല കല വല്ലഭൻ ആണ് ബാലചന്ദ്രമേനോൻ. മലയാളത്തിലെ വെറ്ററൻ ആക്ടർ എന്നോ ഡയറക്ടർ എന്നോ ഒക്കെ അദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാം. യുവനടന്‍ നിവിപോളി താന്‍ തീരുമാനിച്ച ചിത്രത്തില്‍ നിന്നും ഒഴിഞ്ഞു മാറിയതിനെക്കുറിച്ച്‌ ഈ അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ബാലചന്ദ്രമേനോന്റെ വാക്കുകളില്‍ നിന്നും

“ഞാന്‍ നിവിന്‍ പോളിയുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ നിവിന്‍ ഒഴിഞ്ഞു മാറി. പുതിയ തലമുറയ്ക്കൊപ്പം സിനിമ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. അവര്‍ ഒരു സിനിമയില്‍ നിന്ന് മാറി അടുത്ത സിനിമയുടെ തിരക്കിലേക്ക് പോകുന്നത് കൊണ്ടാകും അങ്ങനെ സംഭവിക്കുന്നത്. എനിക്ക് ഏതായാലും ‘യു ആര്‍ ഇന്‍ ദി ക്യൂ’ എന്ന് കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരാളാണ്. ഫോണില്‍ പോലും അങ്ങനെ കേള്‍ക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. സിനിമ ചെയ്യാമെന്ന് ഏറ്റിട്ടു പോയ നിവിന്‍, ഞാന്‍ അയക്കുന്ന മെസേജിനു ഒന്നും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറിയതായി തോന്നിയപ്പോഴാണ് ഞാന്‍ എന്നാലും ശരത് – എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. നിവിന്‍ പോളി ഇല്ലാതെ വന്നപ്പോള്‍ പെട്ടെന്ന് ചെയ്ത സിനിമയാണ് എന്നാലും ശരത്. പുതിയ നടന്മാര്‍ ഇങ്ങനെ ഒഴുകി നടക്കുന്നവരാണ് ആ ഒഴുക്കില്‍പ്പെട്ടു പോയതാകാം നിവിന്‍ പോളിയും”

Most Popular