അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളിൽ ഏറ്റവും സേഫ് ആയി നടക്കുന്ന ഒന്നാണ് സൈബർ അറ്റാക്കുകൾ സോഷ്യൽ മീഡിയയുടെ അദൃശ്യമായ സ്പേസിൽ ഇരുന്നു സ്ത്രീകൾക്കെതിരെ എന്ത് തരാം അശ്ലീലവും പറഞ്ഞു രസിക്കുന്ന ഒരു വിഭാഗം നരമ്പു രോഗികളുടെ നാടായി മാറിയിരിക്കുകയാണ് കേരളം.കുറച്ചു കാലം വരെ ഇത്തരം കമെന്റുകൾ ഭയന്ന് തങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ പോലും സ്ത്രീകൾ സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള സൈബറിടങ്ങളിൽ അപ്‌ലോഡ് ചെയ്യാറില്ലായിരുന്നു ഇപ്പോൾ കാലം മാറി സ്വാതന്ത്ര്യവും സമത്വവും തങ്ങൾക്ക് കൂടി ഉള്ളതാണെന്ന് സ്ത്രീകളും മനസിലാക്കിത്തുടങ്ങി. ഇത്തരം നരമ്പു രോഗികൾക്ക് കൃത്യമായ മറുപിടിയാണ് ഇപ്പോൾ പെൺകുട്ടികൾ നൽകാറ്. ഇത്തരം ആക്രമണങ്ങളിൽ ഏരിയ പങ്കും നേരിടുന്നത് സിനിമ സീരിയൽ താരങ്ങളാണ്. ആ നിരയിലേക്ക് ഇപ്പോൾ പ്രശസ്ത സിനിമ സീരിയൽ താരം അശ്വതി ശ്രീകാന്തും എത്തുകയാണ്. താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലായി അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നടി പ്രൊഫൈല്‍ ചിത്രമാക്കിയ ഫോട്ടോക്ക് കീഴിലായാണ് ഒരു സോഷ്യല്‍ മീഡിയാ യൂസര്‍ തീരെ തരംതാണ അശ്ലീല കമന്റുമായി എത്തിയത്. എന്നാല്‍ ഒട്ടും താമസിയാതെ തന്നെ ഇതിനു നടി ചുട്ട മറുപടി നല്‍കുകയായിരുന്നു.

അശ്വതിയുടെ മറുപിടി ഇങ്ങനെ ‘സൂപ്പര്‍ ആവണമല്ലോ…ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ് ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെ ആണ്…!!’-എന്നായിരുന്നു നടി ഇയാളുടെ കമന്റിന് മറുപടി പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേരാണ് അശ്വതിയുടെ ഈ മറുപടി കമന്റിനെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്.

മുൻപും നരമ്പൻമാർക്കു അശ്വതി ഇത്തരത്തിലുള്ള മറുപിടി കൊടുത്തിട്ടുണ്ട്. സമചിത്തത കൈവെടിയാതെ ഇയാള്‍ക്ക് തക്കതായ മറുപടി നല്‍കിയതിനാണ് സോഷ്യല്‍ മീഡിയ അശ്വതിയെ പ്രകീര്‍ത്തിക്കുന്നത്. നടിയുടെ മറുപടി കമന്റിന്റെ സ്ക്രീന്‍ഷോട്ടും വ്യാപകമായി, സിനിമാ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ സ്‌പേസുകളില്‍ പങ്കുവയ്ക്കപ്പെടുകയാണ്. മുന്‍പ് ഇത്തരത്തില്‍ കമന്റുകളുമായി എത്തിയവര്‍ക്കെതിരെ അശ്വതി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചിട്ടുണ്ട്.

Most Popular

150 കോടി ബജറ്റിൽ ബ്രഹ്മാണ്ഡ ചിത്രം ‘ഹരിഹര വീരമല്ലു’; റിലീസ് പ്രഖ്യാപിച്ചു

തെലുങ്കിലെ പവർ സ്റ്റാർ പവന്‍ കല്യാണ്‍ നായകനായെത്തുന്ന ബ്രഹ്മാണ്ട ചിത്രമാണ് 'ഹരിഹര വീരമല്ലു'. 150 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചാര്‍മിനാറും റെഡ് ഫോര്‍ട്ടും ഉള്‍പ്പെടെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. കൃഷ് സംവിധാനം...

നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്? സാധിക വേണുഗോപാലിന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞും തനിക്കെതിരെയുള്ള സൈബർ ആക്രമങ്ങളെ അതേ ഭാഷയിൽ മറുപിടി പറഞ്ഞും സോഷ്യൽ മീഡിയയയുടെ കയ്യടി ഒട്ടേറെ തവണ നേടിയിട്ടുള്ള സാദിക് വേണുഗോപാൽ കൊല്ലത്തു വിസ്മയ എന്ന പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു...

അനശ്വര രാജന്റെ കിടിലന്‍ ഫോട്ടോഷൂട്ട്‌, ഒപ്പം വീഡിയോയും.. ആരാധകര്‍ കാത്തിരുന്ന ആരാധകരുടെ കമന്റ്സും അടിപൊളി

ബാലതാരവും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയുമായ നടിയാണ് അനശ്വര രാജൻ. മഞ്ജു വാരിയറിന്റെ ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര തന്റെ ചലച്ചിത്ര രംഗത്തെത്തിയത്. 2019ല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയാണ് അനശ്വര....

തിലകന്‍ ചേട്ടനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ചെയ്തത് ; വെളിപ്പെടുത്തലുമായി നടൻ സിദ്ദീഖ്

അനശ്വര നടന്‍ തിലകനോട് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത മലയാളം സിനിമ താരം സിദ്ദീഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ...