ഞങ്ങളുടെ അമ്മൂമ്മമാര്‍ കല്യാണം കഴിച്ചപ്പോള്‍ മാറി പോയതാണ്;ഒരു കുടുംബമാണ്,സഹോദരങ്ങളാണ് അടുപ്പത്തെ കുറിച്ച്‌ ആതിര മാധവും ഡയാനയും

മിനിസ്ക്രീന്‍ താരങ്ങൾക്കു ജനപ്രീതിയാർജ്ജിച്ചു വരുന്ന കാലമാണ്. ലോക്ക് ടൗണും സിനിമ മേഖലയുടെ സ്തംഭനവുമെല്ലാം ആൾക്കാരെ സീരിയയിലിലേക്കും ടെലിവിഷൻ പ്രോഗ്രാമുകളിലേക്കും സ്വാധീനിക്കുന്ന സമയമാണ്.മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവർ ആണ് കുടുംബ വിളക്ക് സീരിയലിലൂടെ പ്രശസ്തയായ ആതിര മാധവും ഡയാനയും. സ്റ്റാര്‍മാജിക് എന്ന ഷോയിലൂടെയാണ് ഡയാന മലയാളി പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത് ഡയാനയും ആതിരയും തമ്മിലുളള ബന്ധത്തെ കുറിച്ചാണ്. ഇരുവരുടെയും മുഖ സാദൃശ്യം പ്രേക്ഷകരുടെ ഇടയില്‍ പല തവണ ചര്‍ച്ചായായിട്ടുണ്ട്. ഇരുവരും സഹോദരിമാരാണോ എന്ന സംശയവും ആൾക്കറിലുണ്ടായിട്ടുണ്ട്. തങ്ങള്‍ തമ്മിലുള്ള ആ അടുത്ത ബന്ധം വെളിപ്പെടുത്തുകയാണ് താരങ്ങള്‍. നടി അനു ജോസഫുമായുള്ള അഭിമുഖത്തിലാണ് ഡയാനയും ആതിരയും ഇക്കാര്യം വെളുപ്പെടുത്തിയത്.

തങ്ങള്‍ സഹോദരങ്ങളാണ്, സുഹൃത്തുക്കള്‍ ആണ്, ഒരു കുടുംബം ആണ് എന്നാണ് അതിര ഡയാനയെ കെട്ടിപ്പിടിച്ചു കൊണ്ട് പറയുന്നത്. കൂടാതെ അനുജത്തിയാണ് എന്ന് പലരും കരുതിയ സംഭവത്തെ കുറിച്ചുള്ള രസകരമായ സംഭവങ്ങളും താരങ്ങള്‍ അനുവിനോട് പങ്കുവെയ്ക്കുന്നുണ്ട്.

വളരെ ചെറിയ കാലത്തെ ബന്ധമാണ് തങ്ങൾ തമ്മിൽ എന്ന് ഇരുവരും പറയുന്നത് . ഒരു നാല് വര്‍ഷത്തെ ബന്ധമാണിത്. ഫോളോ മീ എന്ന ചാനലില്‍ വച്ചാണ് തങ്ങൾ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയി. സീരിയല്‍ വരെ എത്തി നില്‍ക്കുന്നുണ്ട്. വേറെ ആരും ചെയ്യാത്ത ആ സഹായം ആണ് അവള്‍ ചെയ്തത്. കുറെ നല്ല ഗുണങ്ങള്‍ പഠിച്ചതും ഡയാനയില്‍ നിന്നുമാണ് എന്നും ആതിര പറയുന്നു. കൂടാതെ
ഒരു വര്‍ഷം ഞങ്ങള്‍ സെയിം ക്യാംപസില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഞങ്ങള്‍ തമ്മില്‍ പരിചയമില്ലായിരുന്നു.

സൂപ്പർ ഹിറ്റായ കൂടത്തായി പരമ്ബരയുടെ സമയത്ത് നമ്മള്‍ ഒരുമിച്ച്‌ പോകുമ്ബോള്‍, അനുജത്തിയാണോ? നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധമെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. അതിന് നല്‍കിയിരുന്ന രസകരമായ മറുപടിയെ കുറിച്ചും നടിമാര്‍ പറഞ്ഞിരുന്നു, ഞങ്ങളുടെ അമ്മൂമ്മമാര്‍ കല്യാണം കഴിച്ചപ്പോള്‍ മാറി പോയതാണ്, ഒരാള്‍ ഹിന്ദുവിലേക്കും മറ്റെയാള്‍ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്. അതുകൊണ്ടാണ് പേര് ആതിരയെന്നും ഡയാനയെന്നും ആയതെന്നും ഇരുവരും ചിരിച്ചുകൊണ്ട് പറയുണ്ട്.

Most Popular

കയ്യിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ കളിപ്പിച്ച്‌ മമ്ത മോഹൻദാസ്; അമ്പരപ്പിക്കുന്ന വിഡിയോയും ചിത്രങ്ങളും.

പൊതുവേ ഒട്ടു മിക്ക താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് മമത മോഹൻദാസ് . പൊതുവേ മലയാളത്തിലെ വളരെ ചുരുക്കം മികച്ച നടിമാരിൽ ഒരാൾ. ജീവിതത്തിലും താരം എല്ലാവര്ക്കും ഒരു പ്രചോദനം കൂടിയാണ്.ക്യാന്സറിനെ തോൽപ്പിച്ചു...

ദിലീപിന്റെ ആ ഇന്നോവ കാറിന്റെ വരുമാനം കിട്ടുന്നത് മറ്റൊരു താരകുടുംബത്തിന്,ആ സത്യമറിഞ്ഞത് ഒരു ഡ്രൈവറിൽ നിന്ന് വെളിപ്പെടുത്തലുമായി സംവിധായകൻ

ദിലീപ് നടിയെ ആക്രമത്തിച്ച കേസിൽ ജയിലിലായിരുന്ന സമയത് അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ ആക്രമണങ്ങൾ സമൂഹത്തിന്റെ നാനാ തുറകളിലും നിന്ന് ഉണ്ടായിരുന്നു. ആ സമയങ്ങളിലെല്ലാം മലയാള ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ് ദിലീപിന്റെ പക്ഷത്തു നിന്ന്...

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ റണൗട്ട്

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കര്‍ഷക സമരവുമായ ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ ഭീഷണി. തന്റെ അക്കൗണ്ട് എപ്പോ...

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബർത്ത് ഡേയ്ക്ക് കിടിലൻ ട്രിബ്യുട് വിഡിയോയോയുമായി സൺ പിക്ചർസ്‌ – വീഡിയോ കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബർത്ത് ഡേയ്ക്ക് കിടിലൻ ട്രിബ്യുട് വിഡിയോയോയുമായി സൺ പിക്ചർസ്‌ - വീഡിയോ കാണാം തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ്...